ന്യൂ ​ജ​ന​റേ​ഷ​ന്‍ ബൈ​ക്കു​ക​ളു​ടെ നി​യ​മ ലം​ഘ​ന​ങ്ങ​ള്‍: ജി​ല്ലാ ക​ള​ക്ട​ര്‍ അ​ടി​യ​ന്ത​രയോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ മ​ര​ണ​പ്പാ​ച്ചി​ല്‍ ന​ട​ത്തു​ന്ന ന്യൂ ​ജ​ന​റേ​ഷ​ന്‍ ബൈ​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി ത​ട​യു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത യോ​ഗം അ​ടി​യ​ന്ത​ര​മാ​യി വി​ളി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു.

ഹെ​ല്‍​മ​റ്റി​ല്ലാ​തെ, രൂ​പ​മാ​റ്റം വ​രു​ത്തി​യ ബൈ​ക്കു​ക​ളി​ല്‍ മൂ​ന്നു​പേ​രെ വ​രെ ക​യ​റ്റി ന​ട​പ്പാ​ത​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​രെ കു​റി​ച്ചു​ള്ള പ​ത്ര​വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്. എ.​ഐ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. ജി​ല്ലാ ക​ള​ക്ട​ര്‍ വി​ളി​ക്കു​ന്ന സം​യു​ക്ത ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗ​ത്തി​ല്‍ റോ​ഡ് സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി (സി​റ്റി), ട്രാ​ഫി​ക് അ​സി.​ക​മ്മീ​ഷ​ണ​ര്‍, ആ​ര്‍​ടി​ഒ , ജോ​യി​ന്റ് ആ​ര്‍​ടി​ഒ, കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത് പ​രി​ഹാ​ര മാ​ര്‍​ഗ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്ക​ണം.


എ​ത്ര എ​ഐ കാ​മ​റ​ക​ള്‍ ന​ഗ​ര​ത്തി​ലു​ണ്ടെ​ന്നും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും വി​ല​യി​രു​ത്ത​ണം. കൂ​ടു​ത​ല്‍ കാ​മ​റ​ക​ള്‍ ആ​വ​ശ്യ​മു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണം. ഇ​ത് ആ​രാ​ണ് സ്ഥാ​പി​ക്കേ​ണ്ട​തെ​ന്നും തീ​രു​മാ​നി​ക്ക​ണം. യോ​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ആ​ര്‍​ടി​ഒ, റോ​ഡ് സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ര്‍, കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍ മൂ​ന്നാ​ഴ്ച​ക്ക​കം ക​മ്മീ​ഷ​നി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം.

ആ​ര്‍​ടി​ഒ, ട്രാ​ഫി​ക് അ​സി.​ക​മ്മീ​ഷ​ണ​ര്‍, ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ, റോ​ഡ് സു​ര​ക്ഷാ ക​മ്മീ​ഷ​ണ​റു​ടെ​യും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ​യും പ്ര​തി​നി​ധി എ​ന്നി​വ​ര്‍ ജ​നു​വ​രി 22 ന് ​രാ​വി​ലെ 10 ന് ​പ​ത്ത​ടി പാ​ലം റ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ജ​സ്റ്റി​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് നി​ര്‍​ദ്ദേ​ശി​ച്ചു.

Related posts

Leave a Comment