വേ​ന​ല്‍ ക​ടു​ത്തു; കാ​ട്ടു​തീ പ​ട​രു​ന്നു; ദി​വ​സം ഫ​യ​ർ​സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തു​ന്ന​ത് നൂ​റു‌​ക​ണ​ക്കി​ന് കോ​ളു​ക​ൾ

തൊ​ടു​പു​ഴ: വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ ഇടുക്കി ജി​ല്ല​യി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും കാ​ട്ടു​തീ വ്യാ​പ​ക​മാ​യി. ശ​ക്ത​മാ​യ വേ​ന​ല്‍​ച്ചൂ​ടി​ല്‍ ക​രി​ഞ്ഞു​ണ​ങ്ങി​യ പു​ല്‍​മേ​ടു​ക​ളി​ലാ​ണ് തീ ​പ​തി​വാ​കു​ന്ന​ത്. പ​ക​ലും രാ​ത്രി​യും ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി ഫ​യ​ര്‍​കോ​ളു​ക​ളാ​ണ് ജി​ല്ല​യി​ലെ അ​ഗ്‌​നി​ര​ക്ഷാ​സേ​നാ യൂ​ണി​റ്റു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ട്ടം കൊ​ല്ലം​കു​ന്ന് മ​ല​യി​ല്‍ വ​ന്‍ തീ​പി​ടി​ത്ത​മാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തി​നു പു​റ​മേ ജി​ല്ല​യു​ടെ പ​ല മേ​ഖ​ല​ക​ളി​ലും മ​ല​നി​ര​ക​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കാ​ട്ടു​തീ പ​ട​ര്‍​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ​വ​ര്‍​ഷം തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 300ന് ​മു​ക​ളി​ല്‍ കോ​ളു​ക​ളാ​ണ് ജി​ല്ല​യി​ലെ അ​ഗ്‌​നി​ര​ക്ഷാ യൂ​ണി​റ്റു​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​ണ്ടാ​യ​ത് തൊ​ടു​പു​ഴ താ​ലൂ​ക്കി​ലാ​ണ്. പ​ല സ്ഥ​ല​ങ്ങ​ളി​ലും എ​ത്തി​പ്പെ​ടാ​ന്‍​പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യു​മു​ണ്ടാ​യി. അ​വി​ട​ങ്ങ​ളി​ല്‍ അ​ഗ്‌​നി​ര​ക്ഷാ​സേ​ന എ​ത്തു​മ്പേ​ഴേ​ക്കും നാ​ട്ടു​കാ​ര്‍ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യി​രി​ക്കും. കാ​റ്റി​ന്‍റെ ഗ​തി​വേ​ഗ​വും തീ ​പി​ടി​ത്ത​ത്തി​ന്‍റെ വ്യാ​പ്തി വ​ര്‍​ധി​പ്പി​ക്കു​ന്നു​ണ്ട്.

പ​ല​പ്പോ​ഴും ആ​ളു​ക​ളു​ടെ അ​ശ്ര​ദ്ധ​മൂ​ല​മാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​കു​ന്ന​തെ​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ന​ല്ല ചൂ​ടുള്ള സ​മ​യ​ത്ത് തീ​യി​ട്ടാ​ല്‍ അ​ത് നി​യ​ന്ത്ര​ണാ​തീ​ത​മാ​യി മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ആ​ളി​പ്പ​ട​രാ​ന്‍ ഇ​ട​യാ​ക്കും. കൃ​ഷി​യു​ടെ മു​ന്നൊ​രു​ക്ക​ത്തി​നാ​യി തീ​യി​ട്ടാ​ല്‍​പോ​ലും വെ​ള്ള​വും കൂ​ടാ​തെ പ​ച്ചി​ല​ക്ക​മ്പും ക​രു​തി​വ​യ്ക്ക​ണ​മെ​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന പ​റ​യു​ന്നു.


ശ​ക്ത​മാ​യ കാ​റ്റു​ണ്ടാ​കു​മ്പോ​ള്‍ ക​രി​യി​ല​ക​ള്‍ പ​റ​ന്ന് അ​ടു​ത്ത പു​ര​യി​യ​ട​ത്തി​ലേ​ക്കും മ​റ്റും തീ ​എ​ത്തും. അ​ശ്ര​ദ്ധ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന ചെ​റി​യ സി​ഗ​ര​റ്റ് കു​റ്റി​ക​ള്‍​പോ​ലും വ​ലി​യ തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​കും.തോ​ട്ട​ങ്ങ​ളി​ലും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലും വ​ന​ങ്ങ​ളി​ലു​മു​ണ്ടാ​കു​ന്ന തീ​പി​ടി​ത്തം മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ളു​ടെ സ്വ​ത്തി​നും ജീ​വ​നു​ത​ന്നെ​യും പ​ല​ത​വ​ണ ഭീ​ഷ​ണി സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. ഉ​ണ​ങ്ങി​യ പു​ല്ലി​ന് അ​ശ്ര​ദ്ധ​മാ​യി തീ​യി​ടു​ന്ന​ത് വ​ന്യ​ജീ​വി​ക​ള്‍​ക്കും പ​രി​സ്ഥി​തി​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്.

വേ​ന​ല്‍ ക​ന​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ല​യോ​ര​ങ്ങ​ളി​ല്‍ തീ​പ​ട​രു​ന്ന​ത് ത​ട​യാ​ന്‍ ക​ര്‍​ശ​ന ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് തൊ​ടു​പു​ഴ ഫ​യ​ര്‍​ഫോ​ഴ്‌​സ് അ​റി​യി​ച്ചു. ഉ​ണ​ങ്ങി​യ പു​ല്ലി​ന് അ​ശ്ര​ദ്ധ​മാ​യി തീ​യി​ടു​ന്ന​ത് വ​ന്യ​ജീ​വി​ക​ള്‍​ക്കും പ​രി​സ്ഥി​തി​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​ണ്. തീ​യി​ടു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Related posts

Leave a Comment