ഗാ​സ സ​മാ​ധാ​ന സ​മി​തി​യി​ലേ​ക്ക് ഇ​ന്ത്യ​യെ ക്ഷ​ണി​ച്ച് യു​എ​സ്

ന്യൂ​ഡ​ൽ​ഹി: ഗാ​സ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഗോ​ള സം​ഘ​ർ​ഷ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് രൂ​പീ​ക​രി​ച്ച സ​മാ​ധാ​ന സ​മി​തി​യി​ലേ​ക്ക് ഇ​ന്ത്യ​ക്കു ക്ഷ​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ട്രം​പ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് അ​യ​ച്ച ക​ത്ത് ഇ​ന്ത്യ​യി​ലെ യു​എ​സ് അം​ബാ​സ​ഡ​ർ സെ​ർ​ജി​യോ ഗോ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ചു.

മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ൽ സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​നു​ള്ള ച​രി​ത്ര​പ​ര​വും മ​ഹ​ത്ത​ര​വു​മാ​യ നീ​ക്ക​ത്തി​ൽ പ​ങ്കാ​ളി​യാ​കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ ക്ഷ​ണി​ക്കു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ട്രം​പ് ക​ത്തി​ൽ കു​റി​ച്ചു. ആ​ഗോ​ള സം​ഘ​ർ​ഷ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യു​ള്ള തി​ക​ച്ചും വ്യ​ത്യ​സ്ത​വും ധീ​ര​വു​മാ​യ സ​മീ​പ​ന​മാ​ണി​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

2025 ഒ​ക്ടോ​ബ​റി​ൽ ഇ​സ്രാ​യേ​ലും ഹ​മാ​സും ത​മ്മി​ലു​ണ്ടാ​ക്കി​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്‍റെ ര​ണ്ടാം ഘ​ട്ട​മെ​ന്ന നി​ല​യി​ലാ​ണ് ട്രം​പ് സ​മാ​ധാ​ന സ​മി​തി വി​ഭാ​വ​നം ചെ​യ്ത​ത്. ഗാ​സ​യു​ടെ പു​ന​ർ​നി​ർ​മാ​ണ​വും സു​ര​ക്ഷ​യും മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക എ​ന്ന​താ​ണ് രാ​ജ്യാ​ന്ത​ര സ​മി​തി​യു​ടെ പ്രാ​ഥ​മി​ക ല​ക്ഷ്യം. ട്രം​പ് ത​ന്നെ​യാ​യി​രി​ക്കും ബോ​ർ​ഡി​ന്‍റെ ആ​ജീ​വ​നാ​ന്ത ചെ​യ​ർ​മാ​ൻ.

സ​മി​തി​യി​ൽ അം​ഗ​ങ്ങ​ളാ​കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക് മൂ​ന്നു വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യാ​ണു​ണ്ടാ​വു​ക. എ​ന്നാ​ൽ, ഏ​ക​ദേ​ശം 8,400 കോ​ടി രൂ​പ് ന​ൽ​കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക് സ​മി​തി​യി​ൽ സ്ഥി​ര അം​ഗ​ത്വം ല​ഭി​ക്കും. പാ​ക്കി​സ്ഥാ​ൻ ഉ​ൾ​പ്പെ​ടെ 60 ഓ​ളം രാ​ജ്യ​ങ്ങ​ളെ ട്രം​പ് ഈ ​സ​മി​തി​യി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. മാ​ർ​ക്കോ റൂ​ബി​യോ, ജാ​രെ​ഡ് കു​ഷ്ന​ർ, ടോ​ണി ബ്ലെ​യ​ർ, ലോ​ക​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ജ​യ് ബം​ഗ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ഇ​തി​ന​കം സ​മി​തി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​യു​ടെ നി​ല​പാ​ട്
ട്രം​പി​ന്‍റെ ക്ഷ​ണം ല​ഭി​ച്ചെ​ങ്കി​ലും ഇ​ന്ത്യ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. വ്യാ​പാ​ര നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​സ്വാ​ര​സ്യ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ഈ ​ക്ഷ​ണ​മെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ക​യ​റ്റു​മ​തി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് യു​എ​സ് നി​ല​വി​ൽ അ​ന്പ​തു ശ​ത​മാ​നം തീ​രു​വ ചു​മ​ത്തു​ന്നു​ണ്ട്.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യ്ക്ക് ബ​ദ​ൽ
പു​തി​യ സ​മി​തി രൂ​പീ​ക​രി​ക്കാ​നു​ള്ള ട്രം​പി​ന്‍റെ നീ​ക്കം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പ്ര​സ​ക്തി ഇ​ല്ലാ​താ​ക്കു​മോ എ​ന്ന ആ​ശ​ങ്ക പ​ല യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്നു. ഗാ​സ​യി​ൽ മാ​ത്രം ഒ​തു​ങ്ങാ​തെ മ​റ്റ് ആ​ഗോ​ള പ്ര​ശ്ന​ങ്ങ​ളി​ലേ​ക്കും ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കാ​ൻ ട്രം​പി​ന് പ​ദ്ധ​തി​യു​ണ്ട്.

പ​ഴ​യ രീ​തി​യി​ലു​ള്ള സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും കൂ​ടു​ത​ൽ വേ​ഗ​ത​യു​ള്ള​തും ഫ​ല​പ്ര​ദ​വു​മാ​യ സം​വി​ധാ​നം ആ​വ​ശ്യ​മാ​ണെ​ന്നു​മാ​ണ് ട്രം​പി​ന്‍റെ വാ​ദം. എ​ന്നാ​ൽ, യു​എ​ൻ പൊ​തു​സ​ഭാ അ​ധ്യ​ക്ഷ അ​ന്ന​ലീ​ന ബെ​യ​ർ​ബോ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഈ ​നീ​ക്ക​ത്തി​ൽ പ​രോ​ക്ഷ​മാ​യ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ചൈ​ന, റ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും ഈ ​സ​മി​തി​യെ എ​തി​ർ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Related posts

Leave a Comment