21 മ​ര​ണം: 75 പേ​ർ​ക്കു പ​രി​ക്ക്; മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കാം

മാ​ഡ്രി​ഡ്: തെ​ക്ക​ൻ സ്‌​പെ​യി​നി​ലെ കോ​ർ​ഡോ​ബ​യ്ക്ക് സ​മീ​പം ര​ണ്ട് അ​തി​വേ​ഗ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 21 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. മു​പ്പ​തോ​ളം പേ​രു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സ്പെ​യി​ൻ ഗ​താ​ഗ​ത​മ​ന്ത്രി പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മ​ലാ​ഗ​യി​ൽ​നി​ന്ന് മാ​ഡ്രി​ഡി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ട്രെ​യി​ൻ ആ​ദ​മു​സ് എ​ന്ന സ്ഥ​ല​ത്തി​നു സ​മീ​പം പാ​ളം തെ​റ്റു​ക​യും തൊ​ട്ട​ടു​ത്ത ട്രാ​ക്കി​ലേ​ക്കു മ​റി​യു​ക​യു​മാ​യി​രു​ന്നു. ഈ ​സ​മ​യം എ​തി​ർ​ദി​ശ​യി​ൽ മാ​ഡ്രി​ഡി​ൽ​നി​ന്ന് ഹു​വെ​ൽ​വ​യി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ട്രെ​യി​നു​മാ​യി ഇ​തു കൂ​ട്ടി​യി​ടി​ച്ചു.

അ​പ​ക​ട​സ​മ​യ​ത്ത് ര​ണ്ട് ട്രെ​യി​നു​ക​ളി​ലു​മാ​യി ഏ​ക​ദേ​ശം അ​ഞ്ഞൂ​റോ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്നു ‍യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ക്കാ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഏ​റെ ബു​ദ്ധി​മു​ട്ടി.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മാ​ഡ്രി​ഡി​നും അ​ന്ത​ലൂ​ഷ്യ​യ്ക്കും ഇ​ട​യി​ലു​ള്ള എ​ല്ലാ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം മെ​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ട്രാ​ക്കി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. 2013-ൽ ​ഗ​ലീ​ഷ്യ​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​നു ശേ​ഷം സ്‌​പെ​യി​ൻ ക​ണ്ട ഏ​റ്റ​വും വ​ലി​യ ട്രെ​യി​ൻ ദു​ര​ന്ത​മാ​ണി​ത്. അ​ന്ന് 80 പേ​രാ​ണ് മ​രി​ച്ച​ത്.

Related posts

Leave a Comment