ശ​ശി​ക​ല​യു​ടെ സ​ത്യ​സ​ന്ധ​ത​യ്ക്ക് പൊ​ന്നി​നേ​ക്കാ​ൾ തി​ള​ക്കം; വ​ഴി​യി​ൽ കി​ട​ന്ന് കി​ട്ടി​യ 5 പ​വ​ന്‍റെ മാ​ല തി​രി​കെ ന​ൽ​കി


തൊ​ടു​പു​ഴ: ശു​ചീ​ക​ര​ണ ജോ​ലി​ക്കി​ട​യി​ല്‍ ക​ള​ഞ്ഞു കി​ട്ടി​യ അ​ഞ്ച് പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല തി​രി​കെ ഏ​ല്‍​പ്പി​ച്ച് ഫെ​ഡ​റ​ല്‍ ബാ​ങ്ക് പാ​ര്‍​ട്ട് ടൈം ​ശു​ചീ​ക​ര​ണത്തൊ​ഴി​ലാ​ളി. മ​ണ​ക്കാ​ട് സ്വ​ദേ​ശി​നി ഒ.​ആ​ര്‍. ശ​ശി​ക​ല​യാ​ണ് അ​ഞ്ചു ല​ക്ഷ​ത്തി​നു​മേ​ല്‍ വി​ല വ​രു​ന്ന സ്വ​ര്‍​ണം തി​രി​കെ ന​ല്‍​കി മാ​തൃ​ക​യാ​യ​ത്. ക​രി​മ​ണ്ണൂ​ര്‍ മു​ള​പ്പു​റം സ്വ​ദേ​ശി​നി ഷേ​ര്‍​ളി കു​ര്യാ​ക്കോ​സി​ന്‍റെ സ്വ​ര്‍​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഫെ​ഡ​റ​ല്‍ ബാ​ങ്കി​ല്‍ ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​രി​യാ​യി വി​ര​മി​ച്ച ശ​ശി​ക​ല അ​വി​ടെ​ത്ത​ന്നെ ഇ​പ്പോ​ള്‍ താ​ത്കാ​ലി​ക​മാ​യി ജോ​ലി നോ​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​ന്‍​പ​തോ​ടെ മ​ങ്ങാ​ട്ടു ക​വ​ല ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന് മു​ന്നി​ല്‍​നി​ന്നാ​ണ് ശു​ചീ​ക​ര​ണ​ത്തി​നി​ട​യി​ല്‍ അ​ഞ്ച് പ​വ​ന്‍റെ മാ​ല ശ​ശി​ക​ല​യ്ക്ക് ല​ഭി​ക്കു​ന്ന​ത്. മാ​ലി​ന്യ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കി​ട​ന്ന ക​വ​റി​ലാ​യി​രു​ന്നു മാ​ല ഉ​ണ്ടാ​യി​രു​ന്ന​ത്. ക​വ​റു​ള്‍​പ്പെ​ടെ മാ​ലി​ന്യ​വീ​പ്പ​യി​ല്‍ ക​ള​യാ​ന്‍ കൊ​ണ്ടു​പോ​യെ​ങ്കി​ലും ഇ​തി​നി​ടെ ക​വ​ര്‍ അ​ഴി​ച്ചു നോ​ക്കി​യ​പ്പോ​ഴാ​ണ് മാ​ല ക​ണ്ട​ത്.

മാ​ല ഉ​ട​ന്‍​ത​ന്നെ ബാ​ങ്ക് മാ​നേ​ജ​ര്‍ സു​ബി​ന്‍ സ​ണ്ണി​യെ ഏ​ല്‍​പ്പി​ച്ചു. സ്വ​ര്‍​ണ​മാ​ണെ​ന്ന് ഉ​റ​പ്പി​ച്ച ശേ​ഷം മാ​നേ​ജ​ര്‍ സ്വ​ര്‍​ണം തൊ​ടു​പു​ഴ സ്റ്റേ​ഷ​നി​ല്‍ ഏ​ല്‍​പ്പി​ച്ചു. തു​ട​ര്‍​ന്ന് മാ​ല​യു​ടെ ഉ​ട​മ​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യും സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യും അ​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഉ​ട​മ​യാ​യ ഷേ​ര്‍​ളി വി​വ​ര​മ​റി​ഞ്ഞ​ത്.

വ്യാ​ഴാ​ഴ്ച ബാ​ങ്കി​ല്‍​നി​ന്ന് പ​ണം എ​ടു​ക്കാ​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ബാ​ഗി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഷേ​ര്‍​ളി​യു​ടെ മാ​ല ന​ഷ്ട​പ്പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഷേ​ര്‍​ളി കു​ടും​ബ​സ​മേ​തം സ്റ്റേ​ഷ​നി​ല്‍ എ​ത്തി സി​ഐ ടി.​ജി. രാ​ജേ​ഷി​ല്‍​നി​ന്ന് മാ​ല കൈ​പ്പ​റ്റി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ മ​നോ​ജ് കോ​ക്കാ​ട്ട്, ശ​ശി​ക​ല തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. സ്വ​ര്‍​ണം പ​വ​ന് ഒ​രു ല​ക്ഷ​ത്തി​നു മേ​ല്‍ വി​ല​യെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​ശി​ക​ല​യു​ടെ സ​ത്യ​സ​ന്ധ​ത​യ്ക്ക് തി​ള​ക്ക​മേ​റി. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ശ​ശി​ക​ല​യെ അ​ഭി​ന​ന്ദി​ച്ചു.

Related posts

Leave a Comment