ഉ​ട​ൻ പ​ണം..! വെ​ള്ള പേ​പ്പ​റി​ൽ എ​ഴു​തി​യ നാ​ലു ന​മ്പ​റു​ക​ൾ മാ​ത്രം; വി​ല മു​പ്പ​ത് രൂ​പ​മാ​ത്രം; വ്യാ​ജ ലോ​ട്ട​റി വി​ല്പ​ന​യി​ലൂ​ടെ ദി​വ​സ​വും മ​റി​യു​ന്ന​തു ല​ക്ഷ​ങ്ങ​ള്‍

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ലെ ലോ​ട്ട​റി മേ​ഖ​ല​യ്ക്കു ഭീ​ഷ​ണി​യാ​യി വ്യാ​ജ ലോ​ട്ട​റി വി​ല്പ​ന വീ​ണ്ടും സ​ജീ​വം. ഈ​രാ​റ്റു​പേ​ട്ട, പാ​ലാ, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, ത​ല​യോ​ല​പ്പ​റ​മ്പ്, ഏ​റ്റു​മാ​നൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് വ്യാ​ജ ലോ​ട്ട​റി വി​ല്പ​ന ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​ത്. വ്യാ​ജ ലോ​ട്ട​റി വി​ല്പ​ന​യി​ല്‍ മാ​ത്രം വ​ന്‍​തു​ക ഓ​രോ ദി​വ​സ​വും ജി​ല്ല​യി​ല്‍ മ​റി​യു​ന്ന​താ​യാ​ണ് സൂ​ച​ന. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഒ​റ്റ ന​മ്പ​ര്‍ ലോ​ട്ട​റി​യു​ടെ രീ​തി​യി​ലാ​ണ് വ്യാ​ജ ലോ​ട്ട​റി​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളാ​യി ജി​ല്ല​യി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ലോ​ട്ട​റി വി​ല്പ​ന​യി​ല്‍ വ​ന്‍ കു​തി​ച്ചു ചാ​ട്ട​മു​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ ലോ​ട്ട​റി വി​ല്പ​ന തൊ​ഴി​ലാ​യി സ്വീ​ക​രി​ച്ച​വ​രും നി​ര​വ​ധി​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഏ​താ​നും നാ​ളു​ക​ളാ​യി ലോ​ട്ട​റി വി​ല്പ​ന​യി​ല്‍ ക​ടു​ത്ത മാ​ന്ദ്യ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മു​മ്പു​ണ്ടാ​യി​രു​ന്ന​തി​ന്‍റെ പ​കു​തി പോ​ലും ടി​ക്ക​റ്റു​ക​ള്‍ ക​ട​ക​ളി​ല്‍ നി​ന്നും ഏ​ജ​ന്‍റു​മാ​രു​ടെ പ​ക്ക​ല്‍ നി​ന്നും വി​റ്റു​പോ​കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യ​തോ​ടെ​യാ​ണ് ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ള്‍ ഇ​തു​സം​ബ​ന്ധി​ച്ചു അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. തു​ട​ര്‍​ന്നാ​ണ് സം​സ്ഥാ​ന ലോ​ട്ട​റി​യ്ക്കു ബ​ദ​ലാ​യി വ്യാ​ജ ലോ​ട്ട​റി വി​ല്പ​ന ന​ട​ക്കു​ന്ന​താ​യി ഇ​വ​ര്‍ ക​ണ്ടെ​ത്തി​യ​ത്.

സം​സ്ഥാ​ന ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ മാ​തൃ​ക​യി​ല്‍ അ​വ​സാ​ന നാ​ലു അ​ക്ക​ങ്ങ​ള്‍ മാ​ത്ര​മാ​യി ഗ​വ​ണ്‍​മെ​ന്‍റ് നി​ശ്ച​യി​ച്ച തു​ക​യേ​ക്കാ​ള്‍ 40ശ​ത​മാ​നം തു​ക കി​ഴി​ച്ച് ഓ​ണ്‍​ലൈ​നാ​യി പ​ണം കൈ​പ്പ​റ്റു​ക​യും അ​താ​ത് ദി​വ​സ​ത്തെ ന​റു​ക്കെ​ടു​പ്പി​നു അ​നു​സ​രി​ച്ചു അ​വ​സാ​ന നാ​ലു അ​ക്ക​ങ്ങ​ള്‍​ക്കു സ​ര്‍​ക്കാ​ര്‍ ലോ​ട്ട​റി​യു​ടെ സ​മ്മാ​ന തു​ക ത​ന്നെ ല​ഭ്യ​മാ​ക്കു​ന്ന രീ​തി​യി​ലാ​ണ് വ്യാ​ജ ലോ​ട്ട​റി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ദി​വ​സ​വും ന​റു​ക്കെ​ടു​ക്കു​മ്പോ​ള്‍ അ​വ​സാ​ന നാ​ലു അ​ക്ക​ങ്ങ​ള്‍​ക്കു ല​ഭി​ക്കു​ന്ന സ​മ്മാ​ന തു​ക ഉ​ട​ന്‍ ത​ന്നെ അ​വ​ര്‍ വി​ത​ര​ണം ചെ​യ്യും. വ്യാ​ജ ലോ​ട്ട​റി വി​ല​പ്ന​ക്കാ​ര്‍ ഗൂ​ഗി​ള്‍ പേ​യി​ലു​ടെ പ​ണം വാ​ങ്ങു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. 50 രൂ​പ​യു​ടെ ലോ​ട്ട​റി ടി​ക്ക​റ്റി​നു 30 രൂ​പ മാ​ത്രം ന​ല്കി​യാ​ല്‍ മ​തി. ഇ​ങ്ങ​നെ പ​ണം ന​ല്കു​മ്പോ​ള്‍ ലോ​ട്ട​റി ടി​ക്ക​റ്റ് ന​ല്കി​യി​ല്ല, മ​റി​ച്ചു ഒ​രു പേ​പ്പ​റി​ല്‍ നാ​ലു ന​മ്പ​റു​ക​ള്‍ എ​ഴു​തി ന​ല്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ന​റു​ക്കെ​ടു​പ്പി​നു​ശേ​ഷം ന​മ്മു​ടെ പ​ക്ക​ലു​ള്ള ന​മ്പ​റു​ക​ള്‍​ക്ക് സ​മ്മാ​നം ല​ഭി​ച്ചാ​ല്‍ ഉ​ട​ന്‍ ത​ന്നെ പ​ണം കൈ​യ്യി​ല്‍ കി​ട്ടു​ക​യും ചെ​യ്യും.

ജി​ല്ല​യി​ല്‍ ദി​വ​സ​വും ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ വ്യാ​ജ ലോ​ട്ട​റി ക​ച്ച​വ​ട​മാ​ണ് ന​ട​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ വി​വി​ധ ടൗ​ണു​ക​ളി​ലെ ക​ട​ക​ളി​ല്‍ ക്യു​ആ​ര്‍ കോ​ഡു​ക​ളി​ലു​ടെ പ​ണം ന​ല്കി ലോ​ട്ട​റി ടി​ക്ക​റ്റ് ഇ​ല്ലാ​തെ ഭാ​ഗ്യം പ​രീ​ക്ഷി​ച്ചു നോ​ക്കി സ​മ്മാ​ന​ത്തു​ക വാ​ങ്ങാ​വു​ന്ന​താ​ണ്.ഇ​ത്ത​രം ലോ​ട്ട​റി​ക​ള്‍ മേ​ഖ​ല കീ​ഴ​ട​ക്കി​യ​തോ​ടെ പ​ല അം​ഗീ​കൃ​ത ലോ​ട്ട​റി വി​ല്പ​ന​ക്കാ​രും തൊ​ഴി​ല്‍ ഉ​പേ​ക്ഷി​ച്ച സാ​ഹ​ച​ര്യ​മാ​ണ്. ചെ​റു​കി​ട ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​രും ഓ​ള്‍​സൈ​ല്‍ ക​ച്ച​വ​ട​ക്കാ​രും ക​ടു​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലാ​ണ്.

വ്യാ​ജ ലോ​ട്ട​റി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഏ​ജ​ന്‍റു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍​ക്കു പ​രാ​തി ന​ല്കി​യെ​ങ്കി​ലും തു​ട​ര്‍ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ട്ടി​ല്ല. ഇ​തു സം​ബ​ന്ധി​ച്ചു ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ലെ അം​ഗീ​കൃ​ത ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ള്‍ ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ലി​നും പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment