പോ​ലീ​സ് പെ​രു​മാ​റ്റ​ച​ട്ടം ലം​ഘി​ച്ചു: വീ​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ ക​ര്‍​ണാ​ട​ക ഡി​ജി​പി കെ. ​രാ​മ​ച​ന്ദ്ര റാ​വു​വി​ന് സ​സ്‌​പെ​ന്‍​ഷ​ന്‍

ബെം​ഗ​ളൂ​രു: ഔ​ദ്യോ​ഗി​ക ഓ​ഫീ​സി​ല്‍ യു​വ​തി​യു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന വീ​ഡി​യോ പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും സി​വി​ല്‍ റൈ​റ്റ്‌​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ഡി​ജി​പി​യു​മാ​യ കെ. ​രാ​മ​ച​ന്ദ്ര റാ​വു​വി​ന് സ​സ്‌​പെ​ന്‍​ഷ​ന്‍. യൂ​ണി​ഫോ​മി​ല്‍ ഓ​ഫീ​സ് ചേം​ബ​റി​ല്‍ യു​വ​തി​ക​ളെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തും ചും​ബി​ക്കു​ന്ന​തും മ​റ്റ് അ​നു​ചി​ത​മാ​യ പെ​രു​മാ​റ്റ​ങ്ങ​ളും വെ​ളി​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തു​വ​രെ​യാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍.

സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച ഒ​ന്നി​ല​ധി​കം വീ​ഡി​യോ​ക​ളും ഓ​ഡി​യോ ക്ലി​പ്പു​ക​ളും വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി. 1968ലെ ​ഓ​ള്‍ ഇ​ന്ത്യ സ​ര്‍​വീ​സ​സ് റൂ​ള്‍​സ് ലം​ഘി​ക്കു​ന്ന​തും സ​ര്‍​ക്കാ​രി​ന് നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്ന​തു​മാ​ണ് രാ​മ​ച​ന്ദ്ര റാ​വു​വി​ന്‍റെ പെ​രു​മാ​റ്റ​മെ​ന്ന് സ​സ്‌​പെ​ന്‍​ഷ​ന്‍ ഉ​ത്ത​ര​വി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. ആ​രും നി​യ​മ​ത്തി​ന് മു​ക​ളി​ല​ല്ലെ​ന്നും മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ങ്കി​ലും കു​റ്റം തെ​ളി​യു​ന്ന പ​ക്ഷം ക​ര്‍​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നാ​ണ് രാ​മ​ച​ന്ദ്ര റാ​വു​വി​ന്‍റെ വാ​ദം. ത​ന്‍റെ പ്ര​തി​ച്ഛാ​യ ത​ക​ര്‍​ക്കാ​നു​ള്ള ഈ ​നീ​ക്ക​ത്തി​ന് എ​തി​രെ അ​ഭി​ഭാ​ഷ​ക​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​ന്ന​ഡ ന​ടി ര​ന്യ റാ​വു​വി​ന്‍റെ ര​ണ്ടാ​ന​ച്ഛ​ന്‍ കൂ​ടി​യാ​ണ് രാ​മ​ച​ന്ദ്ര റാ​വു. 2025 മാ​ര്‍​ച്ചി​ല്‍ ദു​ബാ​യി​ല്‍ നി​ന്നു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ര​ന്യ അ​റ​സ്റ്റി​ലാ​യി​രു​ന്നു. മ​ക​ളെ വ​ഴി​വി​ട്ടു സ​ഹാ​യി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്ന് രാ​മ​ച​ന്ദ്ര റാ​വു നി​ര്‍​ബ​ന്ധി​ത അ​വ​ധി​യി​ലാ​യി​രു​ന്നു. സ​ര്‍​വീ​സി​ല്‍ തി​രി​ച്ചെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ വീ​ഡി​യോ.

Related posts

Leave a Comment