ഉ​പ്പു​ത​റ​യി​ൽ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി ജീ​വ​നൊ​ടു​ക്കി​യ പി​താ​വി​നെ കാ​ണേ​ണ്ടെ​ന്ന് മ​ക്ക​ൾ

ഉ​പ്പു​ത​റ: അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേഷം ജീവനൊടുക്കിയ പി​താ​വി​ന്‍റെ മൃ​ത​ദേ​ഹം ഏ​റ്റുവാ​ങ്ങാ​തെ മ​ക്ക​ൾ. ക​ഴി​ഞ്ഞദി​വ​സം ത​ല​യ്ക്ക​ടി​യേ​റ്റു മ​രി​ച്ച മ​ത്താ​യി​പ്പാ​റ എം​സി ക​വ​ല​യ്ക്കു സ​മീ​പം മ​ലേ​ക്കാ​വി​ൽ ര​ജ​നി​യു​ടെ ഭ​ർ​ത്താ​വാ​യ സു​ബി​നെ പി​ന്നീ​ട് വീ​ടി​നു സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സു​ബി​നാ​ണ് ര​ജ​നി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി​യെ​ങ്കി​ലും അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ പി​താ​വി​നെ കാ​ണാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് മ​ക്ക​ൾ പോ​ലീ​സി​നെ അ​റി​യി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ചേ​ട്ട​ൻ സു​ഭാ​ഷും അ​മ്മാ​വ​ന്‍റെ ര​ണ്ടു മ​ക്ക​ളും ചേ​ർ​ന്ന് സു​ബി​ന്‍റെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടെ ഇ​രു​പ​തേ​ക്ക​ർ ശാ​ന്തി​തീ​രം വൈ​ദ്യൂ​തി ശ്മ​ശാ​ന​ത്തി​ൽ സം​സ്കരിച്ചു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് ര​ജ​നി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ സു​ബി​നാ​യി പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു.

ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്ന സു​ബി​ൻ വ്യാ​ഴാ​ഴ്ച തി​രി​ച്ചെ​ത്തി​യ​താ​യി പോ​ലീ​സി​ന് വി​വ​രം കി​ട്ടി.​തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ സു​ബി​ന്‍റെ മൃ​ത​ദേ​ഹം പോ​ലീ​സ് ക​ണ്ടെ​ത്തി. പോ​ലീ​സ് പി​ടി​കൂ​ടു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ സു​ബി​ൻ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് നി​ഗ​മ​നം .

വി​വാ​ഹം ക​ഴി​ഞ്ഞ​തു മു​ത​ൽ സു​ബി​നും ര​ജ​നി​യും ത​മ്മി​ൽ ക​ല​ഹം പ​തി​വാ​യി​രു​ന്നു. ഇ​വ​ർ​ക്ക് മൂ​ന്ന് മ​ക്ക​ളു​ണ്ട്. മൂ​ത്ത മ​ക​ൾ ച​ങ്ങ​നാ​ശേ​രി​യി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​നിയാ​ണ്. ര​ണ്ടാ​മ​ത്തെ മ​ക​ൻ പ്ല​സ് ടൂ​വി​നും ഇ​ള​യ​മ​ക​ൻ പ​ത്താം ക്ലാ​സി​ലു​മാ​ണ് പ​ഠി​ക്കു​ന്ന​ത്.

ര​ജ​നി കൊ​ല്ല​പ്പെ​ട്ട ശേ​ഷം ചീ​ന്ത​ലാ​ർ ഇ​ഞ്ചി​മ​ല​യി​ലെ ര​ജ​നി​യു​ടെ വീ​ട്ടി​ൽ മു​ത്ത​ശി​യു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് ഇ​വ​ർ ക​ഴി​യു​ന്ന​ത്. സു​ബി​ൻ ജീ​വ​നൊ​ടു​ക്കി​യ വി​വ​രം കു​ട്ടി​ക​ളെ ശ​നി​യാ​ഴ്ചത​ന്നെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ കാ​ണാ​ൻ താത്പ​ര്യ​മി​ല്ലെ​ന്ന് കു​ട്ടി​ക​ൾ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment