പൊ​ന്നോ​മ​ന​യെ ഒ​ന്നു കാ​ണാ​തെ ശ്രീ​കാ​ന്ത് യാ​ത്ര​യാ​യി; ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തി​നാ​യെ​ടു​ത്ത കു​ഴി​യി​ല്‍​വീ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം; അ​രൂ​രി​ലെ മ​ര​ണ​ക്ക​ണ​ക്ക് ഞെ​ട്ടി​ക്കു​ന്ന​ത്


ചേ​ര്‍​ത്ത​ല: കു​ഞ്ഞോ​മ​ന മ​ക​നെ ഒ​രു​നോ​ക്കു​കാ​ണാ​നാ​വാ​തെ ശ്രീ​കാ​ന്ത് യാ​ത്ര​യാ​യി. ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തി​നാ​യെ​ടു​ത്ത കു​ഴി​യി​ല്‍​വീ​ണ് ത​ല​യ്ക്കു​ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു ക​ട​ക്ക​ര​പ്പ​ള്ളി കു​ന്നേ​പ​റ​മ്പി​ല്‍ ശ്രീ​കാ​ന്ത് (38) ആണ് മരിച്ചത്.

2025 ജൂ​ലൈ 14ന് ​രാ​ത്രി തു​റ​വൂ​ര്‍ പു​ത്ത​ന്‍​ച​ന്ത​യ്ക്കു സ​മീ​പം നി​ര്‍​മാ​ണ​ത്തി​നാ​യി പൊ​ളി​ച്ചി​ട്ട റോ​ഡി​ലെ കു​ഴി​യി​ലേ​ക്കു സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് ശ്രീ​കാ​ന്തി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. എ​റ​ണാ​കു​ള​ത്തെ​യും ചെ​മ്മ​നാ​ക​രി​യി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൂ​ന്നി​ലേ​റെ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​നു​ശേ​ഷം ആ​റു​മാ​സ​മാ​യി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. മ​ക​ന്‍ ധ്യാ​നി​നെ ഒ​രുനോ​ക്ക് കാ​ണാ​ന്‍ ക​ഴി​യാ​തെ​യാ​ണ് ശ്രീ​കാ​ന്ത് യാ​ത്ര​യാ​യ​ത്. ര​ണ്ട​ര​മാ​സം മു​മ്പാ​ണ് ശ്രീ​കാ​ന്തി​നു ര​ണ്ടാ​മ​ത്തെ കു​ഞ്ഞു​പി​റ​ന്ന​ത്. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ശ്രീ​കാ​ന്ത് ഇ​തൊ​ന്നും അ​റി​ഞ്ഞി​രു​ന്നി​ല്ല. ഡാ​ബ​ര്‍ ഇ​ന്ത്യ ക​മ്പ​നി ഫു​ഡ് ഡി​വി​ഷ​നി​ല്‍ സെ​യി​ല്‍​സ് ഓ​ഫീ​സ​റാ​യ ശ്രീ​കാ​ന്ത് കൊ​ച്ചി​യി​ല്‍നി​ന്ന് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു വ​രു​ന്ന വ​ഴി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെട്ട​ത്.

റോ​ഡി​ല്‍ ത​ല​യ​ടി​ച്ച് വീ​ണ ശ്രീ​കാ​ന്തി​ന്‍റെ ത​ല​യ്ക്ക് ഗു​രു​ത​ര പ​രിക്കേ​റ്റി​രു​ന്നു. മ​റ്റ് വാ​ഹ​ന യാ​ത്ര​ക്കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. ദേ​ശീ​യ​പാ​താ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​ര​ന്ത​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യാ​ണ്. ചേ​ര്‍​ത്ത​ല മു​ത​ല്‍ അ​രൂ​ര്‍​വ​രെ നൂ​റോ​ളം പേ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​താ​യാ​ണ് ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്ന​ത്. ഭാ​ര്യ: അ​മ​ല.​ മ​ക്ക​ള്‍: ദ​ക്ഷ, ധ്യാ​ന്‍.

Related posts

Leave a Comment