ആ​റ് പ​തി​റ്റാ​ണ്ടി​ന്‍റെ പാ​ര​മ്പ​ര്യ​വു​മാ​യി ക​മ​ല​മ്മ​യു​ടെ ക​പ്പ​യും ബീ​ഫും സൂ​പ്പ​റാ…

കൊ​ല്ലം: 75 വ​യ​സു​ള്ള ക​മ​ല​മ്മ​യു​ടെ ക​ട​യി​ലെ ക​പ്പ​യും ബീ​ഫ് ക​റി​യും പ്ര​ശ​സ്ത​മാ​ണ്. നാ​ട്ടി​ൽ നി​ന്നു​മാ​ത്ര​മ​ല്ല, അ​യ​ൽ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും ആ​ളു​ക​ൾ ക​പ്പ​യും ബീ​ഫും ക​ഴി​ക്കാ​നെ​ത്തും. ദി​വ​സം 15 കി​ലോ ബീ​ഫി​ന്‍റെ ക​റി വി​ള​മ്പും. പൊ​ലി​ക്കോ​ട് ഗി​രി​ജ വി​ലാ​സ​ത്തി​ൽ ക​മ​ല​മ്മ ക​പ്പ​യും ബീ​ഫും വി​ള​മ്പാ​ൻ തു​ട​ങ്ങി​യി​ട്ട് ആ​റു പ​തി​റ്റാ​ണ്ടോ​ള​മാ​യി.​വി​റ​ക​ടു​പ്പി​ലെ ക​ന​ലി​ൽ കി​ട​ന്നു തി​ള​യ്ക്കു​ന്ന ആ ​വ​ലി​യ ചെ​മ്പി​ന്‍റെ അ​ട​പ്പൊ​ന്നു മാ​റി​യാ​ൽ ബീ​ഫും മ​സാ​ല​ക്കൂ​ട്ടും ചേ​ർ​ന്ന ഗ​ന്ധം ചു​റ്റു​വ​ട്ട​മാ​കെ പ​ര​ക്കും.

എം​സി റോ​ഡി​ൽ വാ​ള​ക​ത്തി​നും ആ​യൂ​രി​നും ഇ​ട​യി​ലാ​ണ് പൊ​ലി​ക്കോ​ട് ക​വ​ല. ഇ​വി​ടെ നി​ന്നു ത​ടി​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ൽ നൂ​റ് മീ​റ്റ​ർ അ​ക​ലെ​യാ​ണ് ക​മ​ല​മ്മ​യു​ടെ ക​ട പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ സ​ജീ​വം. മ​ല​മേ​ൽ ടൂ​റി​സം പ്ര​ദേ​ശ​ത്തേ​ക്കു​ള്ള വ​ഴി​യ​രി​കാ​യ​തി​നാ​ൽ സ​ഞ്ചാ​രി​ക​ളു​മെ​ത്തും.​അ​രി​ഞ്ഞു നു​റു​ക്കി​യ ബീ​ഫ്

ത​ടി​ക്കാ​ട് ക​വ​ല​യി​ൽ നി​ന്നു ദി​വ​സ​വും വാ​ങ്ങും. ഇ​ഞ്ചി​യും പ​ച്ച​മു​ള​കും വെ​ളു​ത്തു​ള്ളി​യും ക​റി​വേ​പ്പി​ല​യും കു​രു​മു​ള​കും ചേ​ർ​ത്ത പ്ര​ത്യേ​ക മ​സാ​ല​ക്കൂ​ട്ടൊ​രു​ക്കി​യാ​ണ് ബീ​ഫ് ക​റി​യാ​ക്കു​ന്ന​ത്.തേ​ങ്ങാ​ക്കൊ​ത്ത് വേ​ണ്ടു​വോ​ളം വി​ത​റും. ക​മ​ല​മ്മ​യാ​ണ് ബീ​ഫ് ക​റി​യൊ​രു​ക്കു​ന്ന​ത്.

അ​പ്പോ​ഴേ​ക്കും മൂ​ത്ത മ​ക​ൾ ഗി​രി​ജ ക​പ്പ അ​രി​ഞ്ഞ് മ​ഞ്ഞ​ൾ​ചേ​ർ​ത്ത് വേ​വി​ച്ച് ഇ​ള​ക്കും. കൃ​ത്യം ഒ​ന്പ​തി​നു​വി​ള​മ്പും. പി​ന്നെ തി​ര​ക്കൊ​ഴി​യു​ന്ന​ത് സ​ന്ധ്യ​യോ​ടെ​യാ​ണ്. ഭ​ർ​ത്താ​വ് വാ​സു​ദേ​വ​ൻ പി​ള്ള​യും (85) കൊ​ച്ചു​മ​ക​ൻ അ​ന​ന്ദു​വു​മൊ​ക്കെ സ​ഹാ​യി​ക​ളാ​യി​ട്ടു​ണ്ട്.

ക​പ്പ​യും ഇ​റ​ച്ചി​ക്ക​റി​യും വി​ള​മ്പി​ക്കി​ട്ടി​യ വ​രു​മാ​ന​ത്തി​ലൂ​ടെ​യാ​ണ് നാ​ല് മ​ക്ക​ള​ട​ങ്ങു​ന്ന ക​മ​ല​മ്മ​യു​ടെ കു​ടും​ബം ക​ഴി​ഞ്ഞു​കൂ​ടു​ന്ന​ത്. മൂ​ന്നു വ​ർ​ഷം മു​ൻ​പ് ഓ​ട്ടോ അ​പ​ക​ട​ത്തി​ൽ ക​മ​ല​മ്മ​യു​ടെ ഒ​രു കൈ​യ്ക്ക് ഒ​ടി​വ് പ​റ്റി, ക​മ്പി​യി​ട്ടി​രി​ക്കു​ന്ന ഈ ​കൈ​കൊ​ണ്ടു​ത​ന്നെ​യാ​ണ് അ​ടു​ക്ക​ള​ക്കാ​ര്യ​ത്തി​ൽ സ​ജീ​വ​മാ​യി നി​ൽ​ക്കു​ന്ന​ത്.

Related posts

Leave a Comment