കൊച്ചു മക്കളുണ്ടായാൽ അവരുടെ ഏറ്റവും വലിയ ചങ്ങാതിമാർ മുത്തശ്ചനും മുത്തശ്ശിയും തന്നെയാകും. ചെറുപ്പ കാലത്ത് നമ്മളെ വിറപ്പിച്ചിരുന്ന അച്ഛനും അമ്മയുമൊക്കെ നമ്മുടെ മക്കളുടെ മുന്നിൽ വെറും പൂച്ചയായി എന്നൊക്കെ പലരും ട്രോളുകളിലൂടെയൊക്കെ ഇടയ്ക്ക് പറയാറുള്ളതാണ്. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പ്രിതേഷ് ലഖാനി എന്ന യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന ചിത്രമാണിത്. ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത സ്വഭാവമായിരുന്നു തന്റെ പിതാവിന്റേത്. എന്നാൽ മുത്തച്ഛനായതിനുശേഷം അത് എങ്ങനെ മൃദുവായി മാറി എന്നതിനെ കുറിച്ചാണ് ഫോട്ടോ പങ്കുവച്ചുകൊണ്ട് അദ്ദേഹം പറയുന്നത്.
പ്രിതേഷിന്റെ അച്ഛനും മകളും തമ്മിലുള്ള സവാരിയാണ് ചിത്രത്തിൽ. ടോയ് കാറിൽ തന്റെ കൊട്ടുമകളെ ഉന്തിക്കൊണ്ട് നടക്കുകയാണ് മുത്തശ്ചൻ. വർഷങ്ങളായി ജോലിക്കായി ഓഫീസിലേക്ക് അച്ഛൻ രാവിലെ 8.45 -ന് വീട്ടിൽ നിന്നും ഇറങ്ങും. ആ സമയത്ത് ടിഫിൻ തയാറായിരുന്നോ ഇല്ലയോ എന്നതൊന്നും പ്രശ്നമല്ല.
ചുറ്റും എന്താണ് സംഭവിക്കുന്നതെന്നതും പ്രശ്നമല്ല. വർഷങ്ങളോളം ഈ പതിവ് അതുപോലെ തുടർന്നു. കുട്ടികൾ അതിനുവേണ്ടി അവരുടെ കാര്യങ്ങൾ ക്രമീകരിച്ചു, പ്ലാനുകൾ അദ്ദേഹത്തെ കാത്തിരുന്നു, രാവിലെകൾ അദ്ദേഹത്തിന്റെ സമയത്തിനനുസരിച്ച് മാറി.
എന്നാലിപ്പോൾ അദ്ദേഹത്തിന്റെ ശീലം ഒരിക്കലും മാറുമെന്ന് ആരും കരുതിയില്ല. ഇപ്പോൾ, പേരക്കുട്ടി ഉണരുന്നതുവരെ അദ്ദേഹം പുറത്തിറങ്ങാറില്ല. പ്രഭാതങ്ങൾ വ്യത്യസ്തമായിട്ടാണിപ്പോൾ ആരംഭിക്കുന്നത് എന്നാണ് പ്രിതേഷ് കുറിച്ചിരിക്കുന്നത്.
