10 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ എ​ക്‌​സൈ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 48,371 എ​ന്‍​ഡി​പി​എ​സ് കേ​സു​ക​ൾ; കു​റ​വ് കേസുകൾ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ എ​ക്‌​സൈ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 48,371 എ​ന്‍​ഡി​പി​എ​സ് കേ​സു​ക​ള്‍. 2016 മു​ത​ല്‍ 2026 ജ​നു​വ​രി 20 വ​രെ വി​ദ്യാ​ര്‍​ഥി- വി​ദ്യാ​ര്‍​ഥി​നി​ക​ള്‍, യു​വ​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട കേ​സു​ക​ളു​ടെ ക​ണ​ക്കാ​ണി​ത്.ഇ​ക്കാ​ല​യ​ള​വി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ എ​ന്‍​ഡി​പി​എ​സ് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്.

8,313 എ​ന്‍​ഡി​പി​എ​സ് കേ​സു​ക​ളാ​ണ് ഇ​വി​ടെ നി​ന്ന് റി​പ്പോ​ര്‍​ട്ടാ​യ​ത്. 5,696 കേ​സു​ക​ളു​മാ​യി തൃ​ശൂ​ര്‍ ജി​ല്ല ര​ണ്ടാം സ്ഥാ​ന​ത്തും 5,694 കേ​സു​ക​ളു​മാ​യി ഇ​ടു​ക്കി മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്. കു​റ​വ് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് കാ​സ​ര്‍​ഗോ​ഡ് നി​ന്നാ​ണ്- 1,262 കേ​സു​ക​ള്‍.

ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ മ​റ്റു വ​കു​പ്പു​ക​ളു​മാ​യി ചേ​ര്‍​ന്ന് 5,209.58 കി​ലോ ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. 14,494 ക​ഞ്ചാ​വ് ചെ​ടി​ക​ളും 2,327.12 ഗ്രാം ​ഹാ​ഷി​ഷും 666.51 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും 427.914 ഗ്രാം ​ഹെ​റോ​യി​നും പി​ടി​ച്ചെ​ടു​ക്കു​ക​യു​ണ്ടാ​യി.

54.9630 ഗ്രാം- ​ബ്രൗ​ണ്‍​ഷു​ഗ​ര്‍, 454.862 ഗ്രാം – ​എം​ഡി​എം​എ, 0.815 ഗ്രാം – ​എ​ല്‍​എ​സ്ഡി, 2273.65 ഗ്രാം – ​ച​ര​സ്, 75 ഗ്രാം- ​ഒ​പ്പി​യം, 1.301.99 ഗ്രാം – ​നൈ​ട്രോ സെ​പാം ടാ​ബ്, 752.359 ഗ്രാം- ​മെ​താ​ഫി​റ്റ​മി​ന്‍- 234 ഗ്രാം- ​ആം​ഫി​റ്റ​മി​ന്‍ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു.

പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന്‍റെ വി​പ​ണി വി​ല 146,13,78,897 രൂ​പ​യാ​ണ്. ഹാ​ഷി​ഷ് ഓ​യി​ല്‍- 272,24,72,710 രൂ​പ, ഹെ​റോ​യി​ന്‍- 8,29,80,900 രൂ​പ, ബ്രൗ​ണ്‍​ഷു​ഗ​ര്‍- 54,01,780 രൂ​പ, എം​ഡി​എം​എ- 60,99,81,973 രൂ​പ, കൊ​ക്കൈ​ന്‍- 42,51,050 രൂ​പ, ഒ​പ്പി​യം-28,91,685 രൂ​പ, മെ​താ​ഫി​റ്റ​മി​ന്‍- 65,66,35,360 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ്.

  • സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment