നമ്മളിൽ പകുതി ആളുകളെങ്കിലും ടിപ്പ് കൊടുക്കാറുണ്ട്. അതിപ്പോ ഹോട്ടലിൽ ആയാലും സെക്യൂരിറ്റിക്കാരനായാലും ഡെലിവറി ബോയിക്കാണെങ്കിലുമൊക്കെ എപ്പോഴെങ്കിലുമൊക്കെ ടിപ്പ് കൊടുത്തിട്ടുണ്ടാകും. കാൺപൂരിലെ ഒരു റാപ്പിഡോ ഡ്രൈവർ ടിപ്പ് ലഭിച്ചിട്ടും അത് നിരസിച്ചു എന്ന് പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്.
ആയുഷ് എന്ന യുവാവ് യാത്രയ്ക്കായി റാപ്പിഡോ തെരഞ്ഞെടുത്തു. കാൺപൂരിലേക്കാണ് ആയുഷിനു പോകേണ്ടിയിരുന്നത്. 55 രൂപ ആയിരുന്നു ചാർജ്. കാൺരൂരിലെത്തിയ ശേഷം ആയുഷ് തന്റെ റാപ്പിഡോ ഡ്രൈവർക്കായി 60 രൂപ കൊടുത്തു. എന്നാൽ ഡ്രൈവർ അത് വാങ്ങാൻ കൂട്ടാക്കിയില്ല.
ആയുഷ് റാപ്പിഡോ ഡ്രൈവറുടെ പ്രവർത്തിയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചു. കാൺപൂരിലുള്ള ആളുകൾ ഇനിയും ടിപ്പ് എന്താണെന്ന് അറിഞ്ഞിട്ടില്ല. എന്നു പറഞ്ഞായിരുന്നു ആയുഷിന്റെ വിമർശനം. എന്നാൽ പോസ്റ്റ് പങ്കുവച്ചത് ആയുഷിനു തന്നെ വിന ആയി.
ഭിക്ഷക്കാർ പോലും ഇക്കാലത്ത് പത്ത് രൂപയിൽ കുറവ് വാങ്ങില്ലന്നാണ് പലരും അഭിപ്രായപ്പെട്ടത്. ആ സ്ഥാനത്ത് ആ ഡ്രൈവർ ചെയ്തത് എന്തുകൊണ്ടും വളരെ നല്ല കാര്യമാണെന്നാണ് പലരും പറഞ്ഞത്.
