തിരുവനന്തപുരം: ഇപ്പോഴും പോലീസ് ഭാഷയിൽ സംസാരിക്കുന്ന ധിക്കാരിയായ കൗൺസിലറാണ് ആർ. ശ്രീലേഖ. വി.കെ. പ്രശാന്തിന്റെ ഓഫീസ് മുറി വിവാദത്തിൽ ശ്രീലേഖയ്ക്കെതിരെ കടുത്ത വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ബിജെപിയുടെ ഏറ്റവും നാണംകെട്ട നീക്കമാണിത്. ആർ. ശ്രീലേഖയുടെ നിലപാടിനെ അഭ്യർഥന, അപേക്ഷ എന്ന രീതിയിൽ കാണാൻ കഴിയില്ല. ബിജെപിക്ക് അനുകൂലമായ നിലപാടാണ് കെ.എസ്. ശബരീനാഥിന്റേതെന്നും ബിനോയ് വിശ്വം വിമർശിച്ചു.
മറ്റത്തൂർ വിഷയം കോൺഗ്രസിനെ ബാധിച്ച മാറാവ്യാധിയാണ്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ ബിജെപിക്കു വേണ്ടി സംസാരിക്കുന്ന മൂന്നു പേരുണ്ട്. ഒരാൾ തിരുവനന്തപുരം എംപി ശശി തരൂരാണ്.
മറ്റത്തൂർ കോൺഗ്രസ് ചെറിയ വിഷയം ആയി കാണരുതെന്നും മഹാത്മാഗാന്ധിയുടെ പാർട്ടി ഗോഡ്സെ പാർട്ടിക്ക് അടിമപ്പെടുന്നതു ദുഃഖകരമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
