ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; കേന്ദ്രാനുമതി ലഭിച്ചു., അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ട​ന്‍ തീ​രു​മാ​നി​ക്കും. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​രം (പി​എം​എ​ല്‍​എ) കേ​സെ​ടു​ക്കു​ന്ന​തി​നാ​ണ് ഇ​പ്പോ​ള്‍ കൊ​ച്ചി യൂ​ണി​റ്റി​ന് അ​നു​മ​തി ല​ഭി​ച്ച​ത്. ഇ​ഡി കൊ​ച്ചി അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ രാ​കേ​ഷ് കു​മാ​റാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ (ഐ.​ഒ.) ആ​രാ​വ​ണ​മെ​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​ക.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്‌​ഐ​ടി ചോ​ദ്യം​ചെ​യ്ത എ​ല്ലാ​വ​രി​ല്‍​നി​ന്നും ഇ​ഡി​യും മൊ​ഴി​യെ​ടു​ക്കും. പ്ര​ധാ​ന പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യും. ഇ​തി​ലൂ​ടെ നി​ര്‍​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ഡി സം​ഘം.

ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി, ചെ​ന്നൈ സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ന്‍​സ് ഉ​ട​മ പ​ങ്ക​ജ് ഭ​ണ്ഡാ​രി, ബെ​ല്ലാ​രി​യി​ലെ ജൂ​വ​ല​റി ഉ​ട​മ ഗോ​വ​ര്‍​ധ​ന്‍ എ​ന്നി​വ​രു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​യി​രി​ക്കും ഇ​ഡി. പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ക. മു​ന്‍ ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍, മു​ന്‍​ദേ​വ​സ്വം പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ. ​പ​ത്മ​കു​മാ​ര്‍, എ​ന്‍. വാ​സു, പി.​എ​സ്. പ്ര​ശാ​ന്ത്, അം​ഗം വി​ജ​യ​കു​മാ​ര്‍, മു​രാ​രി ബാ​ബു, കെ.​എ​സ്. ബൈ​ജു, ഡി. ​സു​ധീ​ഷ്‌​കു​മാ​ര്‍, ദേ​വ​സ്വം​ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രെ ചോ​ദ്യം​ചെ​യ്യും.

മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല, അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യ പ്ര​വാ​സി വ്യ​വ​സാ​യി എ​ന്നി​വ​രി​ല്‍​നി​ന്ന് വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ക്കും.ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്നെ​ന്ന സൂ​ച​ന ല​ഭി​ച്ച​തോ​ടെ ഒ​ക്ടോ​ബ​റി​ല്‍​ത്ത​ന്നെ ഇ​ഡി പ്രാ​ഥ​മി​ക വി​വ​ര​ശേ​ഖ​ര​ണം തു​ട​ങ്ങി​യി​രു​ന്നു.

തു​ട​ര്‍​ന്ന് കേ​സ് രേ​ഖ​ക​ള്‍​ക്കാ​യി കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം എ​തി​ര്‍​ത്തു. എ​ന്നാ​ല്‍, ഇ​ത് ത​ള്ളി രേ​ഖ​ക​ള്‍ ഇ​ഡി.​ക്ക് കൈ​മാ​റാ​ന്‍ ഡി​സം​ബ​ര്‍ 19ന് ​വി​ജി​ല​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Related posts

Leave a Comment