പുതുപ്പള്ളി ക്വാ​ർ​ട്ടേ​ഴ്സി​ലെ മോ​ഷ​ണം; പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന​യി​ല്ല; അ​പ​ഹ​രി​ച്ച​ത് 73 പ​വ​ന്‍ സ്വ​ര്‍​ണം


പു​തു​പ്പ​ള്ളി: പു​തു​പ്പ​ള്ളി ഇ​ന്ത്യ​ന്‍ റ​ബ​ര്‍ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യ്ക്കും ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നി​നും ഇ​ട​യി​ല്‍ ന​ട​ന്ന മോ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ളെ​പ്പ​റ്റി സൂ​ച​ന​യി​ല്ല. ഒ​ന്നി​ല​ധി​കം പേ​ര്‍ ന​ട​ത്തി​യ മോ​ഷ​ണ​ത്തി​ല്‍ ഏ​ക​ദേ​ശം 73 പ​വ​ന്‍ സ്വ​ര്‍​ണം അ​പ​ഹ​രി​ച്ച​താ​യാ​ണു പ്രാ​ഥ​മി​ക വി​വ​രം. മോ​ഷ്ടാ​ക്ക​ള്‍ എ​ന്തെ​ങ്കി​ലും ജോ​ലി​ക​ള്‍​ക്കാ​യി സ്ഥാ​പ​ന​ത്തി​ല്‍ വ​ന്നു​പോ​യി​ട്ടു​ള്ള​വ​രാ​ണ് സം​ശ​യി​ക്കു​ന്നു​വെ​ന്നും പ്ര​ഫ​ഷ​ണ​ല്‍ ക​ള്ള​ന്മാ​രു​ടെ സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

ര​ണ്ടു ക്വാ​ര്‍​ട്ടേ​ഴ്സു​ക​ളി​ല്‍​നി​ന്നാ​യി ക​വ​ര്‍​ന്ന​ത് 73 പ​വ​ന്‍ സ്വ​ര്‍​ണം. പു​തു​പ്പ​ള്ളി ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​നു സ​മീ​പ​ത്തെ ക്വാ​ര്‍​ട്ടേ​ഴ്സു​ക​ളി​ലെ ഒ​ന്ന്, ര​ണ്ട് നി​ല​ക​ളി​ലാ​യു​ള്ള ആ​ളൊ​ഴി​ഞ്ഞ ക്വാ​ര്‍​ട്ടേ​ഴ​സു​ക​ളി​ലാ​ണു മോ​ഷ​ണ​വും മോ​ഷ​ണ​ശ്ര​മ​ങ്ങ​ളും ന​ട​ന്ന​ത്. റ​ബ​ര്‍ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ സ​യ​ന്‍റി​സ്റ്റ് ഡോ. ​രേ​ഖ, ഫാം ​ഓ​ഫീ​സ​ര്‍ ജോ​യ് എ​ട​ക്ക​ര എ​ന്നി​വ​രു​ടെ ക്വാ​ര്‍​ട്ടേ​ഴ്സു​ക​ളി​ലാ​ണു മോ​ഷ​ണം ന​ട​ന്ന​ത്.

ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​യാ​യ ജ​യ​ശ്രീ, സെ​ക്യു​രി​റ്റി ഓ​ഫീ​സ​ര്‍ മോ​ഹ​ന്‍​ദാ​സ് എ​ന്നി​വ​രു​ടെ ക്വാ​ര്‍​ട്ടേ​ഴ്സു​ക​ളി​ല്‍ മോ​ഷ​ണ ശ്ര​മം ന​ട​ന്നു​വെ​ങ്കി​ലും ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. സി​സ്റ്റം ഓ​ഫീ​സ​റാ​യ സ​ന്തോ​ഷി​ന്‍റെ ക്വാ​ര്‍​ട്ടേ​ഴ്സ് കു​ത്തി​ത്തു​റ​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും മോ​ഷ്ടാ​ക്ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ടു മ​ട​ങ്ങി. ഡോ. ​രേ​ഖ​യു​ടെ ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍​നി​ന്നു 30 പ​വ​നും ജോ​യി​യു​ടെ ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍​നി​ന്നു 40 പ​വ​നും ഏ​ക​ദേ​ശം മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​യാ​ണു പ്രാ​ഥ​മി​ക വി​വ​രം. അ​ഞ്ചു ക്വാ​ര്‍​ട്ടേ​ഴ്സു​ക​ളി​ലും മോ​ഷ​ണ സ​മ​യം ആ​ളി​ല്ലാ​യി​രു​ന്നു.

വി​ദേ​ശ​ത്തു ടൂ​റി​ലാ​യി​രു​ന്ന ഡോ. ​രേ​ഖ ഇ​ന്ന​ലെ രാ​വി​ലെ മ​ട​ങ്ങി​യെ​ത്തു​മ്പോ​ഴാ​ണു മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു മ​റ്റി​ട​ങ്ങ​ളി​ലെ മോ​ഷ​ണം അ​റി​യു​ന്ന​ത്. ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജോ​യി​യും ജി​ല്ല​യ്ക്കു പു​റ​ത്താ​യി​രു​ന്നു. ഡോ. ​രേ​ഖ​യു​ടെ ക്വാ​ര്‍​ട്ടേ​ഴ്സി​ന്‍റെ ചു​മ​ത​ല ഏ​ല്‍​പ്പി​ച്ചി​രു​ന്ന​യാ​ള്‍ തി​ങ്ക​ള്‍ വൈ​കു​ന്നേ​രം ആ​റ​ര​യ്ക്ക് ഇ​വി​ടെ​യെ​ത്തി മ​ട​ങ്ങു​മ്പോ​ള്‍ മോ​ഷ​ണം ന​ട​ന്നി​രു​ന്നി​ല്ല. അ​ര്‍​ധ​രാ​ത്രി​യ്ക്കു​ശേ​ഷം മോ​ഷ​ണം ന​ട​ന്ന​താ​യാ​ണു പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ഡോ. ​രേ​ഖ​യു​ടെ​യും മോ​ഹ​ന്‍​ദാ​സി​ന്‍റെ​യും ക്വാ​ര്‍​ട്ടേ​ഴ്സു​ക​ള്‍ ര​ണ്ടാം നി​ല​യി​ലാ​ണ്. മ​റ്റ് മൂ​ന്നെ​ണ്ണം ഒ​ന്നാം നി​ല​യി​ലും. പ​തി​റ്റാ​ണ്ടു​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്വാ​ര്‍​ട്ടേ​ഴ്സു​ക​ളി​ല്‍ ന​ട​ക്കു​ന്ന ആ​ദ്യ മോ​ഷ​ണ​മാ​ണി​തെ​ന്നു താ​മ​സ​ക്കാ​ര്‍ പ​റ​യു​ന്നു.

ചു​റ്റു​വ​ട്ട​ത്തു​ള്ള മ​റ്റു ക്വാ​ര്‍​ട്ടേ​ഴ്സു​ക​ളി​ല്‍ താ​മ​സ​മു​ണ്ടെ​ന്നി​രി​ക്കേ, പ്ര​ദേ​ശ​ത്തെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ ധാ​ര​ണ​യു​ള്ള​വ​രാ​ണു മോ​ഷ​ണ​ത്തി​നു പി​ന്നി​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ സം​ശ​യം. പ്ര​ഫ​ഷ​ണ​ല്‍ സം​ഘ​മാ​ണ് മോ​ഷ​ണ​ത്തി​നു പി​ന്നി​ല്ലെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ. ​ഷാ​ഹു​ല്‍ ഹ​മീ​ദ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം സ​മാ​ന​മാ​യ രീ​തി​യി​ല്‍ വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നു പ്ര​ഫ​ഷ​ണ​ല്‍ സം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​തി​നു പി​ന്നാ​ലെ ഈ​സ്റ്റ് പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പി​ന്നാ​ലെ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും, ഡോ​ഗ് സ്ക്വാ​ഡും ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി. ആ​ളി​ല്ലാ​ത്ത വീ​ട് മു​ന്‍​കൂ​ട്ടി മ​ന​സി​ലാ​ക്കി​യാ​ണ് മോ​ഷ​ണം ആ​സു​ത്ര​ണം ചെ​യ്ത​തെ​ന്നു പോ​ലീ​സ് നി​ഗ​മ​നം. മോ​ഷ​ണം ന​ട​ന്ന ക്വാ​ട്ടേ​ഴ്സ് കെ​ട്ടി​ട​ങ്ങ​ളു​ടെ എ​തി​ര്‍​വ​ശ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ഒ​രു ക്വാ​ട്ടേ​ഴ്സി​ല്‍ ആ​ള​ന​ക്കം ഉ​ണ്ടെ​ന്നു മ​ന​സി​ലാ​ക്കി​യ സം​ഘം വാ​തി​ല്‍ പു​റ​ത്തു​നി​ന്നും ഓ​ട​മ്പ​ല്‍ പു​റ​ത്തു​നി​ന്നു പൂ​ട്ടി.

രാ​വി​ലെ പു​റ​ത്തി​റ​ങ്ങാ​നാ​വാ​തെ വ​ന്ന കു​ടും​ബം സ​മീ​പ​ത്തെ ക്വാ​ട്ടേ​ഴ്സി​ല്‍ ഉ​ള്ള​വ​രെ ഫോ​ണി​ല്‍ വി​ളി​ച്ചു​വ​രു​ത്തി പു​റ​ത്തി​റ​ങ്ങി​യ​ത്. ര​ണ്ട് ക്വാ​ട്ടേ​ഴ്സി​ലും അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച സ്വ​ര്‍​ണ​മാ​ണ് അ​പ​ഹ​രി​ച്ച​ത്. പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ പോ​ലീ​സ് നാ​യ അ​ഡ്മി​നി​സ​ട്രേ​റ്റീ​വ് ബ്ലോ​ക്കി​ല്‍​നി​ന്ന് ഓ​ടി മോ​ഷ​ണം ന​ട​ന്ന ക്വാ​ട്ടേ​ഴ്സു​ക​ള്‍​ക്കു​സ​മീ​പം എ​ത്തി. തു​ട​ര്‍​ന്നു ക്വാ​ട്ടേ​ഴ്സു​ക​ള്‍​ക്ക് സ​മീ​പ​ത്തെ ഒ​രു ചെ​റി​യ പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ലൂ​ടെ ഊ​ര്‍​ന്നി​റ​ങ്ങി റ​ബ​ര്‍ റി​സ​ര്‍​ച്ച് ഇ​ന്‍​സി​സ്റ്റി​റ്റ്യൂ​ട്ടി​നു സ​മീ​പം വ​രെ​യെ​ത്തി.

Related posts

Leave a Comment