ഇന്ത്യൻ ഫാഷൻ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മലയാളി താരം പാർവതി തിരുവോത്ത്. വെറൈറ്റി മാസികയുടെ ഇന്ത്യൻ ലോഞ്ചിലാണ് പാർവതി തിളങ്ങിയത്. ബോളിവുഡ് താരങ്ങൾക്കൊപ്പം അൾട്രാ ഗ്ലാമറസ് ലുക്കിലാണ് താരം പരിപാടിക്കെത്തിയത്.
കറുപ്പ് നിറത്തിലുള്ള വൺ ഷോൾഡർ സ്ട്രാപ് ഗൗണായിരുന്നു പാർവതിയുടെ ഔട്ട്ഫിറ്റ്. ഇതിനൊപ്പം ഹെവി ചോക്കറും കമ്മലും ആഭരണമായി അണിഞ്ഞു. മുടി പിന്നിക്കെട്ടിയ ഹെയർസ്റ്റൈലാണ് പരീക്ഷിച്ചത്.
കഴിഞ്ഞ കുറച്ച് നാളുകളായി പൊതു ചടങ്ങിൽ വ്യത്യസ്തമായ സ്റ്റൈലിഷ് ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. പാർവതിയുടെ ഈ ഗ്ലാമറസ് ഔട്ട്ലുക്ക് പ്രേക്ഷകർക്കിടയിൽ എന്തായാലും ചർച്ച ആയിട്ടുണ്ട്.
മൃണാൾ ഠാക്കൂർ, നിമ്രത് കൗർ, സണ്ണി ലിയോണി, മാളവിക മോഹനൻ, രാകുൽ സിംഗ് തുടങ്ങി നിരവധി നായികമാർ ചടങ്ങിൽ പങ്കെടുത്തു.പ്രഥമദൃഷ്ട്യാ കുറ്റക്കാർ, നോബഡി എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന പാർവതിയുടെ മറ്റു സിനിമകൾ.
