വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ മ​ത്സ​രി​ക്കു​മെ​ന്നു മു​ര​ളീ​ധ​ര​ൻ; ക​രു​ത്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ രം​ഗ​ത്തി​റ​ക്കാ​ൻ ബി​ജെ​പി; എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ വി.​കെ.​പ്ര​ശാ​ന്ത്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കെ.​മു​ര​ളീ​ധ​ര​ന്‍ ത​ന്‍റെ പ​ഴ​യ ത​ട്ട​ക​മാ​യ വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ മ​ത്സ​രി​ക്കും. വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത കെ. ​മു​ര​ളീ​ധ​ര​ന്‍ ഹൈ​ക്ക​മാ​ന്‍​ഡി​നെ അ​റി​യി​ച്ചു. നേ​ര​ത്തെ പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലും തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ലും മു​ര​ളീ​ധ​ര​ന്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന് പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ വ്യ​ക്ത​മാ​യ മ​റു​പ​ടി പ​റ​യാ​തെ പാ​ര്‍​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്നും മ​ത്സ​ര​ത്തി​നി​ല്ലെ​ന്നു​മാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്ന​ത്.

ഹൈ​ക്ക​മാ​ൻ​ഡ് ന​ട​ത്തി​യ വി​ജ​യ​സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പ്ര​ധാ​ന പേ​ര് മു​ര​ളീ​ധ​ര​ന്‍റേ​താ​യി​രു​ന്നു. മു​ര​ളി മ​ത്സ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പോ​സ്റ്റ​റു​ക​ള്‍ പ​തി​ച്ചി​രു​ന്നു. അ​ന്ന് വ​ള​ര്‍​ത്താ​നാ​ണോ നി​ഗ്ര​ഹി​ക്കാ​നാ​ണോ​യെ​ന്നാ​യി​രു​ന്നു മുരളീ ധരന്‍റെ പ്ര​തി​ക​ര​ണം.

2011, 2016 ലും ​വ​ട്ടി​യൂ​ര്‍​ക്കാ​വ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു മു​ര​ളി മ​ത്സ​രി​ച്ച് വി​ജ​യി​ച്ചി​രു​ന്നു. നി​യ​മ​സ​ഭാം​ഗ​മാ​യി​രി​ക്കെ ലോ​ക്‌​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​ന്‍ അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട്ടെ​ക്ക് പോ​കു​ക​യും ലോ​ക്‌​സ​ഭ​യി​ല്‍ വി​ജ​യം നേ​ടു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി രം​ഗ​പ്ര​വേ​ശം ചെ​യ്ത വി.​കെ. പ്ര​ശാ​ന്ത് വി​ജ​യം നേ​ടി.

ലോ​ക്‌​സ​ഭാം​ഗം ആ​യി​രി​ക്കെ നേ​മ​ത്ത് നി​ന്നു നി​യ​മ​സ​ഭ​യി​ലേ​ക്ക് കെ. ​മു​ര​ളീ​ധ​ര​ന്‍ മ​ത്സ​രി​ച്ച​ത് ബി​ജെ​പി​യു​ടെ വി​ജ​യ​സാ​ധ്യ​ത​യെ ബാ​ധി​ച്ചു. സി​പി​എ​മ്മി​ലെ വി.​ശി​വ​ന്‍​കു​ട്ടി വി​ജ​യി​ച്ചു.തൃ​ശൂ​രി​ല്‍​നി​ന്നു ലോ​ക്‌​സ​ഭ​യി​ലേ​ക്ക് കെ. ​മു​ര​ളീ​ധ​ര​ന്‍ മ​ത്സ​രി​ച്ചെ​ങ്കി​ലും ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.കെ. ​മു​ര​ളീ​ധ​ര​ന്‍ എ​വി​ടെ മ​ത്സ​രി​ച്ചാ​ലും പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്ന് ആ​ര്‍​എ​സ്എ​സ് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ബി​ജെ​പി​യു​ടെ നേ​മ​ത്തെ അ​ക്കൗ​ണ്ട് പൂ​ട്ടി​ച്ച​ത് കെ. ​മു​ര​ളീ​ധ​ര​നാ​യി​രു​ന്നു.

ഇ​തി​ല്‍ മു​ര​ളി ആ​വേ​ശം കൊ​ണ്ട​ത് ആ​ര്‍​എ​സ്എ​സ് ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മു​ര​ളി​യോ​ട് ക​ടു​ത്ത വി​രോ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ള്‍ ബി​ജെ​പി​യാ​ണ് ഭ​രി​ക്കു​ന്ന​ത്. മേ​യ​ര്‍ വി.​വി. രാ​ജേ​ഷി​ന്‍റെ വാ​ര്‍​ഡ് കൊ​ടു​ങ്ങാ​നു​രാ​ണ് എ​ന്ന പ്ര​ത്യേ​ക​ത​യും ഉ​ണ്ട്.എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി വി.​കെ. പ്ര​ശാ​ന്ത് ത​ന്നെ വ​രാ​നാ​ണു സാ​ധ്യ​ത. മു​ര​ളി​യെ നേ​രി​ടാ​ന്‍ ബി​ജെ​പി​യും ക​രു​ത്ത​നാ​യി സ്ഥാ​നാ​ര്‍​ഥി​യെ രം​ഗ​ത്തി​റ​ക്കാ​നാ​ണു സാ​ധ്യ​ത.

Related posts

Leave a Comment