വാ​ള​യാ​റി​ലെ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​യ്ക്കു പി​ന്നി​ൽ ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ൾ: സം​ഘ​പ​രി​വാ​ര്‍ രാ​ജ്യ​മാ​കെ പ​ട​ര്‍​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന വ​ര്‍​ഗീ​യ വം​ശീ​യ വി​ഷ​ത്തി​ന്‍റെ ഇ​ര​യാ​ണ് രാം ​നാ​രാ​യ​ണ്‍; എം.​ബി.​രാ​ജേ​ഷ്

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ആ​ൾ​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു കൊ​ന്ന​തി​നു പി​ന്നി​ൽ ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളെ​ന്ന് മ​ന്ത്രി എം.​ബി.​രാ​ജേ​ഷ്. ബം​ഗ്ലാ​ദേ​ശി​യെ​ന്ന് ആ​ക്ഷേ​പി​ച്ചാ​ണ് രാം ​നാ​രാ​യ​ണ​നെ ആ​ള്‍​ക്കൂ​ട്ടം ആ​ക്ര​മി​ച്ച​ത്.

ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളാ​ണ് ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ്ര​തി​ക​ള്‍​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ഉ​റ​പ്പാ​ക്കും. സം​ഘ​പ​രി​വാ​ര്‍ രാ​ജ്യ​മാ​കെ പ​ട​ര്‍​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന വ​ര്‍​ഗീ​യ വം​ശീ​യ വി​ഷ​ത്തി​ന്‍റെ ഇ​ര​യാ​ണ് രാം ​നാ​രാ​യ​ണ്‍.

സ​ര്‍​ക്കാ​ര്‍ രാം ​നാ​രാ​യ​ണ​ന്‍റെ കു​ടും​ബ​ത്തി​നൊ​പ്പ​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ 18 നാ​ണ് ഛത്തീ​സ്ഗ​ഢ് സ്വ​ദേ​ശി​യാ​യ രാം ​നാ​രാ​യ​ണ​നെ മോ​ഷ്ടാ​വെ​ന്ന് ആ​രോ​പി​ച്ച് ഒ​രു സം​ഘം ആ​ളു​ക​ൾ മ​ര്‍​ദി​ച്ച​ത്. നീ ​ബം​ഗ്ലാ​ദേ​ശി ആ​ണോ​ടാ എ​ന്ന​ട​ക്കം ചോ​ദി​ച്ചാ​യി​രു​ന്നു മ​ര്‍​ദ​നം.

Related posts

Leave a Comment