കോ​ട​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ വെ​ടി​യേ​റ്റു; ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ഗു​ണ്ടാ​ത്ത​ല​വ​ൻ വി​ന​യ് ത്യാ​ഗി മ​രി​ച്ചു

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ കോ​ട​തി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ വെ​ടി​യേ​റ്റ കു​പ്ര​സി​ദ്ധ ഗു​ണ്ടാ​നേ​താ​വ് വി​ന​യ് ത്യാ​ഗി ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു. ബു​ധ​നാ​ഴ്ച റൂ​ർ​ക്കി ജ​യി​ലി​ൽ നി​ന്നും ല​ക്സ​ർ കോ​ട​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ, ല​ക്‌​സ​ർ ഫ്ലൈ​ഓ​വ​റി​ന് സ​മീ​പം ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ വി​ന​യ് ത്യാ​ഗി​യെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ മ​ര​ണം​സം​ഭ​വി​ച്ചു. വെ​ടി​വ​യ്പി​ൽ ര​ണ്ട് പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. സു​നി​ൽ ര​തി സം​ഘ​ത്തി​ലെ അം​ഗ​മാ​യ ത്യാ​ഗി​ക്ക് മൂ​ന്ന് വെ​ടി​യേ​റ്റ​താ​യും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ഋ​ഷി​കേ​ശി​ലെ എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും ശ​നി​യാ​ഴ്ച രാ​വി​ലെ മ​രി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ സ​ണ്ണി യാ​ദ​വ്, അ​ജ​യ് എ​ന്നി​വ​രെ വ്യാ​ഴാ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ർ കു​റ്റം സ​മ്മ​തി​ച്ചു. വ്യ​ക്തി വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണം. ഇ​രു​വ​ർ​ക്കു​മെ​തി​രെ പോ​ലീ​സ് കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു.

അ​തേ​സ​മ​യം, വി​ന​യ് ത്യാ​ഗി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പോ​ലീ​സി​ന് പ​ങ്കു​ണ്ടെ​ന്നും സം​ഭ​വം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment