‘ചാ​ന​ലി​ൽ ഇ​പ്പോ​ൾ ക​ണ്ട വി​വ​രം മാ​ത്ര​മേ അ​റി​യാ​വൂ,പൂ​ർ​ണ​രൂ​പം അ​റി​ഞ്ഞ​തി​നു ശേ​ഷം മ​റു​പ​ടി പ​റ​യാം,ഈ ​ച​ർ​ച്ച ഇ​പ്പോ​ൾ വേ​ണ്ട’: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ൻ‌​ഡി​പി​യു​മാ​യു​ള്ള ഐ​ക്യ​ത്തി​ൽ നി​ന്ന് എ​ൻ​എ​സ്എ​സ് പി​ന്മാ​റി​യ വി​ഷ​യ​ത്തി​ൽ ത​ത്കാ​ലം പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് എ​സ്എ​ൻ‍​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.

ചാ​ന​ലി​ൽ ഇ​പ്പോ​ൾ ക​ണ്ട വി​വ​രം മാ​ത്ര​മേ അ​റി​യാ​വൂ. ചാ​ന​ലി​ൽ ക​ണ്ട​തു​കൊ​ണ്ട് മാ​ത്രം അ​തി​ൽ ഒ​രു മ​റു​പ​ടി പ​റ​യു​ന്ന​ത് ശ​രി​യ​ല്ല. പൂ​ർ​ണ​രൂ​പം അ​റി​ഞ്ഞ​തി​നു ശേ​ഷം മ​റു​പ​ടി പ​റ​യാം. അ​തി​നാ​ൽ ഇ​തി​നെ​പ്പ​റ്റി ഒ​രു ചോ​ദ്യ​ങ്ങ​ളോ മ​റു​പ​ടി​യോ പ​റ​യു​ന്ന​ത് അ​പ്ര​സ​ക്ത​മാ​ണ്. ഈ ​ച​ർ​ച്ച ഇ​പ്പോ​ൾ വേ​ണ്ട. കു​റ​ച്ചു ക​ഴി​യ​ട്ടെ​യെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, , പെ​രു​ന്ന​യി​ൽ ചേ​ർ​ന്ന എ​ൻ​എ​സ്എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​മാ​ണ് എ​എ​സ്‍​എ​സ്-​എ​സ്എ​ൻ​ഡി​പി ഐ​ക്യ​നീ​ക്കം ത​ള്ളി​യ​ത്. ഐ​ക്യ​ശ്ര​മം ഇ​പ്പോ​ഴ​ത്തെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​രാ​ജ​യ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Related posts

Leave a Comment