കാ​ണി​ക​ളെ ചി​രി​പ്പി​ച്ചും വി​സ്മ​യി​പ്പി​ച്ചും വേ​ദി​ക​ള്‍ കീ​ഴ​ട​ക്കി പി.​ടി. ര​തീ​ഷ്; സൈ​നി​ക​നാ​യി രാ​ജ്യ​സേ​വ​ന​മ​നു​ഷ്ഠി​ച്ച​പ്പോ​ഴും ക​ല​യെ കൈ​വി​ട്ടി​ല്ല

നെ​ടു​ങ്ക​ണ്ടം: മാ​ജി​ക്കും മി​മി​ക്രി​യും കോ​ര്‍​ത്തി​ണ​ക്കി വേ​ദി​ക​ള്‍ കീ​ഴ​ട​ക്കു​ന്ന പി.​ടി. ര​തീ​ഷ് കാ​ലി​ക്ക​റ്റ് വേ​ള്‍​ഡ് വൈ​ഡ് ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ് നേ​ടി. 300 മ​ജീ​ഷ്യ​ന്‍​മാ​ര്‍ ഒ​രേ സ​മ​യം ഒ​രേ വേ​ദി​യി​ല്‍ മാ​ജി​ക് അ​വ​ത​രി​പ്പി​ച്ച​താ​ണ് ര​തീ​ഷി​നെ റി​ക്കാ​ർ​ഡി​ന് ഉ​ട​മ​യാ​ക്കി​യ​ത്. ഇ​തി​നു മു​മ്പും ഗി​ന്ന​സ് വേ​ള്‍​ഡ് റി​ക്കാ​ർ​ഡും ഇ​ന്ത്യാ വേ​ള്‍​ഡ് റി​ക്കാ​ർ​ഡും ര​തീ​ഷി​നെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. 44കാ​ര​നാ​യ ഇ​ദ്ദേ​ഹം 17 വ​ര്‍​ഷം ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യി​ല്‍ സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

ഇ​പ്പോ​ള്‍ നെ​ടു​ങ്ക​ണ്ടം എ​ന്‍​സി​സി ബ​റ്റാ​ലി​യ​നി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം 32 വ​ര്‍​ഷ​മാ​യി മാ​ജി​ക്കും മി​മി​ക്രി​യും ഒ​രേ​പോ​ലെ വേ​ദി​ക​ളി​ല്‍ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ്.ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യി​രി​ക്കെ​യാ​ണ് ര​തീ​ഷ് മാ​യാ​ജാ​ല​ത്തി​ന്‍റെ ലോ​ക​ത്തേ​ക്കും ശ​ബ്ദാ​നു​ക​ര​ണ ക​ല​യി​ലേ​ക്കും എ​ത്തു​ന്ന​ത്. ചു​റ്റു​പാ​ടു​ക​ളും പ്ര​കൃ​തി​യു​മൊ​ക്കെ​യാ​ണ് ര​തീ​ഷി​ന്‍റെ ശ​ബ്ദാ​നു​ക​ര​ണ ക​ല​യി​ലെ താ​ര​ങ്ങ​ള്‍.

സൈ​നി​ക​നാ​യി രാ​ജ്യ​ത്തി​നു​വേ​ണ്ടി സേ​വ​ന​മ​നു​ഷ്ഠി​ച്ച കാ​ല​ത്തും മാ​ജി​ക്കും മി​മി​ക്രി​യും ഉ​പേ​ക്ഷി​ച്ചി​ല്ല. സൈ​നി​ക സേ​വ​ന​ത്തി​ല്‍​നി​ന്നു വി​ര​മി​ച്ച​തോ​ടെ ക​ലാ രം​ഗ​ത്ത് കൂ​ടു​ത​ല്‍ സ​ജീ​വ​മാ​യി.ഇ​തി​നി​ടെ​യാ​ണ് നെ​ടു​ങ്ക​ണ്ടം എ​ന്‍​സി​സി ബെ​റ്റാ​ലി​യ​നി​ല്‍ ജോ​ലി ല​ഭി​ച്ച​ത്. ജോ​ലി​ത്തി​ര​ക്കു​ക​ള്‍​ക്കി​ട​യി​ലും വി​വി​ധ വേ​ദി​ക​ളി​ല്‍ മാ​ജി​ക് അ​വ​ത​രി​പ്പി​ക്കാ​ന്‍ ര​തീ​ഷ് സ​മ​യം ക​ണ്ടെ​ത്താ​റു​ണ്ട്.

ഇ​തി​നോ​ട​കം ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി നൂ​റു​ക​ണ​ക്കി​ന് വേ​ദി​ക​ളി​ലും വി​വി​ധ ടി​വി ഷോ​ക​ളി​ലും പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച് കൈ​യ​ടി നേ​ടി​യി​ട്ടു​ണ്ട് ഈ ​ക​ലാ​കാ​ര​ന്‍.കോ​ഴി​ക്കോ​ട് ന​ടു​വ​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​ണ് ര​തീ​ഷ്. രാ​ഖി​യാ​ണ് ഭാ​ര്യ. ആ​ദി​ദേ​വ്, ആ​ര്യ​ദേ​വ് എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.

Related posts

Leave a Comment