തിരുവനന്തപുരം: യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ ആഭ്യന്തരവകുപ്പ് ജമാ അത്തെ ഇസ്ലാമി ഭരിക്കുമെന്ന സിപിഎം നേതാവ് എ.കെ. ബാലന്റെ പ്രസ്താവന സംഘപരിവാര്‍ ശൈലിയിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
ബാലന്റെ പ്രസ്താവനയോട് യോജിപ്പുണ്ടോയെന്ന് സിപിഎമ്മും ബിനോയ് വിശ്വവും വിശദീകരിക്കണം. വെള്ളാപ്പള്ളി നടേശനും എ.കെ. ബാലനും നടത്തുന്ന പ്രസ്താവനകള്‍ കൂട്ടിവായിക്കേണ്ടതുണ്ട്. സിപിഎം നേതാക്കളുടെ അറിവോടെയാണ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍.
വര്‍ഗീയവിഭജനത്തിനുള്ള ശ്രമമാണ് നടത്തുന്നത്. വര്‍ഗീയ പ്രചാരണങ്ങളെ ജനങ്ങള്‍ ചെറുത്തുതോല്‍പ്പിക്കും.ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോടതി പോലും രൂക്ഷമായി വിമര്‍ശിച്ച സിപിഎം നേതാക്കളായ പത്മകുമാറിനെയും കൂട്ടരെയും സിപിഎമ്മും സര്‍ക്കാരും സംരക്ഷിക്കുകയാണ്.
പത്മകുമാറിനെ എന്തുകൊണ്ട് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുന്നില്ലെന്നും സതീശന് ചോദിച്ചു.മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
