മോ​ദി​ക്കാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ച​ട്ടു​ക​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു; എ​സ്‌​ഐ​ആ​റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​ലെ​ന്ന് ബി​നോ​യ് വി​ശ്വം

ക​ട്ട​പ്പ​ന: എ​സ്‌​ഐ​ആ​റി​ന്‍റെ മ​റ​വി​ല്‍ ന​രേ​ന്ദ്ര മോ​ദി​ക്കാ​യി ച​ട്ടു​ക​മാ​യി പ്ര​വ​ര്‍​ത്തി​ച്ച​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.​സി​പി​ഐ ജി​ല്ലാ പ്ര​വ​ര്‍​ത്ത​ക ക​ണ്‍​വ​ന്‍​ഷ​ന്‍ ടൗ​ണ്‍​ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

ത​ങ്ങ​ള്‍​ക്ക് ല​ഭി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​ള്ള വോ​ട്ടു​ക​ള്‍ ഇ​ല്ലാ​താ​ക്കാ​നാ​ണ് മോ​ദി​യും ബി​ജെ​പി സ​ര്‍​ക്കാ​രും ശ്ര​മി​ക്കു​ന്ന​ത്.​എ​ല്ലാ​വ​രേ​യും വോ​ട്ട് ചെ​യ്യി​പ്പി​ക്ക​ണം എ​ന്നു പ​റ​യു​മെ​ങ്കി​ലും പ​ര​മാ​വ​ധി ആ​ളു​ക​ളെ വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍നി​ന്ന് പു​റ​ത്താ​ക്കി വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്കു​ക​യാ​ണ് എ​സ്‌​ഐ​ആ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നു മു​ന്നി​ല്‍ മു​ട്ടു​കു​ത്താ​ന്‍ പാ​ടി​ല്ല.

പ​ത്തു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ കാ​ര്‍​ഷി​കം, വ്യ​വ​സാ​യം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, അ​ടി​സ്ഥാ​ന വി​ക​സ​നം തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും സം​സ്ഥാ​ന​ത്ത് വ​ന്‍ മു​ന്നേ​റ്റ​മാ​ണ് എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ സൃ​ഷ്ടി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​

ജി​ല്ലാ സ​ക്ര​ട്ട​റി കെ. ​സ​ലിം​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി വി.​ആ​ര്‍. ശ​ശി, ടി. ​ജെ. ആ​ഞ്ച​ലോ​സ്, എം.വൈ. ഔ​സേ​ഫ്, സി.യു. ജോ​യി, ജോ​സ് ഫി​ലി​പ്പ്, ഇ.​എ​സ്. ബി​ജി​മോ​ള്‍, ജ​യ മ​ധു, എം.​കെ. പ്രി​യ​ന്‍, വി.​കെ. ധ​ന​പാ​ല്‍, പി. ​മു​ത്തു​പാ​ണ്ടി, സി.​എ​സ്.​ അ​ജേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment