തിരുവനന്തപുരം: വി.കെ.പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് കോണ്‍ഗ്രസ് നേതാവും കൗണ്‍സിലറുമായ കെ.എസ്. ശബരീനാഥന്. എംഎല്‍എ ഹോസ്റ്റലില്‍ സൗജന്യമായുള്ള രണ്ട് ഓഫീസ് മുറി പ്രശാന്ത് എന്തിന് ഒഴിഞ്ഞു. അത് ഉപേക്ഷിച്ച് ശാസ്തമംഗലത്ത് ഇരിക്കുന്നതെന്തിനെന്നും ശബരിനാഥന് ചോദിച്ചു. എംഎല്‍എ ഹോസ്റ്റലിലെ നിള ബ്ലോക്കില്‍ 31, 32 നമ്പരിലായി രണ്ട് മുറികള്‍ പ്രശാന്തിന് ഓഫീസായി ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്. വട്ടിയൂര്‍ക്കാവ് മുന്‍ എംഎല്‍എ കെ.മുരളീധരന്, ആന്റണി രാജു എംഎല്‍എ എന്നിവരുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് എംഎല്‍എ ഹോസ്റ്റലിലാണ്.വി.കെ. പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം. കോര്‍പ്പറേഷനിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കും കക്ഷിരാഷ്ട്രീയ ഭേദമെന്യേ വാര്‍ഡുകളില്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട സൗകര്യം ചെയ്യണമെന്നും ശബരിനാഥന് ആവശ്യപ്പെട്ടു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശബരിനാഥന് ഈ ആവശ്യം മുന്നോട്ട് വച്ചത്. ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിയണമെന്ന് കൗണ്‍സിലര്‍ ആര്. ശ്രീലേഖ വി.കെ. പ്രശാന്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം പ്രശാന്ത് തള്ളുകയും വിവാദമാകുകയും ചെയ്തിരുന്നു.
Read MoreTag: mla office vivadam
ആർ. ശ്രീലേഖ പോലീസ് ഭാഷയിൽ സംസാരിക്കുന്ന ധിക്കാരിയായ കൗൺസിലർ ; കോൺഗ്രസിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് ബിനോയ് വിശ്വം
തിരുവനന്തപുരം: ഇപ്പോഴും പോലീസ് ഭാഷയിൽ സംസാരിക്കുന്ന ധിക്കാരിയായ കൗൺസിലറാണ് ആർ. ശ്രീലേഖ. വി.കെ. പ്രശാന്തിന്റെ ഓഫീസ് മുറി വിവാദത്തിൽ ശ്രീലേഖയ്ക്കെതിരെ കടുത്ത വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപിയുടെ ഏറ്റവും നാണംകെട്ട നീക്കമാണിത്. ആർ. ശ്രീലേഖയുടെ നിലപാടിനെ അഭ്യർഥന, അപേക്ഷ എന്ന രീതിയിൽ കാണാൻ കഴിയില്ല. ബിജെപിക്ക് അനുകൂലമായ നിലപാടാണ് കെ.എസ്. ശബരീനാഥിന്റേതെന്നും ബിനോയ് വിശ്വം വിമർശിച്ചു. മറ്റത്തൂർ വിഷയം കോൺഗ്രസിനെ ബാധിച്ച മാറാവ്യാധിയാണ്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ ബിജെപിക്കു വേണ്ടി സംസാരിക്കുന്ന മൂന്നു പേരുണ്ട്. ഒരാൾ തിരുവനന്തപുരം എംപി ശശി തരൂരാണ്. മറ്റത്തൂർ കോൺഗ്രസ് ചെറിയ വിഷയം ആയി കാണരുതെന്നും മഹാത്മാഗാന്ധിയുടെ പാർട്ടി ഗോഡ്സെ പാർട്ടിക്ക് അടിമപ്പെടുന്നതു ദുഃഖകരമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Read More