ഭ​ക്തി​യി​ൽ എ​ല്ലാം മ​റ​ന്നു നി​ന്നു; ക്ഷേ​ത്ര വ​ള​പ്പി​ൽ ക്യൂ​നി​ന്ന വ​യോ​ധി​ക​യു​ടെ മൂ​ന്ന​ര പ​വ​ന്‍റെ മാ​ല മോ​ഷ​ണം പോ​യി; പ​രാ​തി ന​ൽ​കി വ​യോ​ധി​ക

വൈ​പ്പി​ൻ: ക്ഷേ​ത്ര​വ​ള​പ്പി​ൽ തൈ​പ്പൂ​യ അ​ഭി​ഷേ​ക​ത്തി​ന് ക്യൂ​നി​ന്നി​രു​ന്ന വ​യോ​ധി​ക​യു​ടെ മൂ​ന്ന​ര പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. മാ​ലി​പ്പു​റം കേ​ള​ങ്ങ​നേ​ഴ​ത്ത് സ​ക​ലേ​ശ്വ​ര​ന്‍റെ ഭാ​ര്യ കാ​ന്തി​മ​തി (72) യു​ടെ മാ​ല​യാ​ണ് മോ​ഷ​ണം പോ​യ​ത്.

തൈ​പ്പൂ​യ ദി​വ​സം രാ​വി​ലെ എ​ള​ങ്കു​ന്ന​പു​ഴ സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര പ​രി​സ​ര​ത്താ​ണ് സം​ഭ​വം. രാ​വി​ലെ പോ​ലീ​സു​കാ​ര​നാ​യ മ​ക​നു​മൊ​രു​മി​ച്ച് ക്ഷേ​ത്ര​ത്തി​ൽ വ​ന്ന​താ​ണ്. അ​ഭി​ഷേ​കം ക​ഴി​ഞ്ഞ് തി​രി​ച്ച് ക്ഷേ​ത്ര​ത്തി​ന് പു​റ​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് മാ​ല ന​ഷ്ട​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്.

ക്യൂ ​നി​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം പ​രി​ശോ​ധി​ച്ചി​ല്ലെ​ങ്കി​ലും മാ​ല ക​ണ്ടെ​ത്താ​നാ​യി​ല്ല.​തു​ട​ർ​ന്ന് ഞാ​റ​ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Related posts

Leave a Comment