ഇ​റാ​നി​ൽ പ്ര​ക്ഷോ​ഭം ക​ത്തി​പ്പ​ട​രു​ന്നു: ട്രം​പി​നെ സ​ന്തോ​ഷി​പ്പി​ക്കാ​നെ​ന്ന് ഖ​മ​ന​യ്

ടെ​​​​ഹ്റാ​​​​ൻ: ഇ​​​​റാ​​​​നി​​​​ൽ സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി രൂ​​​​ക്ഷ​​​​മാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ പ്ര​​​​ക്ഷോ​​​​ഭം ക​​ത്തി​​പ്പ​​ട​​രു​​ന്നു. ഇ​​​​തു​​​​വ​​​​രെ 62 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്. 2,270ല​​​​ധി​​​​കം പേ​​​​രെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. സ​​​​മ​​​​രം അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്താ​​​​ൻ ഇ​​​​റാ​​​​ൻ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് ആ​​​​യ​​​​ത്തു​​​​ള്ള ഖ​​​​മ​​​​ന​​യ് ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു. പ്ര​​​​ക്ഷോ​​​​ഭ​​​​ത്തെ പി​​​​ന്തു​​​​ണ​​​​ച്ച അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​നെ​​​​യും ഖ​​​​മ​​​​ന​​യ് വി​​​​മ​​​​ർ​​​​ശി​​​​ച്ചു.

ട്രം​​​​പി​​​​ന്‍റെ കൈ​​​​ക​​​​ളി​​​​ൽ ഇ​​​​റാ​​​​ൻ ജ​​​​ന​​​​ത​​​​യു​​​​ടെ ര​​​​ക്തം​​​​ പു​​​​ര​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യി അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. മ​​​​റ്റൊ​​​​രു രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നെ സ​​​​ന്തോ​​​​ഷി​​​​പ്പി​​​​ക്കാ​​​​ൻ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ സ്വ​​​​ന്തം തെ​​​​രു​​​​വു​​​​ക​​​​ൾ ന​​​​ശി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ഖ​​​​മ​​ന​​യ് കു​​​​റ​​​​പ്പെ​​​​ടു​​​​ത്തി. 1979ലെ ​​​​ഇ​​​​സ്‌​​​​ലാ​​​​മി​​​​ക വി​​​​പ്ല​​​​വ​​​​കാ​​​​ല​​​​ത്ത് നാ​​​​ടു​​​​ക​​​​ട​​​​ത്ത​​​​പ്പെ​​​​ട്ട ഇറേ​​​​നി​​​​യ​​​​ൻ രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ൻ റെ​​​​സ പ​​​​ഹ്‌​​​​ല​​​​വി പ്ര​​​​തി​​​​ഷേ​​​​ധം ശ​​​​ക്ത​​​​മാ​​​​ക്കാ​​​​ൻ ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത​​​​തി​​​​നു പി​​​​ന്നാ​​​​ലെ പ്ര​​​​ക്ഷോ​​​​ഭം കൂ​​​​ടു​​​​ത​​​​ൽ ആ​​​​ളി​​​​ക്ക​​​​ത്തി. നി​​​​ല​​​​വി​​​​ലെ ഒ​​​​ത്തൊ​​​​രു​​​​മ​​​​യും സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വും തു​​​​ട​​​​ർ​​​​ന്നാ​​​​ൽ വി​​​​ജ​​​​യം സു​​​​നി​​​​ശ്ചി​​​​ത​​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് പ​​​​ഹ്‌​​​​ല​​​​വി പ​​​​റ​​​​ഞ്ഞു.

തെ​​​​രു​​​​വു​​​​ക​​​​ൾ കൈ​​​​യ​​ട​​​​ക്കാ​​​​നും ബാ​​​​രി​​​​ക്കേ​​​​ഡു​​​​ക​​​​ൾ എ​​​​ടു​​​​ത്തു​​​​മാ​​​​റ്റാ​​​​നും പ്ര​​​​ക്ഷോ​​​​ഭ​​​​കാ​​​​രി​​​​ക​​​​ളോ​​​​ട് അ​​​​ദ്ദേ​​​​ഹം ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു. വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യും ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ടെ​​​​ഹ്റാ​​​​നി​​​​ലു​​​​ൾ​​​​പ്പെ​​​​ട‌െ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ക്ഷോ​​​​ഭം ന​​​​ട​​​​ന്നു. ആ​​​​ഭ്യ​​​​ന്ത​​​​ര സു​​​​ര​​​​ക്ഷാ സാ​​​​ഹ​​​​ച​​​​ര്യം വ​​​​ഷ​​​​ളാ​​​​യ​​​​തോ​​​​ടെ രാ​​​​ജ്യ​​​​ത്തെ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ്, ടെ​​​​ലി​​​​ഫോ​​​​ൺ ബ​​​​ന്ധ​​​​ങ്ങ​​​​ൾ വി​​​​ച്ഛേ​​​​ദി​​​​ച്ചു. പ​​​​ഹ്‌​​​​ല​​​​വി​​​​ക്കും പ​​​​ഴ​​​​യ രാ​​​​ജ​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​നു​​​​മാ​​​​യാ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ മു​​​​ദ്രാ​​​​വാ​​​​ക്യം മു​​​​ഴ​​​​ക്കു​​​​ന്ന​​​​ത്.

Related posts

Leave a Comment