വ​ഴ​ക്കി​ട്ടു ഭാ​ര്യ പി​ണ​ങ്ങി​പ്പോ​യി; താ​നും മ​ക​ളും പോ​കു​ക​യാ​ണെ​ന്ന് മെ​സേ​ജ് അ​യ​ച്ചു ഭ​ർ​ത്താ​വ്; ബ​ന്ധു​ക്ക​ളെ​ത്തി വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ ക​ണ്ട​ത് ജീ​വ​ന​റ്റ മ​ക​ളെ​യും പി​താ​വി​നെ​യും

കൊ​ച്ചി: എ​ള​മ​ക്ക​ര​യി​ല്‍ ആ​റു​വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​ച്ഛ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്തു. എ​ള​മ​ക്ക​ര പെ​രു​മ​ന​ത്താ​ഴ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ പാ​ണാ​വ​ള്ളി സ്വ​ദേ​ശി പ​വി​ശ​ങ്ക​ര്‍ (33), മ​ക​ള്‍ വാ​സു​കി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​ണ് പ​വി​ശ​ങ്ക​റി​നെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​യ നി​ല​യി​ലും വാ​സു​കി​യെ ക​ട്ടി​ലി​ല്‍ ച​ല​ന​മ​റ്റ നി​ല​യി​ലും ക​ണ്ട​ത്. ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. പ​വി​ശ​ങ്ക​റി​ന്‍റ ഭാ​ര്യ വ​ഴ​ക്കി​ട്ട് ത​ന്‍റെ ജോ​ലി സ്ഥാ​പ​ന​ത്തി​ലേ​ക്ക് പോ​യ​തി​ല്‍ മ​നം​നൊ​ന്താ​ണ് സം​ഭ​വം.

കു​ട്ടി​യെ ശ്വാ​സം​മു​ട്ടി​ച്ചാ​ണോ വി​ഷം ന​ല്‍​കി​യാ​ണോ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന സം​ശ​യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. സ്ഥി​രീ​ക​ര​ണ​ത്തി​ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്. ഇ​ന്‍​ക്വ​സ്റ്റി​ന് ശേ​ഷം മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

പോ​സ്റ്റ്‌​മോ​ര്‍​ട്ടം ഇ​ന്ന് ന​ട​ക്കും.​പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ള്‍ ആ​ല​പ്പു​ഴ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും. എ​റ​ണാ​കു​ള​ത്തെ ഒ​രു ക​മ്പ​നി​യി​ല്‍ സെ​യി​ല്‍​സ് എ​ക്‌​സി​ക്യൂ​ട്ടീ​വാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു പ​വി​ശ​ങ്ക​ര്‍. ഭാ​ര്യ സ്‌​നാ​ഷ ഒ​രു കോ​സ്‌​മെ​റ്റി​ക് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്.

സാ​മ്പ​ത്തി​ക പ്ര​ശ്‌​ന​ങ്ങ​ളെ​ച്ചൊ​ല്ലി വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സ്‌​നാ​ഷ പൂ​ത്തോ​ട്ട​യി​ലെ വീ​ട്ടി​ലേ​ക്ക് പോ​യി. ഇ​തോ​ടെ താ​നും മ​ക​ളും പോ​വു​ക​യാ​ണെ​ന്ന് പ​വി​ശ​ങ്ക​ര്‍ ഭാ​ര്യ​ക്ക് മെ​സേ​ജ് അ​യ​ച്ചു.

മെ​സേ​ജ് ക​ണ്ട​തോ​ടെ രാ​ത്രി ത​ന്നെ സ്‌​നാ​ഷ എ​ള​മ​ക്ക​ര​യി​ലെ വീ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും വാ​തി​ല്‍ പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. അ​ച്ഛ​നും മ​ക​ളും പു​റ​ത്തു​പോ​യ​താ​യി​രി​ക്കു​മെ​ന്ന് ക​രു​തി​യ സ്‌​നാ​ഷ രാ​ത്രി മു​ഴു​വ​ന്‍ വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ല്‍ ഇ​രു​ന്നു. വി​ളി​ച്ചി​ട്ടും ഫോ​ണെ​ടു​ക്കാ​തെ വ​ന്ന​തോ​ടെ പു​ല​ര്‍​ച്ചെ ബ​ന്ധു​വി​നെ വി​ളി​ച്ചു​വ​രു​ത്തി.

ഇ​യാ​ള്‍ വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്ത് ക​ട​ന്ന​പ്പോ​ഴാ​ണ് ന​ടു​ക്കു​ന്ന കാ​ഴ്ച ക​ണ്ട​ത്. ഉ​ട​ന്‍ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് എ​ള​മ​ക്ക​ര പോ​ലീ​സ് എ​ത്തി​യാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Related posts

Leave a Comment