പരവൂർ: ട്രെയിനുകളിൽ ഹലാൽ സാക്ഷ്യപ്പെടാത്തിയ ഭക്ഷണം വിളമ്പുന്നത് സംബന്ധിച്ച് ഇന്ത്യൻ റെയിൽവേ നൽകിയ മറുപടി റിപ്പോർട്ട് അപൂർണവും സുതാര്യതയില്ലാത്തതെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ.
ഈ വിഷയത്തിൽ ബന്ധപ്പെട്ട എല്ലാ അധികാരികളിൽ നിന്നുമുള്ള വിശദമായ പ്രതികരണങ്ങൾ അടങ്ങിയ റിപ്പോർട്ട് നാല് ആഴ്ചക്കുള്ളിൽ സമർപ്പിക്കാൻ കമ്മീഷൻ റെയിൽവേയോട് ആവശ്യപ്പെട്ടു.
ഇത്യൻ റെയിൽവേ മാംസാഹാരത്തിൽ ഹലാൽ സംസ്കരിച്ച മാസം മാത്രമേ വിളമ്പുന്നുള്ളൂ എന്ന പരാതിയാണ് യാത്രക്കാരിൽ നിന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് ലഭിച്ചത്. തുടർന്നാണ് ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ റെയിൽവേ ബോർഡിന് നോട്ടീസ് നൽകിയത്.
ട്രെയിനുകളിൽ ഹലാൽ സാക്ഷ്യപ്പെടുത്തിയ ഭക്ഷണം വിൽക്കുന്നതിനോ വിളമ്പുന്നതിനോ ഔദ്യോഗികമായ വ്യവസ്ഥകൾ ഒന്നുമില്ലന്നാണ് റെയിൽവേ മന്ത്രാലയം കമ്മീഷനെ മറുപടിയായി അറിയിച്ചത്.
ഇന്ത്യൻ റെയിൽവേയും ഐആർസിറ്റിസിയും അവരുടെ ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡാർഡ് അഥോറിറ്റി ഒഫ് ഇന്ത്യയുടെ മാർഗനിർദേശങ്ങൾ പാലിക്കുന്നതായും റെയിൽവേയുടെ മറുപടിയിൽ ചൂണ്ടിക്കാട്ടി. മാത്രമല്ല ഹലാൽ സാക്ഷ്യപ്പെടുത്തിയ ഒരു ഭക്ഷണവും ഇന്ത്യൻ റെയിൽവേ ഒരിടത്തും വിളമ്പുന്നില്ലന്നും റെയിൽവേ പറയുന്നു.
എന്നാൽ ഇതുമായി ബന്ധപ്പെട്ട കൃത്യമായ ഒരു രേഖകളും വ്യവസ്ഥകളും ഐആർസിറ്റിസിയുടെ ഭാഗത്ത് ഇല്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഇതേത്തുടർന്നാണ് റെയിൽവേയുടെ റിപ്പോർട്ട് അപൂർണമാണ് എന്ന വിലയിരുത്തലിൽ കമ്മീഷൻ എത്തിയത്.
മാത്രമല്ല യാത്രക്കാരുടെ ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തേ ഉത്തരാ നിലപാടുകൾ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും കമ്മീഷൻ വിലയിരുത്തുന്നു. മാത്രമല്ല വ്യക്തികൾക്ക് അവർ എന്താണ് കഴിക്കുന്നത് എന്നറിയാനുള്ള അവകാശം ഉണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. ഇത്തരത്തിൽ നിരവധി ആശങ്കകൾ ബാക്കി നിൽക്കുന്നതിനാൽ റെയിൽവേയുടെ മറുപടിയിൽ കമ്മീഷൻ ഒട്ടും തൃപ്തരല്ല.
ഈ സാഹചര്യത്തിലാണ് കമ്മീഷൻ മറെയിൽ മന്ത്രാലയത്തോട് കൃത്യതയാർന്ന മറുപടി കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഹലാൽ ഭക്ഷണ വിതരണം സംബന്ധിച്ച് ചില യാത്രക്കാർ വിവരാവകാശ നിയമപ്രകാരം മറുപടി ആവശ്യപ്പെടുകയുണ്ടായി. ഇങ്ങനെ ലഭിച്ച മറുപടികളും കമ്മീഷൻ വിശദമായി പരിശോധിച്ചു. അതും അപൂർണമാണെന്ന നിഗമനത്തിലാണ് കമ്മീഷൻ എത്തിച്ചേർന്നത്.
എസ്.ആർ. സുധീർ കുമാർ
