ബ​ലാ​ത്സം​ഗ കേ​സ്; രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ആ​ശ്വാ​സം;​അ​റ​സ്റ്റി​നു​ള്ള വി​ല​ക്ക് തു​ട​രും; ഈ ​മാ​സം 21 വ​രെ അ​റ​സ്റ്റ് പാ​ടി​ല്ല; പ​രാ​തി​ക്കാ​രി​യെ ക​ക്ഷി ചേ​ര്‍​ത്തു

കൊ​ച്ചി: യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് നി​ര്‍​ബ​ന്ധി​ച്ച് ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി​ച്ചെ​ന്ന കേ​സി​ല്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. ഈ ​മാ​സം 21 വ​രെ അ​റ​സ്റ്റ് പാ​ടി​ല്ല. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ഹ​ര്‍​ജി​യി​ല്‍ പ​രാ​തി​ക്കാ​രി​യെ ക​ക്ഷി ചേ​ര്‍​ത്തു.

പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യു​ള്ള ലൈം​ഗി​ക ബ​ന്ധം മാ​ത്ര​മാ​ണ് ത​മ്മി​ല്‍ ഉ​ണ്ടാ​യ​തെ​ന്നും നി​ര്‍​ബ​ന്ധി​ച്ച് ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി​യെ​ന്ന​ത് കെ​ട്ടി​ച്ച​മ​ച്ച ക​ഥ​യെ​ന്നു​മാ​ണ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ വാ​ദം. ജാ​മ്യ ഹ​ര്‍​ജി​യെ പ്രോ​സി​ക്യൂ​ഷ​ന്‍ ശ​ക്ത​മാ​യി എ​തി​ര്‍​ത്തു.ഗ​ര്‍​ഭഛി​ദ്ര​ത്തി​നാ​യി രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എ​ത്തി​ച്ച മ​രു​ന്ന് ക​ഴി​ച്ച് യു​വ​തി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യെ​ന്നും രാ​ഹു​ലി​ന് ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം.

മൂ​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ര്‍​ജി​യി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്‍റെ ഭാ​ഗം കൂ​ടി കേ​ള്‍​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ ആ​വ​ശ്യം. കേ​സി​ല്‍ പ​രാ​തി​ക്കാ​രി​യാ​യ ത​നി​ക്ക് നേ​രെ വ​ലി​യ സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി കാ​ര്യ​ങ്ങ​ള്‍ കോ​ട​തി​യെ അ​റി​യി​ക്കാ​നു​ണ്ടെ​ന്നാ​ണ് പ​രാ​തി​ക്കാ​രി കോ​ട​തി​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

പ​രാ​തി കൊ​ടു​ത്ത​തി​ന്‍റെ പേ​രി​ല്‍ പ​ല ത​ര​ത്തി​ലു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണ​മാ​ണ് നേ​രി​ടേ​ണ്ടി വ​രു​ന്ന​ത്. ചി​ല കാ​ര്യ​ങ്ങ​ള്‍ കോ​ട​തി​യെ നേ​രി​ട്ട് ബോ​ധ്യ​പ്പെ​ടു​ത്താ​നു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ ഈ ​കേ​സി​ല്‍ ക​ക്ഷി ചേ​ര്‍​ക്ക​ണം. ത​ന്‍റെ ഭാ​ഗം കൂ​ടി കേ​ട്ട​തി​ന് ശേ​ഷം മാ​ത്ര​മേ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്കാ​വൂ എ​ന്നാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ അ​പേ​ക്ഷ.

ഇ​ത് കോ​ട​തി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.ആ​ദ്യ കേ​സി​ലെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ മൂ​ന്നാം ത​വ​ണ​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ മു​ന്പി​ല്‍ എ​ത്തു​ന്ന​ത്. ഒ​രു ത​വ​ണ അ​റ​സ്റ്റ് ത​ട​യു​ക​യും ര​ണ്ടാ​മ​ത്തെ ത​വ​ണ പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ അ​റ​സ്റ്റ് ത​ട​ഞ്ഞ ന​ട​പ​ടി നീ​ട്ടി ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഹ​ര്‍​ജി​യി​ല്‍ ക​ക്ഷി ചേ​ര്‍​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന​ലെ​യാ​ണ് അ​തി​ജീ​വി​ത റി​ട്ട് ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്.

അ​തേ​സ​മ​യം രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​രാ​തി​ക്കാ​രി​യു​ടെ ഭ​ര്‍​ത്താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി​യി​ല്‍ ഇ​തു​വ​രെ മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​തി​ജീ​വി​ത​യു​ടെ ഭ​ര്‍​ത്താ​വ് കൊ​ച്ചി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment