അന്നെനിക്ക് 19-20 വയസാണ്. ഞാനും ഒരു സുഹൃത്തും കൂടി സിനിമ കാണാൻ പോയതായിരുന്നു. സിനിമ കണ്ടിറങ്ങി മാളിലെ ലിഫ്റ്റിൽ കയറിയപ്പോൾ ഒരാൾ വന്ന് എന്റെ പിന്നിൽ നിന്നു. അയാൾ എന്റെ ശരീരത്തോട് സ്വന്തം ശരീരം അമർത്തുകയായിരുന്നു. ലിഫ്റ്റിൽ നിന്ന് ഇറങ്ങിയ ഉടൻ നീ എന്താ ചെയ്തത് എന്ന് ചോദിച്ചുകൊണ്ട് ഞാൻ അയാളെ അടിച്ചു.
ഞാൻ അയാളെ അടിക്കുന്നത് കണ്ട് സെക്യൂരിറ്റി ഓടിവന്നു. എന്തുകൊണ്ടോ ആ മാളിൽ സിസിടിവി കാമറകൾ ഇല്ലായിരുന്നു. ഞാൻ പോലീസിനെ വിളിച്ചു. അവർ വന്ന് എന്നോട് അയാളെ അടിക്കുന്നത് നിർത്താൻ പറഞ്ഞു. അപ്പോഴാണ് ഈ രാജ്യത്ത് നീതി എന്നാലെന്താണ് എന്ന് മനസിലായത്. ഒടുവിൽ അയാൾ എന്റെ കാലിൽ വീണ് പറഞ്ഞു ഗൾഫിൽ ജോലി കിട്ടിയതേ ഉള്ളൂ, കല്യാണം കഴിക്കാൻ പോകുകയാണ് എന്നൊക്കെ.
അയാളെ അടിക്കാൻ എല്ലാവരും എന്നോട് പറഞ്ഞത് ഞാൻ ഓർക്കുന്നു. ഞാൻ അയാളെ അടിച്ചപ്പോൾ എല്ലാവരും എന്നെ അഭിനന്ദിച്ചു. പക്ഷേ, എനിക്കതു വലിയ കാര്യമായി തോന്നിയില്ല.
കാരണം ഞാൻ തന്നെയാണ് എന്നെ സംരക്ഷിക്കേണ്ടതെന്നാണ് അവർ പറഞ്ഞുവയ്ക്കുന്നത്. എന്നെ അഭിനന്ദിക്കുകയോ ഞാൻ കരുത്തയാണെന്ന് എനിക്ക് തോന്നുകയോ ചെയ്യേണ്ട കാര്യമല്ല അത്. -പാർവതി തിരുവോത്ത്
