യാ​ത്ര​പോ​കു​ന്ന​തി​നെ ചൊ​ല്ലി മ​ക​നു​മാ​യി വാ​ക്ക് ത​ർ​ക്കും; മ​ണ്ണെ​ണ്ണെ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ വീ​ട്ട​മ്മ​യും ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വും മ​രി​ച്ചു

ചാ​രും​മൂ​ട്: ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ വീ​ട്ട​മ്മ​യും അ​വ​രെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൊ​ള്ള​ലേ​റ്റ ഭ​ർ​ത്താ​വും ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. നൂ​റ​നാ​ട് പ​യ്യ​ന​ല്ലൂ​ർ ആ​ശാ​ൻ​വി​ള​യി​ൽ ഓ​ട്ടോ​ഡ്രൈ​വ​റാ​യ ര​ഘു (54), ഭാ​ര്യ സു​ജ (48) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.


കഴിഞ്ഞ എ​ട്ടി​ന് വൈ​കി​ട്ട് നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. യാ​ത്ര പോ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​നു​മാ​യി ഉ​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ച​ത് എ​ന്ന പ​റ​യ​പ്പെ​ടു​ന്നു. ദേ​ഷ്യ​ത്തി​ന് സു​ജ മ​ണ്ണെ​ണ്ണ ദേ​ഹ​ത്തൊ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ര​ഘു, ഭാ​ര്യ​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഇ​രു​വ​രെ​യും ആ​ദ്യം അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് എ​ത്തി​ച്ച​ത്.

പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​വ​രും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. മ​ക്ക​ൾ: സു​മോ​ദ്, പ​രേ​ത​നാ​യ സു​കു. മ​രു​മ​ക​ൾ: അ​ഞ്ജു.

Related posts

Leave a Comment