അ​യാ​ൾ എ​ന്‍റെ ശ​രീ​ര​ത്തോ​ട് സ്വ​ന്തം ശ​രീ​രം അ​മ​ർ​ത്തി; ലിഫ്റ്റിലെ ദുരനുഭവം പങ്കുവച്ച് പാർവതി

അ​ന്നെ​നി​ക്ക് 19-20 വ​യ​സാ​ണ്. ഞാ​നും ഒ​രു സു​ഹൃ​ത്തും കൂ​ടി സി​നി​മ കാ​ണാ​ൻ പോ​യ​താ​യി​രു​ന്നു. സി​നി​മ ക​ണ്ടി​റ​ങ്ങി മാ​ളി​ലെ ലി​ഫ്റ്റി​ൽ ക​യ​റി​യ​പ്പോ​ൾ ഒ​രാ​ൾ വ​ന്ന് എ​ന്‍റെ പി​ന്നി​ൽ നി​ന്നു. അ​യാ​ൾ എ​ന്‍റെ ശ​രീ​ര​ത്തോ​ട് സ്വ​ന്തം ശ​രീ​രം അ​മ​ർ​ത്തു​ക​യാ​യി​രു​ന്നു. ലി​ഫ്റ്റി​ൽ നി​ന്ന് ഇ​റ​ങ്ങി​യ ഉ​ട​ൻ നീ ​എ​ന്താ ചെ​യ്ത​ത് എ​ന്ന് ചോ​ദി​ച്ചു​കൊ​ണ്ട് ഞാ​ൻ അ​യാ​ളെ അ​ടി​ച്ചു.

ഞാ​ൻ അ​യാ​ളെ അ​ടി​ക്കു​ന്ന​ത് ക​ണ്ട് സെ​ക്യൂ​രി​റ്റി ഓ​ടി​വ​ന്നു. എ​ന്തു​കൊ​ണ്ടോ ആ ​മാ​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ ഇ​ല്ലാ​യി​രു​ന്നു. ഞാ​ൻ പോ​ലീ​സി​നെ വി​ളി​ച്ചു. അ​വ​ർ വ​ന്ന് എ​ന്നോ​ട് അ​യാ​ളെ അ​ടി​ക്കു​ന്ന​ത് നി​ർ​ത്താ​ൻ പ​റ​ഞ്ഞു. അ​പ്പോ​ഴാ​ണ് ഈ ​രാ​ജ്യ​ത്ത് നീ​തി എ​ന്നാ​ലെ​ന്താ​ണ് എ​ന്ന് മ​ന​സി​ലാ​യ​ത്. ഒ​ടു​വി​ൽ അ​യാ​ൾ എ​ന്‍റെ കാ​ലി​ൽ വീ​ണ് പ​റ​ഞ്ഞു ഗ​ൾ​ഫി​ൽ ജോ​ലി കി​ട്ടി​യ​തേ ഉ​ള്ളൂ, ക​ല്യാ​ണം ക​ഴി​ക്കാ​ൻ പോ​കു​ക​യാ​ണ് എ​ന്നൊ​ക്കെ.

അ​യാ​ളെ അ​ടി​ക്കാ​ൻ എ​ല്ലാ​വ​രും എ​ന്നോ​ട് പ​റ​ഞ്ഞ​ത് ഞാ​ൻ ഓ​ർ​ക്കു​ന്നു. ഞാ​ൻ അ​യാ​ളെ അ​ടി​ച്ച​പ്പോ​ൾ എ​ല്ലാ​വ​രും എ​ന്നെ അ​ഭി​ന​ന്ദി​ച്ചു. പ​ക്ഷേ, എ​നി​ക്ക​തു വ​ലി​യ കാ​ര്യ​മാ​യി തോ​ന്നി​യി​ല്ല.

കാ​ര​ണം ഞാ​ൻ ത​ന്നെ​യാ​ണ് എ​ന്നെ സം​ര​ക്ഷി​ക്കേ​ണ്ട​തെ​ന്നാ​ണ് അ​വ​ർ പ​റ​ഞ്ഞു​വ​യ്ക്കു​ന്ന​ത്. എ​ന്നെ അ​ഭി​ന​ന്ദി​ക്കു​ക​യോ ഞാ​ൻ ക​രു​ത്ത​യാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നു​ക​യോ ചെ​യ്യേ​ണ്ട കാ​ര്യ​മ​ല്ല അ​ത്. -പാ​ർ​വ​തി തി​രു​വോ​ത്ത്

Related posts

Leave a Comment