ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്: എ​സ്‌​ഐ​ടി​യു​ടെ ഇ​ന്ന​ത്തെ ചോ​ദ്യം ചെ​യ്യ​ല്‍ നി​ര്‍​ണാ​യ​കം


തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ എ​സ്‌​ഐ​ടി​യു​ടെ ഇ​ന്ന​ത്തെ ചോ​ദ്യം ചെ​യ്യ​ല്‍ നി​ര്‍​ണാ​യ​കം. പു​രാ​വ​സ്തു ത​ട്ടി​പ്പ് സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ക്കു​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ഡി.​മ​ണി, ഇ​യാ​ളു​ടെ സ​ഹാ​യി ശ്രീ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രെ​യാ​ണ് എ​സ്‌​ഐ​ടി ഇ​ന്ന് ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഇ​രു​വ​രും രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ ചോ​ദ്യം ചെ​യ്യ​ലി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ (എ​സ്‌​ഐ​ടി) ആ​സ്ഥാ​ന​ത്തെ​ത്തി​യ​ത്. മ​ണി​യു​ടെ കൂ​ടെ അ​ഭി​ഭാ​ഷ​ക​രും സ​ഹാ​യി​ക​ളു​മാ​യി നി​ര​വ​ധി പേ​രും ഒ​പ്പം എ​ത്തി​യി​ട്ടു​ണ്ട്.

ശ​ബ​രി​മ​ല​യി​ല്‍​നി​ന്നു ക​ട​ത്തി​യ സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ള്‍ എ​വി​ടെ​യാ​ണെ​ന്ന് ക​ണ്ടെ​ത്താ​ന്‍ എ​സ്‌​ഐ​ടി​ക്ക് ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. മ​ണി​യെ​യും സ​ഹാ​യി​യെ​യും ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ തൊ​ണ്ടി മു​ത​ലി​ന്‍റെ കാ​ര്യ​ത്തി​ല്‍ കു​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്നാ​ണ് എ​സ്‌​ഐ​ടി​യു​ടെ പ്ര​തീ​ക്ഷ.

ഡി. ​മ​ണി​യു​ടെ ത​മി​ഴ്‌​നാ​ട് ഡി​ണ്ടി​ഗ​ലി​ലെ വീ​ട്ടി​ലും സ്ഥാ​പ​ന​ത്തി​ലും എ​സ്‌​ഐ​ടി ക​ഴി​ഞ്ഞ​യാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. മ​ണി​യു​ടെ മൊ​ഴി​ക​ളി​ല്‍ വൈ​രു​ധ്യ​മു​ള്ള​തി​നാ​ല്‍ എ​സ്‌​ഐ​ടി ആ​സ്ഥാ​ന​ത്ത് നേ​രി​ട്ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ അ​ന്വേ​ഷ​ണ സം​ഘം നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് മ​ണി ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് രാ​വി​ലെ ഹാ​ജ​രാ​യ​ത്. മ​ണി​ക്ക് സിം ​കാ​ര്‍​ഡ് എ​ടു​ത്ത് ന​ല്‍​കി​യ വി​രു​ത​ന​ഗ​ര്‍ സ്വ​ദേ​ശി ശ്രീ​കൃ​ഷ്ണ​ന്‍ എ​ന്ന ബാ​ല​മു​രു​ക​നെ​യും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ എ​സ്‌​ഐ​ടി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. പ്ര​ത്യേ​ക ചോ​ദ്യാ​വ​ലി ത​യാ​റാ​ക്കി​യാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍ .

നേ​ര​ത്തെ ശ്രീ​കൃ​ഷ്ണ​നെ എ​സ്‌​ഐ​ടി സം​ഘം ത​മി​ഴ്‌​നാ​ട്ടി​ല്‍ പോ​യി അ​യാ​ളെ വീ​ട്ടി​ലെ​ത്തി ചോ​ദ്യം ചെ​യ്തി​രു​ന്നു. ത​മി​ഴ്‌​നാ​ട്ടി​ലെ ഇ​റി​ഡി​യം ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​യാ​ണ് ശ്രീ​കൃ​ഷ്ണ​നെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. ശ്രീ​കൃ​ഷ്ണ​നും മ​ണി​യും പ​റ​ഞ്ഞ മൊ​ഴി​ക​ളി​ല്‍ വൈ​രു​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് എ​സ്‌​ഐ​ടി ആ​സ്ഥാ​ന​ത്തേ​ക്ക് വി​ളി​പ്പി​ച്ച​ത്.

ശ​ബ​രി​മ​ല​യി​ലെ പ​ഞ്ച​ലോ​ഹ​വി​ഗ്ര​ഹ​ങ്ങ​ള്‍ ഡി ​മ​ണി​യും ഒ​രു ഉ​ന്ന​ത​നും ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യും ചേ​ര്‍​ന്ന് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യ്ക്ക് വി​ല്‍​പ​ന ന​ട​ത്തി​യെ​ന്ന് വി​ദേ​ശ വ്യ​വ​സാ​യി എ​സ്‌​ഐ​ടി ക്ക് ​മൊ​ഴി ന​ല്‍​കി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ചാ​ണ് പ​ണം കൈ​മാ​റി​യ​തെ​ന്നാ​യി​രു​ന്നു പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ മൊ​ഴി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം മ​ണി​യി​ലേ​ക്ക് എ​ത്തി​യ​ത്. എ​സ്‌​ഐ​ടി സം​ഘം ഡി​ണ്ടി​ഗ​ലി​ല്‍ എ​ത്തി മ​ണി​യെ ക​ണ്ടെ​ത്തു​ക​യും മൊ​ഴി​യെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഡി. ​മ​ണി താ​ന​ല്ലെ​ന്നും ത​നി​ക്ക് പോ​റ്റി​യു​മാ​യൊ കേ​ര​ള​ത്തി​ലു​ള്ള ആ​രു​മാ​യും ബ​ന്ധ​മി​ല്ലെ​ന്നാ​ണ് മ​ണി മൊ​ഴി ന​ല്‍​കി​യ​ത്. ത​നി​ക്ക് റി​യ​ല്‍ എ​സ്റ്റേ​റ്റ് ബി​സി​ന​സ്സ് മാ​ത്ര​മാ​ണെ​ന്നും മ​റ്റ് ബി​സി​ന​സ്സ് ഇ​ല്ലെ​ന്നാ​യി​രു​ന്നു മ​ണി​യു​ടെ മൊ​ഴി.അ​ന്വേ​ഷ​ണ സം​ഘം തെ​ര​യു​ന്ന മ​ണി താ​ന്‍ അ​ല്ലെ​ന്നും താ​ന്‍ എം.​എ​സ്. മ​ണി​യാ​ണെ​ന്നാ​ണ് എ​സ്‌​ഐ​ടി യോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ ഡി ​മ​ണി​യു​ടെ ചി​ത്ര​ങ്ങ​ള്‍ എ​സ്‌​ഐ​ടി പ്ര​വാ​സി വ്യ​വ​സാ​യി​യെ കാ​ണി​ക്കു​ക​യും താ​ന്‍ പ​റ​ഞ്ഞ ഡി. ​മ​ണി ഇ​ത് ത​ന്നെ​യാ​ണെ​ന്ന് വ്യ​വ​സാ​യി സ്ഥി​രീ​ക​രി​ച്ചു.

ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് മ​ണി​യെ എ​സ്‌​ഐ​ടി ആ​സ്ഥാ​ന​ത്തേ​ക്ക് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ എ​സ്‌​ഐ​ടി നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ഡി​ണ്ടി​ഗ​ലി​ല്‍ വ​ച്ച് എ​സ്‌​ഐ​ടി മ​ണി​യി​ല്‍ നി​ന്നും മൊ​ഴി​യെ​ടു​ത്തെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തോ​ട് മ​ണി സ​ഹ​ക​രി​ച്ചി​രു​ന്നി​ല്ല. അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​നാ​യ എ​സ്പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.

മ​ണി​ക്ക് അ​ന്താ​രാ​ഷ്ട്ര പു​രാ​വ​സ്തു ക​ള്ള​ക്ക​ട​ത്ത് സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ഈ ​സം​ഘ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഇ​യാ​ള്‍ അ​റി​യ​പ്പെ​ടു​ന്ന​ത് ദാ​വൂ​ദ് മ​ണി​യെ​ന്നാ​ണെ​ന്ന് പ്ര​വാ​സി വ്യ​വ​സാ​യി മൊ​ഴി ആ​വ​ര്‍​ത്തി​ച്ചു. ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​മൂ​ല്യ വ​സ്തു​ക്ക​ള്‍ വി​ദേ​ശ​ത്തേ​ക്ക് വി​ല്‍​പ്പ​ന ന​ട​ത്തി​യെ​ന്നും 500 കോ​ടി​യി​ല്‍​പ​രം രൂ​പ​യു​ടെ ഇ​ട​പാ​ടാ​ണ് ന​ട​ന്നെ​താ​ണ് വ്യ​വ​സാ​യി ന​ല്‍​കി​യ മൊ​ഴി​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ലെ അ​ന്ത​ര്‍ സം​സ്ഥാ​ന- അ​ന്ത​ര്‍​ദേ​ശി​യ ബ​ന്ധം പു​റ​ത്ത് വ​രു​ന്ന​തി​ലേ​ക്ക് വ​ഴി​വ​ച്ച​ത്.

കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് സ്വ​ര്‍​ണ്ണ​പ്പാ​ളി ഇ​ട​പാ​ടി​ല്‍ അ​ന്താ​രാ​ഷ്ട്ര ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് എ​സ്‌​ഐ​ടി​ക്ക് മൊ​ഴി ന​ല്‍​കി​യ​ത്. വി​ദേ​ശ വ്യ​വ​സാ​യി​യാ​ണ് ഇ​ക്കാ​ര്യം ത​ന്നോ​ട് പ​റ​ഞ്ഞ​തെ​ന്നു​മാ​യി​രു​ന്നു ചെ​ന്നി​ത്ത​ല​യു​ടെ മൊ​ഴി. ഇ​തേ​ത്തു​ട​ര്‍​ന്ന് എ​സ്‌​ഐ​ടി വി​ദേ​ശ വ്യ​വ​സാ​യി​യി​ല്‍ നി​ന്നും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ദ്ദേ​ഹ​മാ​ണ് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ എ​സ്‌​ഐ​ടി​യോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​തേ തു​ട​ര്‍​ന്നാ​ണ് അ​ന്വേ​ഷ​ണം ഡി ​മ​ണി​യി​ലേ​ക്ക് എ​ത്തി​യ​ത്.

അ​തേ സ​മ​യം ഇ​ന്ന​ലെ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗം എ​ന്‍. വി​ജ​യ​കു​മാ​റി​നും സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് എ​സ്‌​ഐ​ടി കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​മാ​ൻ​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​ര്‍, ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യി​രു​ന്ന എ​ന്‍. വി​ജ​യ​കു​മാ​ര്‍, കെ.​പി.​ശ​ങ്ക​ര്‍​ദാ​സ് എ​ന്നി​വ​ര്‍​ക്ക് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്നും മൂ​വ​രും സ്വ​ര്‍​ണ​പ്പാ​ളി ക​ട​ത്താ​ന്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് സ​ഹാ​യം ചെ​യ്ത് കൊ​ടു​ത്തെ​ന്നാ​ണ് എ​സ്‌​ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ല്‍.

എ. ​പ​ത്മ​കു​മാ​ര്‍ പ​റ​ഞ്ഞ​ത് കൊ​ണ്ടാ​ണ് താ​ന്‍ മി​നി​ട്ട്‌​സി​ല്‍ ഒ​പ്പി​ട്ട​തെ​ന്നാ​ണ് എ​ന്‍, വി​ജ​യ​കു​മാ​ര്‍ എ​സ്‌​ഐ​ടി​യോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്. മി​നി​റ്റ്സി​ല്‍ എ​ന്താ​ണ് എ​ഴു​തി​യി​രു​ന്ന​തെ​ന്ന് ത​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് എ​ന്‍. വി​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ വി​ജ​യ​കു​മാ​റി​ന്‍റെ വാ​ദം എ​സ്‌​ഐ​ടി ത​ള്ളു​ക​യാ​യി​രു​ന്നു. വ​ന്‍​തു​ക ലാ​ഭം കൊ​യ്യാ​നും വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​ത്തി​നും വേ​ണ്ടി​യാ​ണ് സ്വ​ര്‍​ണ​പ്പാ​ളി ക​ട​ത്തി​ന് ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍ കൂ​ട്ടു​നി​ന്ന​തെ​ന്നാ​ണ് എ​സ്‌​ഐ​ടി കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​മാ​ൻ​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. വി​ജ​യ​കു​മാ​റി​നെ കോ​ട​തി അ​ടു​ത്ത​മാ​സം പ​ന്ത്ര​ണ്ടാം തീ​യ​തി വ​രെ റി​മാ​ൻ​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്.

  • എം.​സു​രേ​ഷ്ബാ​ബു

Related posts

Leave a Comment