മു​ട്ട സു​ര​ക്ഷി​തം: കാ​ൻ​സ​ർ ഭീ​തി വേ​ണ്ടെ​ന്ന് എ​ഫ്എ​സ്എ​സ്എ​ഐ

ന്യൂ​ഡ​ൽ​ഹി: മു​ട്ട​ക​ൾ മ​നു​ഷ്യ ഉ​പ​ഭോ​ഗ​ത്തി​ന് സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഇ​ന്ത്യ​യു​ടെ ഭ​ക്ഷ്യ​സു​ര​ക്ഷാ അ​ഥോ​റി​റ്റി – ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ൻ​ഡേ​ർ​ഡ്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (എ​ഫ്എ​സ്എ​സ്എ​ഐ) ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യി​ൽ വി​ൽ​ക്കു​ന്ന മു​ട്ട​ക​ൾ സു​ര​ക്ഷി​ത​മാ​ണ്, അ​വ​യ്ക്കു കാ​ൻ​സ​ർ സാ​ധ്യ​ത​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് ശാ​സ്ത്രീ​യ തെ​ളി​വു​ക​ളി​ല്ലെ​ന്നും എ​ഫ്എ​എ​സ്എ​ഐ അ​റി​യി​ച്ചു. മു​ട്ട​യി​ൽ കാ​ൻ​സ​റി​നു കാ​ര​ണ​മാ​കു​ന്ന ഘ​ട​ക​ങ്ങ​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലു​ണ്ടാ​യി​രു​ന്നു. ഈ ​പ്ര​ചാ​ര​ണ​ങ്ങ​ൾ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തും ശാ​സ്ത്രീ​യ അ​ടി​ത്ത​റ​യി​ല്ലാ​ത്ത​തും അ​നാ​വ​ശ്യ പൊ​തു​ജ​ന ആ​ശ​ങ്ക സൃ​ഷ്ടി​ക്കാ​നു​ള്ള​തു​മാ​ണെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ അ​ഥോ​റി​റ്റി അ​വ​കാ​ശ​പ്പെ​ട്ടു.

മു​ട്ട​യി​ൽ കാ​ൻ​സ​റി​നു കാ​ര​ണ​മാ​കു​ന്ന​തും ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​ര​വു​മാ​യ നൈ​ട്രോ​ഫു​റാ​ൻ മെ​റ്റ​ബോ​ളൈ​റ്റു​ക​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ അ​ടു​ത്തി​ടെ വ​ന്നി​രു​ന്നു. ശാ​സ്ത്രീ​യ അ​ടി​ത്ത​റ​യി​ല്ലാ​ത്ത ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ പ​രി​ഭ്രാ​ന്തി​യു​ണ്ടാ​ക്കു​ന്ന​താ​ണ​ന്നും എ​ഫ്എ​സ്എ​സ്എ​ഐ വ്യ​ക്ത​മാ​ക്കി.

2011 ലെ ​ഭ​ക്ഷ്യ​സു​ര​ക്ഷാ നി​ല​വാ​ര ച​ട്ട​ങ്ങ​ൾ പ്ര​കാ​രം കോ​ഴി​യി​റ​ച്ചി​യു​ടെ​യും മു​ട്ട​യു​ടെ​യും ഉ​ത്പാ​ദ​ന​ത്തി​ന്‍റെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും നൈ​ട്രോ​ഫു​റാ​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ ഉ​പ​യോ​ഗം ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​ഫ്എ​സ്എ​സ്എ​ഐ അ​റി​യി​ച്ചു. ഇ​ന്ത്യ​യു​ടെ ഭ​ക്ഷ്യ​ശൃം​ഖ​ല​യി​ൽ ഇ​വ​യു​ടെ ഉ​പ​യോ​ഗം അ​നു​വ​ദ​നീ​യ​മ​ല്ല.

ബ്രാ​ൻ​ഡ​ഡും അ​ല്ലാ​ത്ത​തു​മാ​യ മു​ട്ട​ക​ൾ രാ​ജ്യ​വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ അ​ഥോ​റി​റ്റി നി​ർ​ദേ​ശം ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​വി​ശ​ദീ​ക​ര​ണം വ​ന്ന​ത്. ചി​ല മു​ട്ട​സാ​ന്പി​ളു​ക​ളി​ൽ, നി​രോ​ധി​ക്ക​പ്പെ​ട്ട രാ​സാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ വൈ​റ​ലാ​യ​തോ​ടെ പൊ​തു​ജ​ന​ങ്ങ​ളി​ൽ വ​ർ​ധി​ച്ചു​വ​ന്ന ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​നാ​ണ് ഇ​ത്ത​ര​മൊ​രു മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ച്ച​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

ഭ​ക്ഷ്യ​സു​ര​ക്ഷാ അ​ഥോ​റി​റ്റി ന​ൽ​കു​ന്ന നി​ർ​ദേ​ശം
ല​ബോ​റ​ട്ട​റി റി​പ്പോ​ർ​ട്ടു​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി എ​ക്സ്ട്രേ​നി​യ​സ് മാ​ക്സി​മം റെ​സി​ഡ്യു ലി​മി​റ്റ് (ഇ​എം​ആ​ർ​എ​ൽ) അ​ഥ​വാ രാ​സാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ പ​ര​മാ​വ​ധി പ​രി​ധി അ​ഥോ​റി​റ്റി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. നൈ​ട്രോ​ഫു​റാ​ൻ മെ​റ്റ​ബോ​ളൈ​റ്റു​ക​ൾ​ക്ക് കി​ലോ​ഗ്രാ​മി​ന് 1.0 മൈ​ക്രോ​ഗ്രാം എ​ന്ന ഇ​എം​ആ​ർ​എ​ൽ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

ഈ ​അ​ള​വ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് ഒ​രു മാ​ന​ദ​ണ്ഡം മാ​ത്ര​മാ​ണ്. ആ​ധു​നി​ക ല​ബോ​റ​ട്ട​റി​ക​ൾ​ക്ക് കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്ന ഏ​റ്റ​വും കു​റ​ഞ്ഞ അ​ള​വാ​ണ് ഈ ​പ​രി​ധി. ഇ​തി​ന​ർ​ഥം, ഈ ​പ​ദാ​ർ​ഥം ഭ​ക്ഷ​ണ​ത്തി​ൽ അ​നു​വ​ദ​നീ​യ​മാ​ണ് എ​ന്ന​ല്ല. (ഇ​ത് മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് കൊ​ണ്ട് ഉ​ണ്ടാ​കു​ന്ന​ത​ല്ല; മ​റി​ച്ച്, പ​രി​സ്ഥി​തി​യി​ൽ​നി​ന്നോ തീ​റ്റ​യി​ൽ​നി​ന്നോ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ല​രു​ന്ന​താ​ണ്.) ഈ ​അ​ള​വി​ൽ താ​ഴെ രാ​സാം​ശ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​ത് ഭ​ക്ഷ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​ന​മ​ല്ല. ഇ​ത്ത​രം ചെ​റി​യ അ​ള​വ് ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​വു​മ​ല്ല.

ഇ​ന്ത്യ​യു​ടെ ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ആ​ഗോ​ള രീ​തി​ക​ൾ​ക്ക് അ​നു​സൃ​ത​മാ​ണെ​ന്ന് അ​ഥോ​റി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി. യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലും യു​എ​സി​ലും ആ​ഹാ​ര​ത്തി​നാ​യി വ​ള​ർ​ത്തു​ന്ന മൃ​ഗ​ങ്ങ​ളി​ൽ നൈ​ട്രോ​ഫു​റാ​ൻ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഇ​വ​യു​ടെ നി​രീ​ക്ഷ​ണ​ത്തി​നും ന​ട​പ്പാ​ക്ക​ലി​നു​മാ​യി സ​മാ​ന മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ അ​ള​വു​ക​ളി​ൽ വ്യ​ത്യാ​സ​മു​ണ്ടാ​കാം. ഇ​ത് പ​രി​ശോ​ധ​നാ​രീ​തി​ക​ളി​ലെ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടാ​ണ്. അ​ല്ലാ​തെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ​യി​ലെ വ്യ​ത്യാ​സ​ങ്ങ​ളി​ൽ​നി​ന്ന​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts

Leave a Comment