പു​ല​ർ​ച്ചെ പ​രി​ശീ​ല​ന​ത്തി​ന് എ​ത്താ​തെ കു​ട്ടി​ക​ൾ; ഹോ​സ്റ്റ​ൽ റൂ​മി​ലെ ജ​ന​ലി​ലൂ​ടെ നോ​ക്കി​യ സ​ഹ​പാ​ഠി​ക​ൾ ക​ണ്ട​ത് ക​യ​റി​ൽ തൂ​ങ്ങി നി​ൽ​ക്കു​ന്ന വിദ്യാ​ർ​ഥി​നി​ക​ളെ; കേ​സെ​ടു​ത്ത് പോ​ലീ​സ്

കൊ​ല്ലം: ര​ണ്ട് കാ​യി​ക വി​ദ്യാ​ർ​ഥി​നി​ക​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി സ്റ്റേ​ഡി​യ​ത്തോ​ട് ചേ​ർ​ന്ന സ്പോ​ർ​ട്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ( സാ​യി) ഹോ​സ്റ്റ​ലി​ലാ​ണ് സം​ഭ​വം.

പ്ല​സ് ടു, ​എ​സ്എ​സ്എ​ല്‍​സി വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് ഇ​രു​വ​രും. ഒ​രാ​ള്‍ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യും മ​റ്റൊ​രാ​ള്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യു​മാ​ണ്.

പ്രാ​ക്ടീ​സി​ന് പോ​കാ​ന്‍ കു​ട്ടി​ക​ളെ കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഉ​ള്‍​പ്പ​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment