ലോ​ക്‌​സ​ഭ: ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്താ​ന്‍എം​പി​മാ​ർ ഇ​നി സ്വ​ന്തം സീ​റ്റി​ലെ​ത്ത​ണം; ഓം ബിർള

ന്യൂ​ഡ​ല്‍​ഹി: ലോ​ക്‌​സ​ഭാ ന​ട​പ​ടി​ക​ളി​ല്‍ വ​ലി​യ മാ​റ്റ​ത്തി​നു തു​ട​ക്ക​മി​ട്ട് സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ള. വ​രാ​നി​രി​ക്കു​ന്ന ബ​ജ​റ്റ് സ​മ്മേ​ള​നം മു​ത​ല്‍ ലോ​ക്‌​സ​ഭാ അം​ഗ​ങ്ങ​ള്‍ സ​ഭ​യ്ക്കു​ള്ളി​ലെ ത​ങ്ങ​ളു​ടെ നി​ശ്ചി​ത സീ​റ്റു​ക​ളി​ല്‍ ഇ​രു​ന്നു​കൊ​ണ്ടു മാ​ത്ര​മേ ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്താ​ന്‍ പാ​ടു​ള്ളൂ എ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ല​ഖ്നൗ​വി​ല്‍ ന​ട​ന്ന പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് സ്പീ​ക്ക​ര്‍ ഈ ​സു​പ്ര​ധാ​ന തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

മു​ന്പു സ​ഭ​യ്ക്ക് പു​റ​ത്തു​ള്ള ലോ​ബി​യി​ലെ ര​ജി​സ്റ്റ​റി​ല്‍ ഒ​പ്പി​ട്ടോ മ​റ്റ് കൗ​ണ്ട​റു​ക​ളി​ലോ ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്താ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ പു​തി​യ നി​യ​മ​പ്ര​കാ​രം സ​ഭ​യ്ക്കു​ള്ളി​ലെ ഓ​രോ അം​ഗ​ത്തി​ന്‍റെ​യും സീ​റ്റി​ലു​ള്ള മ​ള്‍​ട്ടി​മീ​ഡി​യ ക​ണ്‍​സോ​ളി​ലൂ​ടെ മാ​ത്ര​മേ ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കൂ.

എം​പി​മാ​രു​ടെ വി​ര​ല​ട​യാ​ളം ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്തു​ക. ഇ​ത് ഹാ​ജ​ര്‍ നി​ല​യി​ല്‍ കൂ​ടു​ത​ല്‍ സു​താ​ര്യ​ത​യും കൃ​ത്യ​ത​യും ഉ​റ​പ്പാ​ക്കും. സ​ഭ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ന്ന സ​മ​യ​ത്തോ ബ​ഹ​ളം മൂ​ലം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ന്ന സ​മ​യ​ത്തോ ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യി​ല്ല. സ​ഭ കൃ​ത്യ​മാ​യി ന​ട​ക്കു​മ്പോ​ള്‍ മാ​ത്ര​മേ ഈ ​ഡി​ജി​റ്റ​ല്‍ സം​വി​ധാ​നം പ്ര​വ​ര്‍​ത്തി​ക്കു​ക​യു​ള്ളൂ.

സ​ഭ​യ്ക്കു പു​റ​ത്ത് ഒ​പ്പി​ട്ട ശേ​ഷം ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​തെ പോ​കു​ന്ന രീ​തി ഒ​ഴി​വാ​ക്കാ​നും സ​ഭ​യ്ക്കു​ള്ളി​ല്‍ എം​പി​മാ​രു​ടെ സാ​ന്നി​ധ്യം പ​ര​മാ​വ​ധി ഉ​റ​പ്പാ​ക്കാ​നു​മാ​ണ് ഈ ​നീ​ക്കം. പ്ര​ധാ​ന​മ​ന്ത്രി, കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍, പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്നി​വ​ര്‍​ക്ക് സ​ഭ​യി​ല്‍ ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ലാ​ത്ത​തി​നാ​ല്‍ അ​വ​ര്‍​ക്ക് ഈ ​പു​തി​യ നി​യ​മം ബാ​ധ​ക​മാ​യി​രി​ക്കി​ല്ല.

ജ​നു​വ​രി 28-ന് ​ആ​രം​ഭി​ക്കു​ന്ന ബ​ജ​റ്റ് സ​മ്മേ​ള​നം മു​ത​ലാ​ണ് ഈ ​പ​രി​ഷ്‌​കാ​രം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്താ​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ എം​പി​മാ​ര്‍​ക്ക് ല​ഭി​ക്കു​ന്ന ദൈ​നം​ദി​ന അ​ല​വ​ന്‍​സു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

സ​ഭ​യെ പൂ​ര്‍​ണ​മാ​യും ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തി​ന്‍റെ​യും ന​ട​പ​ടി​ക​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് ഈ ​മാ​റ്റം. ഇ​തി​നാ​യി ലോ​ക്‌​സ​ഭ​യി​ലെ ഓ​രോ സീ​റ്റി​ലും ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഇ​തി​ന​കം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment