തൊണ്ടിമുതൽ തിരിമറി ; ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കൊ​രു​ങ്ങി ബാ​ര്‍ കൗ​ണ്‍​സിൽ

കൊ​ച്ചി: ല​ഹ​രി​മ​രു​ന്ന് കേ​സി​ല്‍ കോ​ട​തി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ല്‍ തി​രി​മ​റി ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കൊ​രു​ങ്ങി കേ​ര​ള ബാ​ര്‍ കൗ​ണ്‍​സി​ല്‍.വി​ഷ​യം ബാ​ര്‍ കൗ​ണ്‍​സി​ലി​ന്‍റെ അ​ച്ച​ട​ക്ക സ​മി​തി സ്വ​മേ​ധ​യാ പ​രി​ശോ​ധി​ക്കും. മൂ​ന്നം​ഗ സ​മി​തി ഈ ​മാ​സം ഒ​മ്പ​തി​നാ​ണ് വി​ഷ​യം പ​രി​ഗ​ണി​ക്കു​ന്ന​ത്.

ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​ന്‍റ​ണി രാ​ജു​വി​ന് നോ​ട്ടീ​സ് ന​ല്‍​കാ​ന്‍ ബാ​ര്‍ കൗ​ണ്‍​സി​ല്‍ തീ​രു​മാ​നം എ​ടു​ക്കും. വി​ശ​ദ​മാ​യ വാ​ദം കേ​ട്ട ശേ​ഷം അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളി​ലേ​ക്ക് ബാ​ര്‍ കൗ​ണ്‍​സി​ല്‍ ക​ട​ക്കും. ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ ന​ട​പ​ടി ഗു​രു​ത​ര​മെ​ന്നും, നാ​ണ​ക്കേ​ടെ​ന്നു​മാ​ണ് ബാ​ര്‍ കൗ​ണ്‍​സി​ലി​ന്‍റെ വി​ല​യി​രു​ത്ത​ല്‍.

ല​ഹ​രി മ​രു​ന്ന് കേ​സി​ല്‍ പി​ടി​യി​ലാ​യ ഓ​സ്‌​ട്രേ​ലി​യ​ന്‍ പൗ​ര​നെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ തൊ​ണ്ടി​മു​ത​ലി​ല്‍ കൃ​ത്രി​മം കാ​ട്ടി​യെ​ന്നാ​ണ് ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രാ​യ കു​റ്റം. 1990ല്‍ ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് വി​ദേ​ശ പൗ​ര​ന്‍ ആ​ന്‍​ഡ്രൂ സാ​ല്‍​വ​ദോ​ര്‍ അ​ടി​വ​സ്ത്ര​ത്തി​ല്‍ ല​ഹ​രി​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ​ത്. അ​തി​വ​സ്ത്രം തൊ​ണ്ടി മു​റി ക്ലാ​ര്‍​ക്ക് ജോ​സി​ന്‍റെ ഒ​ത്താ​ശ​യോ​ടെ കൈ​ക്ക​ലാ​ക്കി വ​ലി​പ്പം കു​റ​ച്ച് തി​രി​കെ വെ​ച്ചെ​ന്നാ​ണ് ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രാ​യ കേ​സ്.

കേ​സി​ല്‍ മൂ​ന്ന് വ​ര്‍​ഷം ത​ട​വി​നാ​ണ് ആ​ന്‍റ​ണി രാ​ജു​വി​നെ നെ​ടു​മ​ങ്ങാ​ട് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ശി​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ മു​ന്‍ മ​ന്ത്രി കൂ​ടി​യാ​യ ആ​ന്‍റ​ണി രാ​ജു​വി​ന് എം​എ​ല്‍​എ സ്ഥാ​ന​വും ന​ഷ്ട​പ്പെ​ട്ടു. അ​പ്പീ​ലി​ലൂ​ടെ അ​നു​കൂ​ല വി​ധി നേ​ടി​യി​ല്ലെ​ങ്കി​ല്‍ വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ള്‍​പ്പെ​ടെ ആ​റ് വ​ര്‍​ഷ​ത്തേ​ക്ക് ആ​ന്‍റ​ണി രാ​ജു​വി​ന് മ​ത്സ​രി​ക്കാ​നാ​കി​ല്ല. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ റി​ട്ട. കോ​ട​തി ജീ​വ​ന​ക്കാ​ര​ന്‍ കെ ​എ​സ് ജോ​സി​നും മൂ​ന്ന് വ​ര്‍​ഷം ത​ട​വ് ശി​ക്ഷ​യു​ണ്ട്.

അ​തേ​സ​മ​യം അ​യോ​ഗ്യ​ത വി​ജ്ഞാ​പ​നം നി​യ​മ സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് പു​റ​പ്പെ​ടു​വി​ക്കും മു​ന്പ് രാ​ജി​വ​യ്ക്കാ​നാ​ണ് ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ നീ​ക്കം. സ്പീ​ക്ക​റെ നേ​രി​ല്‍​ക​ണ്ട് രാ​ജി​ക്ക​ത്ത് കൈ​മാ​റു​ക​യോ ഇ​മെ​യി​ല്‍ ആ​യി അ​യ​ച്ചു ന​ല്‍​കു​ക​യോ ചെ​യ്‌​തേ​ക്കും. വി​ധി പു​റ​പ്പെ​ടു​വി​ച്ച നെ​ടു​മ​ങ്ങാ​ട് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി അ​പ്പീ​ല്‍ ന​ല്‍​കാ​ന്‍ ഒ​രു മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഉ​ട​ന്‍ അ​പ്പീ​ല്‍ സ​മ​ര്‍​പ്പി​ക്കാ​നാ​ണ് നീ​ക്കം.

Related posts

Leave a Comment