ഒ​രു കൈ​യ​ബ​ദ്ധം സാ​റേ… കൊ​ഴു​പ്പ് കൂ​ടാ​നാ ഇ​തൊ​ക്കെ: പാ​ലി​ൽ ഡി​റ്റ​ർ​ജ​ന്‍റ് യൂ​റി​യ ശു​ദ്ധീ​ക​രി​ച്ച എ​ണ്ണ എ​ന്നി​വ ചേ​ർ​ത്ത് വി​ൽ​പ​ന ന​ട​ത്തി​യ റാ​ക്ക​റ്റ് പി​ടി​യി​ൽ; വീ​ഡി​യോ കാ​ണാം

രാ​വി​ലെ എ​ഴു​ന്നാ​റ്റാ​ൽ പ​ത്ര​വും ചാ​യ​യും ചി​ല ആ​ളു​ക​ൾ​ക്ക് നി​ർ​ബ​ന്ധ​മു​ള്ള കാ​ര്യ​മാ​ണ്. ധാ​രാ​ളം പാ​ൽ ബ്രാ​ൻ​ഡു​ക​ൾ മ​ത്സ​രി​ച്ച് വി​പ​ണി കീ​ഴ​ട​ക്കു​ന്ന സ​മ​യ​ത്ത് പാ​ലി​ൽ മാ​യം ചേ​ർ​ത്ത് വി​ൽ​ക്കു​ന്നൊ​രു പ​റ്റം ആ​ളു​ക​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

മും​ബൈ അ​ന്ധേ​രി വെ​സ്റ്റി​ലെ ക​പ​സ്വാ​ഡി​യി​ലാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്ത് പാ​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ഒ​രു വി​ത​ര​ണ ശൃം​ഖ​ല പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. സ​മീ​പ​വാ​സി​ക​ൾ​ക്ക് ഇ​വി​ടെ നി​ന്നാ​ണ് പാ​ൽ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​വ​ർ കൊ​ടു​ക്കു​ന്ന പാ​ലി​ൽ മാ​യം ക​ല​ർ​ന്നി​ട്ടു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ ചോ​ദ്യം ചെ​യ്തു. എ​ന്നാ​ൽ വി​ത​ര​ണ​ക്കാ​ർ ഇ​ത് നി​ര​സി​ക്കു​ക​യ​യാ​ണു​ണ്ടാ​യ​ത്. സ​ഹി​കെ​ട്ട് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചു.

പോ​ലീ​സെ​ത്തി സം​ഭ​വം ചോ​ദ്യം ചെ​യ്ത​പ്പോ​ഴും സ​മാ​ന അ​വ​സ്ഥ​യാ​യി​രു​ന്നു. പോ​ലീ​സു​കാ​രും പാ​ൽ വി​ത​ര​ണ​ക്കാ​ര​നും ത​മ്മി​ൽ വാ​ക്കേ​റ്റം ന​ട​ത്തു​ന്ന വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചു. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി നെ​റ്റി​സ​ൺ​മാ​ർ ക​മ​ന്‍റു​മാ​യെ​ത്തി. ഇ​ത്ത​ര​ത്തി​ലു​ള്ള പാ​ൽ റാ​ക്ക​റ്റു​ക​ൾ പ​തി​റ്റാ​ണ്ടു​ക​ളാ​യി നി​ല​വി​ലു​ണ്ടെ​ന്നാ​ണ് ഇ​വ​ർ ആ​രോ​പി​ക്കു​ന്ന​ത്.

ഇ​വ​ർ രാ​സ​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് കൃ​ത്രി​മ പാ​ൽ ത​യാ​റാ​ക്കി യ​ഥാ​ർ​ഥ പാ​ലു​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ മ​റ​വി​ൽ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. അം​ഗീ​കൃ​ത ക്ഷീ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് പാ​ൽ പാ​ക്ക​റ്റു​ക​ൾ നേ​രി​ട്ട് ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തു​ന്നി​ല്ല. പ​ക​രം, യ​ഥാ​ർ​ഥ പാ​ൽ പാ​യ്ക്ക​റ്റു​ക​ൾ മാ​യം ചേ​ർ​ക്ക​ൽ ന​ട​ക്കു​ന്ന സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. മാ​യം ചേ​ർ​ത്ത പാ​ൽ പി​ന്നീ​ട് പു​തി​യ പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്നു എ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

 

 

Related posts

Leave a Comment