മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഈശ്വർ. ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്. അല്ലെങ്കിൽ പ്രഥമ ദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു.
രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്…
എന്റെ Point, വാദം ഇതാണ് – Presumption of Innocence (Innocent Untiil Proved Guilty) ആണ് ലോകത്തെ നിയമ സംവിധാനത്തിന്റെ അടിസ്ഥാനം. ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്. അത് വരെ Media Trial ഒരു വ്യക്തിക്ക് ഉണ്ടാക്കുന്ന Social Harm / കുടുംബത്തിന് ഉണ്ടാക്കുന്ന വേദന വളരെ വലുതാണ്.
അത് കൊണ്ടാണ് Accused Privacy Protection Laws (until proved guilty), Mens Commission പോലെയുള്ള കാര്യങ്ങൾ വേണ്ടത്. കോടതികൾ കുറ്റക്കാരനാണെന്നു / പ്രഥമ ദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നു എന്ന് പറയുന്ന വരെ നമ്മൾ ക്ഷമ കാണിക്കണം. കോടതിയാണ്, മാധ്യമങ്ങൾ അല്ല തീർപ്പു കൽപ്പിക്കുന്നത്.
