ഇറേനിയൻ ഭരണകൂടത്തിനെതിരേ ലോകമെന്പാടും പ്രതിഷേധം  

മ്യൂ​ണി​ക്ക്: ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് ശ​നി​യാ​ഴ്ച ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ അ​ര​ങ്ങേ​റി​യ പ്ര​ക​ട​ന​ങ്ങ​ളി​ൽ പ​ത്തു ല​ക്ഷം പേ​ർ പ​ങ്കെ​ടു​ത്ത​താ​യി റി​പ്പോ​ർ​ട്ട്. ഇ​സ്‌​ലാ​മി​ക വി​പ്ല​വ​ത്തി​ൽ പു​റ​ത്താ​ക്ക​പ്പെ​ട്ട ഇ​റാ​നി​ലെ ഷാ ​രാ​ജ​വം​ശ​ത്തി​ന്‍റെ അ​ന്ത​രാ​വ​കാ​ശി റേ​സ പ​ഹ്‌​ല​വി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​ര​മാ​യി​രു​ന്നു പ്ര​ക​ട​ന​ങ്ങ​ൾ.

അ​ന്താ​രാ​ഷ്‌​ട്ര സു​ര​ക്ഷാ ഉ​ച്ച​കോ​ടി ന​ട​ന്ന ജ​ർ​മ​നി​യി​ടെ മ്യൂ​ണി​ക് ന​ഗ​ര​ത്തി​ൽ ര​ണ്ടു ല​ക്ഷം പേ​രു​ടെ റാ​ലി അ​ര​ങ്ങേ​റി. പ​ങ്കെ​ടു​ത്ത​വ​ർ ഷാ ​രാ​ജ​വം​ശ കാ​ല​ത്തെ ഇ​റേ​നി​യ​ൻ പ​താ​ക, ഇ​സ്രേ​ലി, അ​മേ​രി​ക്ക​ൻ പ​താ​ക​ക​ൾ, റേ​സാ പ​ഹ്‌​ല​വി​യു​ടെ ചി​ത്രം തു​ട​ങ്ങി​യ​വ വ​ഹി​ച്ചി​രു​ന്നു.

ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തെ അ​ടി​ച്ച​മ​ർ​ത്തി​യ ഇ​റേ​നി​യ​ൻ ഭ​ര​ണ​കൂ​ടം മാ​റ​ണ​മെ​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ങ്ങി. കാ​ന​ഡ​യി​ലെ ടൊ​റൊ​ന്‍റോ, അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ല​സ് ന​ഗ​ര​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ക​ട​ന​ങ്ങ​ളി​ൽ മൂ​ന്ന​ര ല​ക്ഷം വീ​തം പേ​ർ പ​ങ്കെ​ടു​ത്തു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ല​ണ്ട​ൻ, ആ​ഥ​ൻ​സ്, ബെ​ർ​ലി​ൻ, നി​ക്കോ​സ്യ, ടോ​ക്കി​യോ ന​ഗ​ര​ങ്ങ​ളി​ലും റാ​ലി​ക​ൾ അ​ര​ങ്ങേ​റി.

അ​മേ​രി​ക്ക ഇ​ട​പെ​ട​ണം: പ​ഹ്‌​ല​വി

മ്യൂ​ണി​ക്ക്: ഇ​റാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി സ​മ​യം പാ​ഴാ​ക്കു​ന്ന​തി​നു പ​ക​രം അ​മേ​രി​ക്ക സൈ​നി​ക ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് റേ​സാ പ​ഹ്‌​ല​വി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​റേ​നി​യ​ൻ ഭ​ര​ണ​കൂ​ടം ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണ്.​അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണം ത​ക​ർ​ച്ച വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​ക്കു ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

1979ലെ ​ഇ​സ്‌​ലാ​മി​ക വി​പ്ല​വ​ത്തി​ലാ​ണ് റേ​സാ പ​ഹ്‌​ല​വി​യു​ടെ ഷാ ​കു​ടും​ബ​ത്തി​ന് ഇ​റാ​ന്‍റെ ഭ​ര​ണം ന​ഷ്ട​മാ​യ​ത്. റേ​സാ പ​ഹ്‌​ല​വി അ​ര നൂ​റ്റാ​ണ്ടാ​യി അ​മേ​രി​ക്ക​യി​ലാ​ണു താ​മ​സം. ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​റാ​നി​ലെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി ഉ​യ​ർ​ന്നു​വ​രാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ദ്ദേ​ഹം. അ​തേ​സ​മ​യം, ഇ​റാ​നു​ള്ളി​ൽ പ​ഹ്‌​ല​വി​ക്കു​ള്ള ജ​ന​പ്രീ​തി​യി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ് സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

Related posts

Leave a Comment