വീ​ണ് പ​രി​ക്കേ​റ്റ് കി​ട​ക്കു​ക​യാ​ണെ​ങ്കി​ലും ജി. ​സു​ധാ​ക​ര​നെ ചേ​ർ​ത്ത് പി​ടി​ച്ച് സി​പി​എം; വീ​ണ്ടും പാ​ര്‍​ട്ടി ചു​മ​ത​ല​ക​ള്‍ ന​ല്‍​കി 

അമ്പ​ല​പ്പു​ഴ: മു​തി​ര്‍​ന്ന നേ​താ​വ് ജി.​ സു​ധാ​ക​ര​നെ ചേ​ര്‍​ത്തു​പി​ടി​ച്ച് സിപിഎം. വീ​ണ്ടും പാ​ര്‍​ട്ടി ചു​മ​ത​ല​ക​ള്‍ ന​ല്‍​കി. ആ​ല​പ്പു​ഴ​യി​ലെ തെര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന ആ​റം​ഗ ക​മ്മി​റ്റി​യി​ല്‍ ജി. ​സു​ധാ​ക​ര​നെ ഉ​ള്‍​പ്പെ​ടു​ത്തി. 

തെര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ല്‍നി​ന്നു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ആ​രാ​യി​രി​ക്ക​ണം, തെര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​തൊ​ക്കെ രീ​തി​യി​ല്‍ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​ക​ണം എ​ന്ന​തു​ള്‍​പ്പെ​ടെ തീ​രു​മാ​നം എ​ടു​ക്കു​ന്ന ക​മ്മി​റ്റി​യി​ലാ​ണ് ഉൾപ്പെ​ടു​ത്തി​യ​ത്.

വ​രു​ന്ന നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ജി. ​സു​ധാ​ക​ര​ൻ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഏ​റെ നാ​ളാ​യി പാ​ർ​ട്ടി​യു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു ജി.​ സു​ധാ​ക​ര​ൻ.

പൊ​തു​പ​രി​പാ​ടി​ക​ളി​ൽ പാ​ർ​ട്ടി​യെ വി​മ​ർ​ശി​ച്ച് സം​സാ​രി​ക്കു​ന്ന​ത് സി​പിഎ​മ്മി​ന് ത​ല​വേ​ദ​ന​യാ​യി​രു​ന്നു. പ്ര​തി​പ​ക്ഷനേ​താ​വ് വി. ​ഡി. സ​തീ​ശ​നെ പ്ര​ശം​സി​ച്ച് പ​രാ​മ​ർ​ശം ന​ട​ത്തി​യ​തും വി​വാ​ദ​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് പാ​ർ​ട്ടി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​മാ​യ സി.എ​സ്. സു​ജാ​ത, ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ എ​ന്നി​വ​ർ അ​നു​ന​യനീ​ക്ക​വു​മാ​യി സു​ധാ​ക​ര​നെ വീ​ട്ടി​ലെ​ത്തി ക​ണ്ടി​രു​ന്നു.

കു​ളി​മു​റി​യി​ൽ തെ​ന്നിവീ​ണ് കാ​ലി​ന് പ​രി​ക്കേ​റ്റ ജി.​ സു​ധാ​ക​ര​ൻ നി​ല​വി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്. അ​തി​നി​ടെ​യാ​ണ് പാ​ർ​ട്ടി പു​തി​യ ചു​മ​ത​ല​ക​ൾ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Related posts

Leave a Comment