ബോളിവുഡിന്റെ മാത്രമല്ല തെന്നിന്ത്യയുടെയും പ്രിയ താരമാണ് സമീറ റെഡ്ഡി. അഭിനയം പോലെ തന്നെ സമൂഹമാധ്യമങ്ങളിലും സജീവമാണ് സമീറ. ആരോഗ്യകരമായ ജീവിതത്തേക്കുറിച്ച് പലപ്പോഴും തുറന്നുസംസാരിക്കാറുള്ള താരം പ്രസവശേഷം തന്റെ ശരീരഭാരം കൂടിയതായും ബോഡി ഷെയ്മിംഗ് അനുഭവിച്ചിരുന്നതായും ഇടയ്ക്ക് വെളിപ്പെടുത്തിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം താനും അമ്മായിയമ്മയും ഒരുമിച്ചുള്ള നര്‍മരസമുള്ള വീഡിയോകളും മക്കള്‍ക്കൊപ്പമുള്ള രസകരമായ റീലുകളും പങ്കിടാറുണ്ട്. അടുത്തിടെയായി താരം പ്രകൃതിയെ അറിയുകയും പഠിക്കുകയും ചെയ്യുന്ന വീഡിയോകളാണ് പങ്കിടാറുള്ളത്. പ്രകൃതി തരുന്ന വിഭവങ്ങളും അവയുടെ രസകരമായ അറിവുകളുമാണ് താരം പങ്കിടാറുള്ളത്.
ഇപ്പോഴിതാ പ്രകൃതിദത്തമായ രീതിയില്‍ വാഴക്കുല പഴുക്കാൻ കൃത്യമായി എത്ര സമയമെടുക്കുമെന്ന് പറയുകയാണ് സമീറ റെഡ്ഡി. ഗോവയിലെ തന്റെ പുരയിടത്തിൽ ഉണ്ടായ വാഴപ്പഴം പഴുത്ത് നല്ല സ്വർണനിറമാകാൻ ഒരു ആഴ്ച മുഴുവൻ എടുത്തു എന്നാണ് സമീറ വീഡിയോയില്‍ പറയുന്നത്.
“എത്ര മധുരം, രുചി വളരെ വ്യത്യസ്തമാണ്. ഈ വാഴപ്പഴങ്ങളിൽ കീടനാശിനികളൊന്നുമില്ല, അതുകൊണ്ട് ഈ മനോഹരമായ സ്വർണ നിറമാകാൻ ഒരു ആഴ്ച മുഴുവൻ എടുത്തു. ഈ വാഴപ്പഴങ്ങൾ ഗോവയിലെ ഞങ്ങളുടെ പിൻമുറ്റത്ത് നിന്നുള്ളതാണ്. വാഴപ്പഴം, വാഴത്തണ്ടും എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ഞാൻ വളരെയധികം പഠിക്കുന്നു. ചെടിയെക്കുറിച്ച് വേറെയും.
സ്വാഭാവികമായി പഴുക്കാൻ എത്ര സമയമെടുത്തു എന്ന് ഒരുപാട് പേർ എന്നോട് ചോദിക്കുന്നുണ്ട്. ഇപ്പോൾ നമുക്ക് വിപണിയിൽ ലഭിക്കുന്ന വാഴപ്പഴങ്ങൾ വളരെ വേഗത്തിൽ കേടാകുന്നു, അവയ്ക്ക് കീടനാശിനികൾ നൽകാറുണ്ട്. ‘നമ്മൾ കഴിക്കുന്ന ഭക്ഷണം, അത് എത്രത്തോളം സുരക്ഷിതമാണ്?’ എന്നാണ് ഒരു ഫോളോവര്‍ ചോദിച്ചത്. ഇതാ നിങ്ങളുടെ ഉത്തരം. ‘പഴുക്കാൻ ഒരു ആഴ്ച വേണം. അത് നിങ്ങളെ അദ്ഭുതപ്പെടുത്തുന്നു, അല്ലേ… ?’
“കീടനാശിനികള്‍ ഉപയോഗിക്കാതെ സ്വാഭാവികമായ രീതിയില്‍ പഴുക്കുന്ന പഴങ്ങള്‍ക്ക് രുചിയും ഗുണവും കൂടുതലാണ്. വിപണിയില്‍ ലഭിക്കുന്ന പഴങ്ങള്‍ ഇത്ര വേഗത്തില്‍ പഴുക്കുന്നത് എങ്ങനെയാണെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. സ്വാഭാവികമായി പഴുക്കാൻ ഒരു ആഴ്ച മുഴുവൻ എടുക്കുന്നത് തീർച്ചയായും ഒരാളെ ചിന്തിപ്പിക്കും.
ഭക്ഷണത്തിന്റെ സുരക്ഷയെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകണം. വാഴച്ചെടിയെക്കുറിച്ച് ധാരാളം കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. വാഴക്കൂന്പും വാഴപ്പിണ്ടിയും നിത്യേനയുള്ള പാചകത്തില്‍ എങ്ങനെ ഉപയോഗിക്കാം എന്നും പഠിക്കുന്നുണ്ട്…’ വീഡിയോയില്‍ സമീറ പറഞ്ഞു.
‘വീട്ടിൽ പഴങ്ങളും പച്ചക്കറികളും വളർത്തുന്നതിനെക്കുറിച്ച് പഠിച്ചപ്പോൾ, നമ്മൾ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് നമുക്ക് എത്രമാത്രം അറിയില്ല എന്ന് എനിക്ക് മനസിലായി…’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് വാഴയെക്കുറിച്ചും വാഴക്കായ പഴുക്കാനെടുക്കുന്ന സമയത്തെക്കുറിച്ചും വിശദമായി പറയുന്ന വീഡിയോ താരം പങ്കിട്ടിരിക്കുന്നത്. താരത്തിന്റെ ഈ വീഡിയോയ്ക്ക് നിറഞ്ഞ കൈയടിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
