പി​ടി​ത​രു​ന്ന ല​ക്ഷ​ണ​മി​ല്ല​ല്ലേ പൊ​ന്നേ… റി​ക്കാ​ര്‍​ഡ് കു​തി​പ്പി​ല്‍ പൊ​ന്ന്: പ​വ​ന് 1,13,520 രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് സ്വ​ര്‍​ണ​വി​ല​യി​ല്‍ മു​ന്നേ​റ്റം തു​ട​രു​ന്നു. ഇ​ന്ന് ഗ്രാ​മി​ന് 460 രൂ​പ​യും പ​വ​ന് 3,680 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഗ്രാ​മി​ന് 14,190 രൂ​പ​യും പ​വ​ന് 1,13,520 രൂ​പ​യു​മാ​യി. ഒ​റ്റ ദി​വ​സ​ത്തെ ഏ​റ്റ​വും വ​ലി​യ വി​ല വ​ര്‍​ധ​ന​യാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം വാ​ങ്ങ​ണ​മെ​ങ്കി​ല്‍ 1,23,000 രൂ​പ​യ്ക്കു മു​ക​ളി​ല്‍ ന​ല്‍​ക​ണം.

18 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 375 രൂ​പ വ​ര്‍​ധി​ച്ച് 11,660 രൂ​പ​യും 14 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 295 രൂ​പ വ​ര്‍​ധി​ച​ച്ച് 9,080 രൂ​പ​യു​മാ​യി. 9 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 190 രൂ​പ വ​ര്‍​ധി​ച്ച് 5,855 രൂ​പ​യാ​യി.
വെ​ള്ളി വി​ല​യും കു​തി​ക്കു​ക​യാ​ണ്. ഒ​രു ഗ്രാം ​വെ​ള്ളി​ക്ക് 325 രൂ​പ​യും 10 ഗ്രാ​മി​ന് 3,250 രൂ​പ​യു​മാ​ണ് വി​പ​ണി വി​ല.

അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 4,844 ഡോ​ള​റി​ലേ​ക്ക് ഉ​യ​ര്‍​ന്ന​തും, രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 91.24 ലേ​ക്ക് എ​ത്തി​യ​തും സ്വ​ര്‍​ണ​വി​ല യി​ല്‍ എ​ക്കാ​ല​ത്തെ​യും ഉ​യ​ര്‍​ന്ന വി​ല രേ​ഖ​പ്പെ​ടു​ത്താ​ന്‍ കാ​ര​ണ​മാ​യി.

സ്വ​ര്‍​ണ​ത്തി​ന്‍റേ​യും വെ​ള്ളി​യു​ടേ​യും വി​ല​പ​രി​ധി നി​ശ്ച​യി​ക്കാ​ന്‍ ക​ഴി​യാ​ത്ത രീ​തി​യി​ലു​ള്ള കു​തി​പ്പാ​ണ് തു​ട​രു​ന്ന​തെ​ന്ന് ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്. അ​ബ്ദു​ള്‍ നാ​സ​ര്‍ പ​റ​ഞ്ഞു. ഇ​പ്പോ​ഴ​ത്തെ നി​ല തു​ട​ര്‍​ന്നാ​ല്‍ ഈ​യാ​ഴ്ച ത​ന്നെ അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 5,000 ഡോ​ള​റി​ലേ​ക്ക് കു​തി​ച്ചെ​ത്തും എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

വെ​നി​സ്വേ​ല​യി​ലെ​യും ഇ​റാ​നി​ലെ​യും സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്കി​ട​യി​ലും സു​ര​ക്ഷി​ത നി​ക്ഷേ​പ​ങ്ങ​ള്‍, ഫെ​ഡി​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള നി​ല​നി​ല്‍​ക്കു​ന്ന ആ​ശ​ങ്ക​ക​ള്‍ എ​ന്നി​വ 2025 ലെ ​അ​സാ​ധാ​ര​ണ നേ​ട്ട​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഈ ​വ​ര്‍​ഷ​ത്തെ സ്വ​ര്‍​ണ​ത്തി​ന്‍റെ ശ​ക്ത​മാ​യ പ്ര​ക​ട​നം തു​ട​രു​ന്ന​ത്. വി​ല​ക്കു​തി​പ്പ് തു​ട​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​ന്‍​കി​ട നി​ക്ഷേ​പ​ക​ര്‍ താ​ല്‍​ക്കാ​ലി​ക​മാ​യി ലാ​ഭം എ​ടു​ക്കു​മ്പോ​ള്‍ ചെ​റി​യൊ​രു തി​രു​ത്ത​ലി​ലും സാ​ധ്യ​ത​യു​ണ്ട്.

100 വ​ര്‍​ഷ​ത്തെ സ്വ​ര്‍​ണ​ക്കു​തി​പ്പ്
ക​ഴി​ഞ്ഞ 100 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ സ്വ​ര്‍​ണ വി​ല പ​വ​ന് 13.75 രൂ​പ​യി​ല്‍ നി​ന്ന് 1,13,520 രൂ​പ​യി​ലേ​ക്കാ​ണ് എ​ത്തി നി​ല്‍​ക്കു​ന്ന​ത്. 1925 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 13.75 രൂ​പ​യാ​യി​രു​ന്നു വി​പ​ണി വി​ല. 1930 മാ​ര്‍​ച്ച് 31 ആ​യ​പ്പോ​ഴേ​ക്കും പ​വ​ന് 13. 57 രൂ​പ​യാ​യി അ​ത് കു​റ​ഞ്ഞു. 1935 മാ​ര്‍​ച്ച് 31 ന് ​സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി.

ഇ​ക്കാ​ല​യ​ള​വി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 22.65 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. 1940 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 26.77 രൂ​പ​യും 1945 മാ​ര്‍​ച്ച് 31 ന് 45.49 ​രൂ​പ​യും 1950 മാ​ര്‍​ച്ച് 31 ന് 72.75 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. എ​ന്നാ​ല്‍ 1955 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 58.11 രൂ​പ​യാ​യി സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. 1960 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 82.05 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. 1965 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 90.20 രൂ​പ​യും 1970 ല്‍ 135.30 ​രൂ​പ​യും 1975 മാ​ര്‍​ച്ച് 31 ന് 396 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു.

1980 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 975 രൂ​പ​യാ​യി. 1985 ല്‍ ​പ​വ​ന് 1,573 രൂ​പ​യും 1990 ല്‍ ​പ​വ​ന് 2,493 രൂ​പ​യും 1995 ല്‍ 3,432 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ​വി​ല​യി​ല്‍ മു​ന്നേ​റ്റം തു​ട​ര്‍​ന്നു. 1996 മാ​ര്‍​ച്ചി​ല്‍ പ​വ​ന് 3,784 രൂ​പ​യാ​യി. 1997 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 3,432 രൂ​പ​യും 1998 മാ​ര്‍​ച്ച് 31 ന് 2,966 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. 1999 ല്‍ ​പ​വ​ന് 3,106 രൂ​പ​യാ​യി വീ​ണ്ടും ഉ​യ​ര്‍​ന്നു. തു​ട​ര്‍​ന്നു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ സ്വ​ര്‍​ണ വി​ല​യി​ല്‍ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

2000 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന് 3, 2 1 2 രൂ​പ​യും 2001 ല്‍ 3,073 ​രൂ​പ​യു​മാ​യി. 2002 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 3,670 രൂ​പ, 2003 ല്‍ 3,857 ​രൂ​പ, 2004 ല്‍ 4,448 ​രൂ​പ, 2005 ല്‍ 4,550 ​രൂ​പ, 2006 ല്‍ 6,255 ​രൂ​പ എ​ന്നി​ങ്ങ​നെ സ്വ​ര്‍​ണ​ക്കു​തി​പ്പ് തു​ട​ര്‍​ന്നു. 2007 ല്‍ ​പ​വ​ന് 6,890 രൂ​പ​യും 2008 ല്‍ 8,892 ​രൂ​പ​യു​മാ​യി. പ​വ​ന് 10,000 ക​ട​ന്ന​ത് 2009 ലാ​ണ് . അ​ന്ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 11,077 രൂ​പ​യാ​യി​രു​ന്നു. 2010 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 12,280 രൂ​പ​യും 2011 ല്‍ 15,560 ​രൂ​പ​യും എ​ത്തി. പ​വ​ന് 20,000 രൂ​പ ക​ട​ന്ന​ത് 2012 ലാ​യി​രു​ന്നു.

2012 മാ​ര്‍​ച്ചി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം വാ​ങ്ങാ​ന്‍ 20,880 രൂ​പ ന​ല്‍​ക​ണ​മാ​യി​രു​ന്നു. 2013 ല്‍ ​പ​വ​ന് 22,240 ആ​യെ​ങ്കി​ലും 2014 എ​ത്തി​യ​പ്പോ​ള്‍ പ​വ​ന് 21,480 രൂ​പ​യാ​യും 2015 ല്‍ 19,760 ​രൂ​പ​യാ​യും 2016 ല്‍ 21,360 ​രൂ​പ​യാ​യും 2017 ല്‍ 21,800 ​രൂ​പ​യാ​യും സ്വ​ര്‍​ണ വി​ല​യി​ല്‍ ചാ​ഞ്ചാ​ട്ടം തു​ട​ര്‍​ന്നു.

2018 ല്‍ ​പ​വ​ന് 22,600 രൂ​പ​യാ​യി​രു​ന്ന സ്വ​ര്‍​ണ വി​ല 2019 ആ​യ​പ്പോ​ഴേ​ക്കും 23,720 രൂ​പ​യാ​യി. എ​ന്നാ​ല്‍ 2020 മാ​ര്‍​ച്ചി​ല്‍ സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പാ​ണ് ഉ​ണ്ടാ​യ​ത്. പ​വ​ന് 32,000 രൂ​പ​യാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് പൊ​ന്ന് പി​ടി ത​രാ​തെ പാ​ഞ്ഞു.

2021 ല്‍ ​പ​വ​ന് 32,880 രൂ​പ​യി​ലും 2022 ല്‍ 38,120 ​രൂ​പ​യും 2023 ല്‍ 44,000 ​രൂ​പ​യു​മാ​യി. 2024 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 50,200 രൂ​പ​യാ​യി വ​ര്‍​ധി​ക്കു​ക​യാ​യി​രു​ന്നു. 2025 ഡി​സം​ബ​ര്‍ 29 ന് 1,03,560 ​രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. 2026 ജ​നു​വ​രി 21 ആ​യ​പ്പോ​ഴേ​ക്കും ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 1,13,520 രൂ​പ​യാ​യി..

സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment