നടൻ ധനുഷും മൃണാൾ ഠാക്കൂറും തമ്മിൽ വിവാഹിതരാകുന്നു എന്ന് കഴിഞ്ഞ ദിവസമാണ് വാർത്ത വന്നത്. എന്നാൽ വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ധനുഷിന്റെ അടുത്ത വൃത്തങ്ങൾ. ‘തീർത്തും വ്യാജവും അടിസ്ഥാന രഹിതവുമായ പ്രചാരണമാണ്. അതിൽ വീഴരുത്’, എന്നാണ് അവർ പറഞ്ഞത്. വാലന്റൈൻസ് ദിനത്തിൽ ഇരുവരും വിവാഹിതരാകുമെന്നായിരുന്നു നേരത്തേ പരന്ന അഭ്യൂഹം. ധനുഷ് ഇതെല്ലാം നിഷേധിച്ചെന്നാണ് റിപ്പോർട്ട്.
സണ്‍ ഓഫ് സര്‍ദാര്‍ 2വിന്റെ പ്രീമയിറില്‍ ഇരുവരും കൈ കോര്‍ത്ത് നടന്നു വരുന്നതും, ആലിംഗ്നം ചെയ്തു നില്ക്കുന്നതുമായ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ധനുഷും മൃണാളും തമ്മിൽ പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചത്. മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തിനും ധനുഷ് പങ്കെടുത്തതും സംശയത്തിനു കാരണമായി. ധനുഷ് നായകനായ തേരെ ഇഷ്ക് മേമിന്റെ പാര്‍ട്ടിയിലും മൃണാള്‍ അതിഥിയായി എത്തിയിരുന്നതും ഇരുവരും പ്രണയത്തിലാണെന്ന സൂചന നൽകി.
