വൈ​റ്റ​മി​ൻ എ,സി, പി​ന്നെ ധാ​ര​ളം വി​റ്റാ​മി​നു​ക​ളും; ചു​ട്ടു​പൊ​ള്ളു​ന്ന പ​ക​ലി​ൽ ആ​ശ്വാ​സ​മേ​കാ​ന്‍ വ​ഴി നീ​ളെ ത​ണ്ണി​മ​ത്ത​ന്‍ ക​ച്ച​വ​ട​ക്കാ​ർ

​​കോ​​ട്ട​​യം: പ​​ക​​ല്‍​ച്ചൂ​​ട് 37 ഡി​​ഗ്രി ക​​ട​​ന്ന​​തോ​​ടെ വീ​​ടി​​നു പു​​റ​​ത്തി​​റ​​ങ്ങി​​യാ​​ല്‍ പൊ​​ള്ളും. എ​​ത്ര വെ​​ള്ളം കു​​ടി​​ച്ചാ​​ലും ദാ​​ഹം തീ​​രി​​ല്ല. വീ​​ടു​​ക​​ളി​​ല്‍ മോ​​രും വെ​​ള്ള​​വും ദാ​​ഹ​​ശ​​മ​​നി​​യും നാ​​ര​​ങ്ങാ വെ​​ള്ള​​വും ക​​ഞ്ഞി​​വെ​​ള്ള​​വു​​മൊ​​ക്കെ കു​​ടി​​ച്ച് ഒ​​രു​​വി​​ധം ആ​​ശ്വ​​സി​​ക്കാം. യാ​​ത്ര പോ​​യാ​​ല്‍ കൂ​​ള്‍ ബാ​​റു​​ക​​ളെ ആ​​ശ്ര​​യി​​ക്കു​​ക​​യേ നി​​വൃ​​ത്തി​​യു​​ള്ളൂ.

പ​​ക്ഷേ വ​​ഴി​​യോ​​ര​​ക്ക​​ട​​ക​​ളി​​ലെ വെ​​ള്ള​​വും ഐ​​സു​​മൊ​​ക്കെ മ​​ഞ്ഞ​​പ്പി​​ത്ത​​വും വ​​യ​​റ്റി​​ല​​സു​​ഖ​​വും വ​​രു​​ത്തു​​മോ എ​​ന്നു ഭ​​യ​​പ്പെ​​ട​​ണം. അ​​തു​​കൊ​​ണ്ടാ​​ണ് പ​​ഴ​​ങ്ങ​​ള്‍ വാ​​ങ്ങി ക​​ഴി​​ക്കാ​​ന്‍ പ​​ല​​ര്‍​ക്കും താ​​ത്പ​​ര്യം.ക​​രി​​ക്കു​​വി​​ല 40-50 രൂ​​പ​​യാ​​യി. ഓ​​റ​​ഞ്ചി​​നും മാ​​ത​​ള​​ത്തി​​നും ന​​ല്ല വി​​ല​​യാ​​ണ്. വി​​ല​​യി​​ല്‍ ഭേ​​ദം ത​​ണ്ണി​​മ​​ത്ത​​നാ​​ണ്. വ​​ട​​ക്ക​​ന്‍ ജി​​ല്ല​​ക​​ളി​​ലും ത​​മി​​ഴ് നാ​​ട്ടി​​ലും​​നി​​ന്ന് ലോ​​ഡ് ക​​ണ​​ക്കി​​നാ​​ണ് ദി​​വ​​സ​​വും ത​​ണ്ണി​​മ​​ത്ത​​നെ​​ത്തു​​ന്ന​​ത്.

വി​​ല്‍​പ​​ന കി​​ലോ​​യ്ക്ക് 23-30 നി​​ര​​ക്കി​​ലാ​​ണ്. കി​​ര​​ണ്‍, ഷു​​ഗ​​ര്‍ ബേ​​ബി, മ​​ഞ്ഞ തു​​ട​​ങ്ങി വി​​വി​​ധ ത​​ണ്ണി​​മ​​ത്ത​​ന്‍ ഇ​​ന​​ങ്ങ​​ള്‍ വി​​പ​​ണി​​യി​​ലു​​ണ്ട്. തൃ​​ശൂ​​ര്‍ മു​​ത​​ല്‍ കാ​​സ​​ര്‍​ഗോ​​ഡ് വ​​രെ പാ​​ട​​ങ്ങ​​ളി​​ലും നീ​​ര്‍​വാ​​ര്‍​ച്ച​​യു​​ള്ള ഇ​​ട​​ങ്ങ​​ളി​​ലും ത​​ണ്ണി​​ത്ത​​ന്‍ കൃ​​ഷി​​യു​​ണ്ട്. വേ​​ന​​ല്‍​ക്കാ​​ല​​ത്ത് തു​​ള്ളി​​ന​​ന കൊ​​ടു​​ത്താ​​ലേ ന​​ല്ല ഫ​​ലം ല​​ഭി​​ക്കൂ. കൂ​​ടാ​​തെ കോ​​യ​​മ്പ​​ത്തൂ​​ര്‍, മ​​ധു​​ര ജി​​ല്ല​​ക​​ളി​​ല്‍​നി​​ന്നും ത​​ണ്ണി​​മ​​ത്ത​​ന്‍ എ​​ത്തു​​ന്നു​​ണ്ട്.

ത​​ണ്ണി​​മ​​ത്ത​​നി​​ല്‍ അ​​ട​​ങ്ങി​​യ ഉ​​യ​​ര്‍​ന്ന അ​​ള​​വി​​ലു​​ള്ള ജ​​ലാം​​ശം ഡി ​​ഹൈ​​ഡ്രേ​​ഷ​​ന്‍ ഒ​​ഴി​​വാ​​ക്കാ​​നും ശ​​രീ​​ര താ​​പ​​നി​​ല നി​​യ​​ന്ത്രി​​ക്കാ​​നും സ​​ഹാ​​യി​​ക്കും. ഇ​​വ​​യി​​ല​​ട​​ങ്ങി​​യ വൈ​​റ്റ​​മി​​ന്‍ എ, ​​സി, ലൈ​​ക്കോ​​പീ​​ന്‍, പൊ​​ട്ടാ​​സ്യം, മ​​ഗ്‌​​നീ​​ഷ്യം തു​​ട​​ങ്ങി​​യ വി​​റ്റാ​​മി​​നു​​ക​​ളും ധാ​​തു​​ക്ക​​ളും രോ​​ഗ​​പ്ര​​തി​​രോ​​ധ ശേ​​ഷി വ​​ര്‍​ധി​​പ്പി​​ക്കാ​​നും ഹൃ​​ദ​​യാ​​രോ​​ഗ്യം മെ​​ച്ച​​പ്പെ​​ടു​​ത്താ​​നും സ​​ഹാ​​യി​​ക്കു​​ന്നു.

ജ്യൂ​​സാ​​ക്കി​​യും ക​​ഷ്ണ​​ങ്ങ​​ളാ​​ക്കി​​യും ത​​ണ്ണി​​മ​​ത്ത​​ന്‍ ക​​ഴി​​ച്ചു ചൂ​​ടി​​നെ പ്ര​​തി​​രോ​​ധി​​ക്കാം. ഫെ​​ബ്രു​​വ​​രി മു​​ത​​ല്‍ ഏ​​പ്രി​​ല്‍ വ​​രെ വ​​ഴി​​യോ​​ര​​ങ്ങ​​ളി​​ലെ താ​​ര​​മാ​​യി​​രി​​ക്കും ത​​ണ്ണ​​മ​​ത്ത​​ന്‍.

Related posts

Leave a Comment