4 ലി​റ്റ​ർ ഗോ​വ​ൻ മ​ദ്യം കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മം; പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക്ക് മൂ​ന്നു വ​ര്‍​ഷം ത​ട​വും ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ​യും

കൊ​ച്ചി: ഗോ​വ​യി​ൽ മാ​ത്രം വി​ൽ​ക്കാ​ൻ അ​നു​മ​തി​യു​ള്ള നാ​ല​ര ലി​റ്റ​ര്‍ വി​ദേ​ശ മ​ദ്യം ആ​റ് കു​പ്പി​ക​ളി​ലാ​ക്കി കേ​ര​ള​ത്തി​ൽ വി​ൽ​ക്കാ​നാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന യു​വാ​വി​ന് മൂ​ന്നു വ​ര്‍​ഷം ത​ട​വും ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അ​ഭി​ജി​ത്ത് ജി. ​നാ​യ​ര്‍(25)​ക്കെ​തി​രെ എ​റ​ണാ​കു​ളം റെ​യി​ല്‍​വേ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്ഐ പി.​ആ​ര്‍. ര​തീ​ഷ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ എ​റ​ണാ​കു​ളം സെ​ക്ക​ൻ​ഡ് അ​സി​സ്റ്റ​ന്‍റ് സെ​ഷ​ന്‍​സ് ജ​ഡ്ജ് രേ​ഷ്മ ശ​ശി​ധ​ര​നാ​ണ് ശി​ക്ഷി​ച്ച​ത്.

2023 ഓ​ഗ​സ്റ്റ് 15ന് ​നേ​ത്രാ​വ​തി എ​ക്‌​സ്പ്ര​സ് ട്രെ​യി​നി​ലാ​ണ് പ്ര​തി അ​ന​ധി​കൃ​ത​മാ​യി കേ​ര​ള​ത്തി​ലേ​ക്ക് മ​ദ്യം കൊ​ണ്ടു​വ​ന്ന​ത്.

അ​ഡീ​ഷ​ണ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ സു​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍. എ​റ​ണാ​കു​ളം റെ​യി​ല്‍​വേ പോ​ലീ​സ് എ​സ്ഐ ഇ.​കെ. അ​നി​ല്‍​കു​മാ​റും സം​ഘ​വു​മാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

Related posts

Leave a Comment