ഒരുമിനിറ്റിന് ഒരു കോടി; റി​ക്കാ​ർ​ഡ് പ്ര​തി​ഫ​ലം വാ​ങ്ങി ത​മ​ന്ന

ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്തെ മു​ൻ​നി​ര നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. പു​തു​വ​ർ​ഷ​ത്തി​ൽ താ​ര​സു​ന്ദ​രി തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ പു​തി​യൊ​രു ച​രി​ത്രം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്. മി​നി​റ്റി​ന് ഒ​രു​കോ​ടി രൂ​പ എ​ന്ന നി​ര​ക്കി​ൽ താ​രം പ്ര​തി​ഫ​ലം വാ​ങ്ങി​യെ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ.

2005ൽ ​സി​നി​മാ​രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ച്ച ത​മ​ന്ന, ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി നി​ര​വ​ധി സൂ​പ്പ​ർ താ​ര​ങ്ങ​ൾ​ക്കൊ​പ്പം ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്. ത​ന്‍റെ ക​രി​യ​റി​ലെ ഇ​രു​പ​താം വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന വേ​ള​യി​ലാ​ണ് പ്ര​തി​ഫ​ല​ക്കാ​ര്യ​ത്തി​ൽ താ​രം ഈ ​വ​ൻ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം നാ​യി​ക​യാ​യി ഒ​രു സി​നി​മ​യി​ൽ മാ​ത്ര​മേ പ്ര​ത്യ​ക്ഷ​പ്പെ‌​ട്ടി​ട്ടു​ള്ളൂ എ​ങ്കി​ലും, സി​നി​മാ ലോ​ക​ത്തും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ത​മ​ന്ന ഭാ​ട്ടി​യ ത​ന്നെ​യാ​യി​രു​ന്നു താ​രം. വ​ർ​ഷം മു​ഴു​വ​നും ട്രെ​ൻ​ഡിം​ഗി​ൽ തു​ട​രാ​ൻ ത​മ​ന്ന​യെ സ​ഹാ​യി​ച്ച​ത് സി​നി​മ​ക​ളി​ലെ അ​വ​രു​ടെ നൃ​ത്ത രം​ഗ​ങ്ങ​ളി​ലെ പ്ര​ക​ട​ന​ങ്ങ​ളാ​ണ്. ഓ​രോ പാ​ട്ടി​ലും ത​ന്‍റേ​താ​യ ശൈ​ലി​യും ലു​ക്കും കൊ​ണ്ട് ത​മ​ന്ന ആ​രാ​ധ​ക​രെ വി​സ്മ​യി​പ്പി​ക്കു​ന്നു.

ര​ജ​നീ​കാ​ന്ത് ചി​ത്രം ജ​യി​ല​റി​ലെ കാ​വാ​ല… എ​ന്ന ഗാ​ന​ത്തി​ലൂ​ടെ​യാ​ണ് ത​മ​ന്ന​യു​ടെ ക​രി​യ​റി​ലെ ഈ ​വ​മ്പ​ൻ കു​തി​പ്പ് ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് സ്ത്രീ 2​ലെ ആ​ജ് കി ​രാ​ത്ത്…, റെ​യ്ഡ് 2ലെ ​ന​ഷാ…, കെ​ജി​എ​ഫി​ലെ ജോ​ക്ക്… തു​ട​ങ്ങി​യ ഗാ​ന​ങ്ങ​ളി​ലൂ​ടെ താ​രം ഈ ​നേ​ട്ടം തു​ട​രു​ക​യും ചെ​യ്തു. വെ​റും നാ​യി​ക എ​ന്ന​തി​ലു​പ​രി, സ്പെ​ഷ​ൽ ഗാ​ന​രം​ഗ​ങ്ങ​ളി​ലൂ​ടെ മാ​ത്രം ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന താ​രം എ​ന്ന പ​ദ​വി ഇ​തി​നോ​ട​കം ത​മ​ന്ന സ്വ​ന്ത​മാ​ക്കി. ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, ഇ​ത്ത​രം നൃ​ത്ത​രം​ഗ​ങ്ങ​ൾ​ക്കാ​യി മി​നി​റ്റി​ന് ഒ​രു​കോ​ടി രൂ​പ​യാ​ണ് താ​രം ഈ​ടാ​ക്കു​ന്ന​ത്.

ഗോ​വ​യി​ലെ ബാ​ഗ​യി​ലു​ള്ള പ്ര​ശ​സ്ത​മാ​യ “ലാ​സ് ഒ​ലാ​സ്’ ബീ​ച്ച് ക്ല​ബ്ബി​ൽ ന​ട​ന്ന പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ലാ​ണ് ത​മ​ന്ന ഭാ​ട്ടി​യ വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ​ത്. ന​ടി സോ​നം ബ​ജ്‌​വ​യ്‌​ക്കൊ​പ്പം വേ​ദി പ​ങ്കി​ട്ട ത​മ​ന്ന വെ​റും ആ​റു മി​നി​റ്റ് മാ​ത്ര​മാ​ണ് നൃ​ത്തം ചെ​യ്ത​ത്. ഈ ​ചു​രു​ങ്ങി​യ സ​മ​യ​ത്തെ പ്ര​ക​ട​ന​ത്തി​ന് മി​നി​റ്റി​ന് ഒ​രു​കോ​ടി രൂ​പ എ​ന്ന നി​ര​ക്കി​ൽ താ​രം പ്ര​തി​ഫ​ലം വാ​ങ്ങി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പു​തു​വ​ത്സ​ര രാ​വി​നെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ ഈ ​പ്ര​ക​ട​നം ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ മി​നി​റ്റി​ന് ഒ​രു​കോ​ടി രൂ​പ എ​ന്ന അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ ന​ടി​യാ​യി ത​മ​ന്ന മാ​റി.

Related posts

Leave a Comment