വൈപ്പിൻ: ക്ഷേത്രവളപ്പിൽ തൈപ്പൂയ അഭിഷേകത്തിന് ക്യൂനിന്നിരുന്ന വയോധികയുടെ മൂന്നര പവന്റെ സ്വർണമാല മോഷണം പോയതായി പരാതി. മാലിപ്പുറം കേളങ്ങനേഴത്ത് സകലേശ്വരന്റെ ഭാര്യ കാന്തിമതി (72) യുടെ മാലയാണ് മോഷണം പോയത്.
തൈപ്പൂയ ദിവസം രാവിലെ എളങ്കുന്നപുഴ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പരിസരത്താണ് സംഭവം. രാവിലെ പോലീസുകാരനായ മകനുമൊരുമിച്ച് ക്ഷേത്രത്തിൽ വന്നതാണ്. അഭിഷേകം കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിന് പുറത്ത് എത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ടതായി അറിയുന്നത്.
ക്യൂ നിന്ന സ്ഥലങ്ങളിലെല്ലാം പരിശോധിച്ചില്ലെങ്കിലും മാല കണ്ടെത്താനായില്ല.തുടർന്ന് ഞാറക്കൽ പോലീസിൽ പരാതി നൽകി.
