ഇ​റ​ങ്ങു​ന്ന​തി​ന് മു​ൻ​പേ ബ​സ് മു​ൻ​പോ​ട്ടെ​ടു​ത്തു; കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ​നി​ന്ന് വീ​ണ് വ​യോ​ധി​ക​യ്ക്കു പ​രി​ക്ക്; ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ കേ​സ്

ഹരിപ്പാ​ട്: ഹ​രി​പ്പാ​ട് കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ ബ​സി​ൽനി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ താ​ഴെ വീ​ണ് വ​യോ​ധി​ക​യ്ക്കു പ​രി​ക്ക്. ആ​നാ​രി സ്വ​ദേ​ശി​നി ന​ബീ​സ (78) ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.ജീ​വ​ന​ക്കാ​രു​ടെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബ​സ് ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കു​മെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ഹ​രി​പ്പാ​ട് സ്റ്റാ​ൻ​ഡി​ൽ ബ​സ് നി​ർ​ത്തി​യ​പ്പോ​ൾ ഇ​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ന​ബീ​സ. എ​ന്നാ​ൽ, യാ​ത്ര​ക്കാ​ർ പൂ​ർ​ണ​മാ​യും ഇ​റ​ങ്ങിക്ക​ഴി​യു​ന്ന​തി​ന് മു​ൻ​പേ ബ​സ് മു​ന്നോ​ട്ടെ​ടു​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് വ​ഴി​വ​ച്ച​ത്. പെ​ട്ടെ​ന്ന് ബ​സ് നീ​ങ്ങി​യ​തോ​ടെ ബാ​ല​ൻ​സ് തെ​റ്റി ന​ബീ​സ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ ന​ബീ​സ​യെ ഉ​ട​ൻത​ന്നെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്ന് കാ​ട്ടി ന​ബീ​സ​യു​ടെ കു​ടും​ബം ഹ​രി​പ്പാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.​

പ്രാ​യ​മാ​യ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ജീ​വ​ന​ക്കാ​ർ വീ​ഴ്ചവ​രു​ത്തി​യെ​ന്ന് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​രും വി​ല​യി​രു​ത്തി. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യി​ൽ പ്ര​ത്യേ​കി​ച്ച് വ​യോ​ധി​ക​രു​ടെ കാ​ര്യ​ത്തി​ൽ ജീ​വ​ന​ക്കാ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഇ​തോ​ടെ ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment